Connect with us

നരേന്ദ്ര മോദി തങ്ങളോട് വേർതിരിവ് കാണിച്ചു;വിമർശനവുമായി എസ്.പി ബാലസുബ്രമണ്യം!

Social Media

നരേന്ദ്ര മോദി തങ്ങളോട് വേർതിരിവ് കാണിച്ചു;വിമർശനവുമായി എസ്.പി ബാലസുബ്രമണ്യം!

നരേന്ദ്ര മോദി തങ്ങളോട് വേർതിരിവ് കാണിച്ചു;വിമർശനവുമായി എസ്.പി ബാലസുബ്രമണ്യം!

പറയേണ്ട കാര്യങ്ങൾ പറയുക തന്നെ വേണം.അതിനി എത്ര വലിയ ആളാണെങ്കിലും ശെരി.ആ കാര്യത്തിൽ സിനിമ ഇൻഡസ്ട്രയിൽ കുറച്ചു പേരെങ്കിലും മുന്നോട്ടു എത്താറുണ്ട്.അതിലൊരാൾ തന്നെയാണ് ഗായകൻ എസ് പി ബാലസുബ്രമണ്യo.പറയാനുള്ള കാര്യങ്ങൾ തുറന്ന് പറയുന്ന ശീലമാണ് താരത്തിനുള്ളത് എന്ന് എല്ലാവര്ക്കും തന്നെ അറിയാവുന്ന കാര്യമാണ്.അതിപ്പോൾ ആരായാലും ശെരി താരം അത് തുറന്നു പറയാറുണ്ട്.വലുതോ ചെറുതോ ആയിക്കൊള്ളട്ടെ താരം എസ് പി അത് കണക്കാക്കാറില്ല.ഇത്തവണ ഇദ്ദേഹത്തിൻറെ വിമർശനം പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നേരെയാണ്.ഈ പ്രാവിശ്യം അദ്ദേഹത്തിന്റെ വിമർശനത്തിന് പാത്രമായത് വലിയ പുലിതനെയാണ്.പക്ഷെ താരം പറയാൻ മടിച്ചില്ല.

അടുത്തിടെ നരേന്ദ്ര മോദിയുടെ വസതിയിൽ വച്ച് താരങ്ങൾക്കായി ഒരു സൽക്കാരം ഏർപ്പെടുത്തിയിരുന്നു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായിരുന്നു അത്. ഷാരൂഖ് ഖാനും ആമിർ ഖാനും ഉൾപ്പെടെയുള്ള​ നിരവധി താരങ്ങൾ വിരുന്നിൽ പങ്കെടുത്തു.

എന്നാൽ ഈ പരിപാടിയിൽ നരേന്ദ്ര മോദി തങ്ങളോട് വേർതിരിവ് കാണിച്ചു എന്നാണ് എസ്പിബി പറയുന്നത്. അകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി എല്ലാവരുടേയും ഫോണുകൾ വാങ്ങി വയ്ക്കുകയും ടോക്കണുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നെ എങ്ങനെയാണ് ബോളിവുഡ് താരങ്ങൾക്ക് പ്രധാനമന്ത്രിക്കൊപ്പം സെൽഫി എടുക്കാൻ സാധിച്ചത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. എസ്പിബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ നിരവധി പേർ പങ്കുവച്ചിട്ടുണ്ട്.

മഹാത്മാവിന്റെ 150-ാം ജന്മവാർഷികത്തിൽ ഗാന്ധിസത്തെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ചേഞ്ച് വിത്തിൻ’ എന്ന പേരിൽ മീറ്റ് നടത്തി. ബോളിവുഡിൽ നിന്ന് നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തിരുന്നു.

ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധി തെലുങ്ക് നിർമ്മാതാവ് ദിൽ രാജു ആയിരുന്നു. പ്രധാനമന്ത്രി മോദിയുടെയും സംഘത്തിന്റെയും ഇരട്ടത്താപ്പിനെ കുറിച്ചാണ് എസ്‌പി‌ബി ഇപ്പോൾ പറയുന്നത്.

‘ചേഞ്ച് വിത്തിൻ’ മീറ്റിനുശേഷം, രാം ചരണിന്റെ ഭാര്യയും സംരംഭകയുമായ ഉപാസന കാമിനേനിയും ദക്ഷിണേന്ത്യയിൽ നിന്ന് പ്രാതിനിധ്യം ഇല്ലെന്ന വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രി മോദിയോടും സംഘത്തോടും ഈ വിഷയം പരിശോധിക്കാനും അവർ അഭ്യർത്ഥിച്ചു.

so balasubramaniam talk about narendra modi

More in Social Media

Trending

Recent

To Top