Connect with us

മാതൃദിനത്തിൽ നവ്യയ്ക്ക് സർപ്രൈസ് ഒരുക്കി മകൻ; കെട്ടിപ്പിടിച്ച് മുത്തം നൽകി നവ്യ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

Social Media

മാതൃദിനത്തിൽ നവ്യയ്ക്ക് സർപ്രൈസ് ഒരുക്കി മകൻ; കെട്ടിപ്പിടിച്ച് മുത്തം നൽകി നവ്യ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

മാതൃദിനത്തിൽ നവ്യയ്ക്ക് സർപ്രൈസ് ഒരുക്കി മകൻ; കെട്ടിപ്പിടിച്ച് മുത്തം നൽകി നവ്യ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് നവ്യ നായർ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തെങ്കിലും ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ദൃശ്യം 2 കന്നഡ പതിപ്പിലും നവ്യ അഭിനയിക്കാനൊരുങ്ങുകയാണ്

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ നവ്യ തൻ്റെ വിശേഷങ്ങൾക്കൊപ്പം മകൻ സായിയുടെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഇന്നലെ മാതൃദിനത്തിൽ മകൻ നൽകിയ സർപ്രൈസ് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരിക്കുന്നത്

റൂമിലായിരുന്ന നവ്യയെ പേടിപ്പിക്കുന്ന തരത്തിൽ വിളിച്ച് പുറത്തെത്തിക്കുകയായിരുന്നു സായി. സായിയുടെ വിളി കേട്ട് പേടിച്ച് പുറത്തെത്തിയ നവ്യ അപ്രതീക്ഷിത സംഭവം കണ്ട് ഒന്ന് അന്ധാളിച്ചു. പിന്നാലെ പമ്മി ഓടിയെത്തിയ സായി അമ്മയെ പേടിപ്പിക്കുകയും ചെയ്തു.

ഞെട്ടിപ്പോയ നവ്യ അതിൻ്റെ ഭാഗമായി സായിയ്ക്കിട്ട് കൈ കൊണ്ട് ഒരടിയും കൊടുത്തു. സർപ്രൈസ് കണ്ട് മനം നിറഞ്ഞ് നിൽക്കവേയാണ് നവ്യയോട് ഹാപ്പി മദേഴ്സ് ഡേ എന്ന് സായി പറഞ്ഞത്. ചോക്കലേറ്റ് ബ്രൌണി ഒരുക്കി ചോക്കലേറ്റ് സ്പെഷ്യൽ മദേഴ്സ് ഡേ വിഷസും നവ്യയ്ക്കായി ഒരുക്കിയിരുന്നു

കെട്ടിപ്പിടിച്ച് മുത്തം നൽകിയാണ് നവ്യ തൻ്റെ സ്നേഹം അറിയിച്ചത്. വൌ, ഇതെന്തുവാടാ ഇത്, സന്ധ്യാൻ്റി ഉണ്ടാക്കിയതാണോടാ എന്ന് നവ്യ ചോദിക്കുന്നുമുണ്ട്. വളരെ ക്യൂട്ടായിട്ടാണ് സായി തൻ്റെ സർപ്രൈസ് ഒരുക്കിയത്. നവ്യ ഭാഗ്യം ചെയ്ത അമ്മയാണന്നും പാവം സായി ഒരു അടികൊണ്ടുവെന്നും ആരാധകർ കമൻ്റായി കുറിച്ചിട്ടുണ്ട്.

More in Social Media

Trending

Recent

To Top