Connect with us

മകളെ ഒരു നോക്ക് കാണാൻ അമൃതയോട് കെഞ്ചി ബാല, അമൃതയുടെ മറുപടി ഞെട്ടിക്കുന്നു, ചങ്ക് തകരുന്ന ഓഡിയോ പുറത്ത്!

Malayalam

മകളെ ഒരു നോക്ക് കാണാൻ അമൃതയോട് കെഞ്ചി ബാല, അമൃതയുടെ മറുപടി ഞെട്ടിക്കുന്നു, ചങ്ക് തകരുന്ന ഓഡിയോ പുറത്ത്!

മകളെ ഒരു നോക്ക് കാണാൻ അമൃതയോട് കെഞ്ചി ബാല, അമൃതയുടെ മറുപടി ഞെട്ടിക്കുന്നു, ചങ്ക് തകരുന്ന ഓഡിയോ പുറത്ത്!

തമിഴ് നാട്ടില്‍ നിന്ന് എത്തി മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ബാല. സിനിമാ ജീവിതം പോലെ തന്നെ ബാലയുടെ സ്വകാര്യ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഗായിക അമൃതയായിട്ടുള്ള വിവാഹവും വിവാഹമോചനവും എല്ലാം മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇരുവരുടെയും മകൾ പാപ്പുവും പ്രേക്ഷകർക്കിടയിൽ താരമാണ്.

2010കളാണ് അമൃതയും ബാലയും വിവാഹിതരായത്. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ പെട്ടന്നാണ് ബാലയും അമൃതയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്.

ഏകദേശം 2015 ഓടെയാണ് ബാല – അമൃത വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താന്‍ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന് ബാല തുറന്നു പറഞ്ഞതോടെയാണ് ഇരുവർക്കും ഇടയിലുള്ള അസ്വാരസ്യങ്ങളെ കുറിച്ചു ചർച്ചകൾ ആരംഭിക്കാൻ തുടങ്ങിയത്. അങ്ങനെ 2019ലായിരുന്നു ബാലയും അമൃതയും വിവാഹമോചിതരായത്. വിവാഹ മോചനത്തിന് മുമ്പ് തന്നെ നാലുവര്‍ഷത്തോളമായി ഇവർ പിരിഞ്ഞു കഴിയുകയായിരുന്നു.

ഇപ്പോഴിതാ അമൃത സുരേഷും നടൻ ബാലയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ഈ വിഷയത്തിൽ എത്രത്തോളം വാസ്തവമുണ്ടെന്നറിയില്ല. ഇരുവരിലും ആരെങ്കിലും തന്നെ വിഷയത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടാൽ മാത്രമേ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ഇത്തരം സംഭവങ്ങളെ കുറിച്ച് കൂടുതൽ വ്യക്തത വരുകയുള്ളു.

ബാലയുടെയും അമൃതയുടെയും മകളാണ് പാപ്പു എന്ന് വിളിക്കുന്ന അവന്തിക. കുറച്ച് ദിവസങ്ങളായി പാപ്പുവിന് കോവിഡ് സ്ഥിരീകരിച്ചത്. അതിന് പിന്നാലെയാണ് മകളെ കാണണമെന്ന ആവശ്യവുമായി ബാല അമൃതയെ വിളിച്ചത്. എന്നാൽ ഇപ്പോൾ വീഡിയോ കോൾ ചെയ്ത് മകളെ കാണിച്ചു തരാൻ സാധിക്കുകയില്ലെന്നാണ് അമൃത ബാലയോടു പറയുന്നത്.

സോഷ്യൽമീഡിയയിലൂടെ ഇത്തരമൊരു വോയിസ് ക്ലിപ് പുറത്ത് വന്നതിനു പിന്നാലെ കടുത്ത ഭാഷയിലാണ് ആരാധകർ അമൃതയ്‌ക്കെതിരെ പ്രതികരിക്കുന്നത്.
അമൃതയെ പോലെ തന്നെ അതെ അവകാശമാണ് പാപ്പുവിന് ബാലയോടും ഉള്ളത്. പിന്നെ എന്തുകൊണ്ടാണ് തന്റെ മകളെ കാണാൻ ബാലയെ അമൃത അനുവദിക്കാത്തതെന്നും ആരാധകർ ചോദിക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending