Connect with us

അതേടാ, മലയാളം പറയാൻ നന്നായിട്ടറിയാം; സൈബർ ഗുണ്ടകളോട് കട്ടയ്ക്ക് നിന്ന് അഹാന കൃഷ്ണകുമാർ

Malayalam

അതേടാ, മലയാളം പറയാൻ നന്നായിട്ടറിയാം; സൈബർ ഗുണ്ടകളോട് കട്ടയ്ക്ക് നിന്ന് അഹാന കൃഷ്ണകുമാർ

അതേടാ, മലയാളം പറയാൻ നന്നായിട്ടറിയാം; സൈബർ ഗുണ്ടകളോട് കട്ടയ്ക്ക് നിന്ന് അഹാന കൃഷ്ണകുമാർ

സാമൂഹിക മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തുന്നവർക്ക് പ്രണയ ലേഖനവുമായി നടി അഹാന കൃഷ്ണകുമാർ. എ ലൗവ് ലെറ്റർ ടു സൈബർ ബുള്ളീസ്” എന്ന പേരിലാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പേരില്ലാത്ത, മുഖമില്ലാത്ത, വ്യക്തിത്വമില്ലാത്ത സൈബർ ഗുണ്ടകൾക്ക് തന്റെ വിഡിയോ സമർപ്പിക്കുന്നുവെന്നാണ് നടി തുടക്കത്തില്‍ തന്നെ പറയുന്നത്

തിരുവനന്തപുരത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിനെയും സ്വർണവേട്ടയെയും ബന്ധപ്പെടുത്തി അഹാന പങ്കുവച്ച ഇൻസ്റ്റാ​ഗ്രാം പോസ്റ്റ് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.പലരും ഇതിന് പിന്നാലെ അഹാനയെയും കുടുംബത്തേയും സാമൂഹിക മാധ്യമങ്ങളിലൂടെ കടന്നാക്രമിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് യൂട്യൂബ് ചാനലിലൂടെ ഒരു രസകരമായ വീഡിയോ പങ്കുവച്ചത്. താനൊരു ഇരയല്ലെന്നും മോശം വാക്കുകൾ ഉപയോ​ഗിച്ച് തന്നെ ആക്രമിച്ചവർ സ്വയം ല‍ജ്ജിക്കണമെന്നും അഹാന പറയുന്നു

തന്റെ ഈ വിഡിയോ കാണുമ്പോൾ, പറഞ്ഞ കാര്യങ്ങൾ ഒന്നും പോലും മനസിലാക്കാതെ ‘അപ്പോൾ ഇവൾക്ക് മലയാളം പറയാൻ അറിയാം’ എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ, , അതേടാ, മലയാളം പറയാൻ നന്നായിട്ടറിയാം എന്നു പറഞ്ഞുകൊണ്ടാണ് അഹാന വിഡിയോ അവസാനിപ്പിക്കുന്നത്.

More in Malayalam

Trending

Recent

To Top