Connect with us

എന്തുവിലകൊടുത്തും വാങ്ങാൻ സാധിക്കാത്ത കാര്യമാണ് സ്നേഹം…. സ്നേഹത്തിന്റെ മൂർച്ച കൂടി കൂടി വരുന്നു; ച‍ർച്ചയായി സൂരജിന്‍റെ പോസ്റ്റ്

Social Media

എന്തുവിലകൊടുത്തും വാങ്ങാൻ സാധിക്കാത്ത കാര്യമാണ് സ്നേഹം…. സ്നേഹത്തിന്റെ മൂർച്ച കൂടി കൂടി വരുന്നു; ച‍ർച്ചയായി സൂരജിന്‍റെ പോസ്റ്റ്

എന്തുവിലകൊടുത്തും വാങ്ങാൻ സാധിക്കാത്ത കാര്യമാണ് സ്നേഹം…. സ്നേഹത്തിന്റെ മൂർച്ച കൂടി കൂടി വരുന്നു; ച‍ർച്ചയായി സൂരജിന്‍റെ പോസ്റ്റ്

ചുരുങ്ങിയ നാളുകള്‍ കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരയാണ് ‘പാടാത്ത പൈങ്കിളി’. പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളിലൊരാളായ ദേവയായി എത്തുന്നത് ടിക് ടോക് സ്റ്റാറും മോട്ടിവേഷണൽ സ്പീക്കറുമായ സൂരജ് സൺ ആണ്.

എന്നാൽ ഇപ്പോൾ പരമ്പരയില്‍ നിന്നും സൂരജ് അപ്രത്യക്ഷമായതിന്റെ ആശങ്കയിലാണ് ആരാധകര്‍. നടൻ പരമ്പരയിൽ നിന്നും പിന്മാറിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്ന് കേൾക്കുന്നുണ്ട്. ഇതോടെ സൂരജിന്‍റെ ആരാധകർ തങ്ങൾക്ക് മറ്റൊരാളെ ദേവയുടെ സ്ഥാനത്ത് ഇനി കാണാൻ കഴിയില്ലെന്ന്സോ ഷ്യൽമീഡിയയിലുള്‍പ്പെടെ അറിയിച്ചുകഴിഞ്ഞു. എന്നാൽ ഇതേ കുറിച്ച് സൂരജ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇപ്പോഴിതാ സൂരജ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നൊരു കുറിപ്പും ചിത്രവും ആരാധകര്‍ക്കിടയിൽ ചര്‍ച്ചയായിരിക്കുകയാണ്.

അന്നും ഇന്നും മാറ്റങ്ങൾ രൂപത്തിന് മാത്രമല്ല സ്നേഹത്തിനുമുണ്ട്. സ്നേഹത്തിന്റെ മൂർച്ച കൂടി കൂടി വരുന്നു. ജീവിതത്തിലെ ആഗ്രഹങ്ങളിൽ ഏറ്റവും വലുതായി തോന്നുന്നത് ഒന്നുകൂടി ഒരുപാട് വർഷം പിറകോട്ട് പോയി ഈ അച്ഛന്‍റെയും അമ്മയുടെയും മകനായി ആ സ്നേഹം മതിയാവോളം വീണ്ടും വീണ്ടും അനുഭവിക്കണം എന്നാണ് . ജീവിതത്തിൽ പിന്നീടൊരിക്കൽ നഷ്ടപ്പെട്ടു പോയി എന്ന് തോന്നുമ്പോൾ എന്തുവിലകൊടുത്തും വാങ്ങാൻ സാധിക്കാത്ത ഒരേയൊരു കാര്യം സ്നേഹമാണ്.അതുകൊണ്ട് ഇനിയുള്ള ദിവസങ്ങളിൽ നമ്മുടെ മാതാപിതാക്കൾക്ക് വേണ്ടി കുറച്ചു സമയമെങ്കിലും നമ്മൾ കണ്ടെത്തണം’, എന്നാണ് മാതാപിതാക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൂരജ് കുറിച്ചിരിക്കുന്നത്.

അതേസമയം സൂരജിന്‍റെ പോസ്റ്റിന് താഴെ നിരവധിപേര്‍ പരമ്പരയിലേക്ക് തിരിച്ചെത്തണമെന്ന് സൂരജിനോട് അഭ്യര്‍ഥിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം സൂരജ് തന്‍റെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോയും പങ്കുവെച്ചിരുന്നു.

നമുക്ക് നാവ് തന്നിരിക്കുന്നത് മറ്റുള്ളവർക്ക് പ്രയോജനപ്രദമായ കാര്യങ്ങൾ പറയാനും മറ്റുള്ളവർക്കു വേണ്ടി സംസാരിക്കാനുമൊക്കെയാണെന്നും അല്ലാതെയത് നമുക്കുവേണ്ടി ഉപയോഗിക്കാൻ മാത്രമല്ലെന്നുമാണ് സൂരജ് വീഡിയോയിൽ പങ്കുവെച്ചിരുന്നത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top