Connect with us

പ്രണവിനെ ഭയങ്കര ഇഷ്ടമാണ്, ഒരുപാട് സിനിമകൾ ഒന്നും ചെയ്‌തിട്ടില്ലെങ്കിലും എനിക്ക് ഇഷ്ടമാണ്; സ്‌നിഷ

serial

പ്രണവിനെ ഭയങ്കര ഇഷ്ടമാണ്, ഒരുപാട് സിനിമകൾ ഒന്നും ചെയ്‌തിട്ടില്ലെങ്കിലും എനിക്ക് ഇഷ്ടമാണ്; സ്‌നിഷ

പ്രണവിനെ ഭയങ്കര ഇഷ്ടമാണ്, ഒരുപാട് സിനിമകൾ ഒന്നും ചെയ്‌തിട്ടില്ലെങ്കിലും എനിക്ക് ഇഷ്ടമാണ്; സ്‌നിഷ

നീലക്കുയില്‍ എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളിയുടെ സ്വന്തം കസ്തൂരിയായ താരമാണ് സ്‌നിഷ ചന്ദ്രന്‍. പരമ്പര അവസാനിച്ച് കുറച്ചുകാലമായെങ്കിലും കഥാപാത്രങ്ങളായ ആദിത്യനും റാണിയും കസ്തൂരിയുമെല്ലാം ഇപ്പോഴും ആരാധകര്‍ക്കിടയിലുണ്ട്. . സീരിയലില്‍ കസ്തൂരി എന്ന കഥാപാത്രത്തെയാണ് സ്‌നിഷ അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയായിരുന്നു കഥാപാത്രത്തിന് ലഭിച്ചത്. അതോടെ സ്‌നിഷയും താരമായി മാറുകയായിരുന്നു. ഒരു നാട്ടിൻ പുറത്തുക്കാരി സാധാരണ പെൺകുട്ടിയുടെ വേഷത്തിലാണ് നടി സിനിമയിൽ എത്തിയത്.

അതിനു ശേഷം സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കാര്‍ത്തിക ദീപം എന്ന പരമ്പരയിലാണ് സ്‌നിഷ അഭിനയിച്ചത്. വിവേക് ഗോപനുള്‍പ്പടെ വന്‍ താരനിര പരമ്പരയിലെ കാർത്തികയുടെ വേഷവും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, അതിനു ശേഷം സൂര്യ ടിവിയിൽ സീത രാമം എന്നൊരു പുതിയ പരമ്പരയുമായി എത്താൻ ഒരുങ്ങുകയാണ് താരം. അതിലും വിവേക് ഗോപനാണ് നായകനായി എത്തുന്നത്.

അതിനിടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സ്‌നിഷ ചന്ദ്രൻ. നീലക്കുയിൽ എന്ന പരമ്പരയിലേക്ക് വന്നതിനെ കുറിച്ചും പുതിയ പരമ്പരയെ കുറിച്ചുമൊക്കെ താരം സംസാരിക്കുന്നുണ്ട്. കൂടാതെ പ്രണവ് മോഹൻലാലിനോടുള്ള ഇഷ്ടത്തെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്. സീരിയൽ ടുഡേ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്‌നിഷ ചന്ദ്രൻ.

നീലക്കുയിൽ ഓഡിഷനിലൂടെ വന്നതാണെന്ന് സ്‌നിഷ പറഞ്ഞു. അവസാന നിമിഷമാണ് അതിലേക്ക് സെലെക്റ്റ് ആയത്. ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല. ഏഷ്യാനെറ്റ് പോലെ ഒരു വലിയ ചാനലിൽ കിട്ടിയതിലും ഭയങ്കര ഹാപ്പി ആയിരുന്നു. ഞാനും നായകനായ നിതിനും മാത്രമായിരുന്നു പുതുമുഖങ്ങൾ. ബാക്കി എല്ലാവരും സീനിയർ ആയ താരങ്ങൾ ആയിരുന്നു. എനിക്ക് ഭയങ്കര പേടി ആയിരുന്നു. ഒന്നും അറിയാത്തതിന്റെ പേടി എല്ലാം ഉണ്ടായിരുന്നു.

അവിടെ ചെന്നപ്പോൾ എല്ലാവരും നല്ല സപ്പോർട്ട് ആയിരുന്നു. എന്നോട് സംസാരിക്കുമ്പോൾ എല്ലാവരും എന്റെ ലെവലിലേക്ക്
വന്നു എന്നോട് സംസാരിക്കുമായിരുന്നു. ആ സെറ്റിലെ ഓരോരുത്തരും എന്നെ സപ്പോർട്ട് ചെയ്തിട്ടുണ്ട്. നീലക്കുയിൽ പോലൊരു സെറ്റ് എനിക്ക് പിന്നീട് കിട്ടിയിട്ടില്ല. അത്രയും രസകരമായിരുന്നു ആ ലൊക്കേഷൻ. ആ സെറ്റിൽ എപ്പോഴും ചിരിയാണ്. അങ്ങനെ ഡള്ളായിട്ട് ഇരിക്കേണ്ടി വന്നിട്ടില്ല. ലൊക്കേഷനിൽ എനിക്ക് തത്തമ്മയെന്നും പൂത്താങ്കിരി എന്നൊക്കെ ഇരട്ടപ്പേര് ഉണ്ടായിരുന്നുവെന്നും സ്‌നിഷ പറഞ്ഞു.

സീതാരാമം ആണ് ഇപ്പോൾ ചെയ്യുന്ന പരമ്പര. അടുത്ത മാസം മുതലാണ് സംപ്രേഷണം. വിവേക് ഗോപൻ തന്നെയാണ് നായകനായി വരുന്നതെന്നും നടി കൂട്ടിച്ചേർത്തു. സീരിയലുകളിൽ ബോൾഡ് ആയ വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. സ്‌കൂളിലും കോളേജിലുമൊക്കെ പാട്ടിലും നൃത്തത്തിലുമെല്ലാം സജീവമായിരുന്നു എന്നും നടി പറയുന്നുണ്ട്. ചെറുപ്പം മുതൽ അഭിനയത്തോട് ആഗ്രഹം ഉണ്ടായിരുന്നു അങ്ങനെയാണ് ഇതിലേക്ക് എത്തിയതെന്നും സ്‌നിഷ പറഞ്ഞു.

തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ചും സ്‌നിഷ സംസാരിക്കുന്നുണ്ട്. സീരിയലിൽ എല്ലാവരും സുഹൃത്തുക്കളാണ് അതുകൊണ്ട് അങ്ങനെയൊന്ന് തോന്നിയിട്ടില്ല. എന്നാൽ സിനിമയിൽ ഉണ്ട്. അത് പ്രണവ് മോഹൻലാൽ ആണെന്ന് ആയിരുന്നു നടി പറഞ്ഞത്. ഒരുപാട് സിനിമകൾ ഒന്നും ചെയ്‌തിട്ടില്ലെങ്കിലും എനിക്ക് ഇഷ്ടമാണ്. അതിന് കാരണം എന്താണെന്ന് അറിയില്ല. മോഹൻലാലിൻറെ മകൻ ആയത് കൊണ്ട് ഒന്നും അല്ലെന്നും വല്ലാണ്ടങ്ങോട്ട് ഇഷ്ടപ്പെട്ടു പോയെന്നും താരം പറഞ്ഞു.

More in serial

Trending

Recent

To Top