Connect with us

പ്രസന്നയ്ക്ക് മലയാളി കാമുകി; ഭർത്താവിന്റെ കാമുകിയുടെ പേര് വെളിപ്പെടുത്തി നടി സ്നേഹ!

Tamil

പ്രസന്നയ്ക്ക് മലയാളി കാമുകി; ഭർത്താവിന്റെ കാമുകിയുടെ പേര് വെളിപ്പെടുത്തി നടി സ്നേഹ!

പ്രസന്നയ്ക്ക് മലയാളി കാമുകി; ഭർത്താവിന്റെ കാമുകിയുടെ പേര് വെളിപ്പെടുത്തി നടി സ്നേഹ!

തന്റെ അഭിനയ മികവുകൊണ്ട് മലയാളികൾക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്ന താരമാണ് പ്രസന്ന.ഓണത്തിന് റിലീസായ തന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് താരം മലയത്തിലേക് കാലെടുത്തുവെച്ചത്. എന്നാൽ ചുരുങ്ങിയ സമയം കൊണ്ടുതന്നെ മലയാളികൾ പ്രസന്നയെ അംഗീകരിച്ചു കഴിഞ്ഞു. എന്നാൽ വനിത ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ തനിക്ക് മലയാള സിനിമയോട് താല്പര്യം തോന്നിയത്തിനെ കുറിച്ച് താരം പങ്കുവെച്ചിരുന്നു.
എന്നാല്‍, ഭർത്താവ് മലയാളം സംസാരിക്കുന്നതിനെ കുറിച്ച് ഭാര്യയും നടിയുമായ സ്നേഹ പങ്കുവയ്ക്കുന്നത് മറ്റൊരു നിരീക്ഷണമാണ്. പ്രസന്നയ്ക്ക് തീർച്ചയായും ഒരു മലയാളി കാമുകി ഉണ്ടായിട്ടുണ്ടാകണമെന്നാണ് സ്നേഹയുടെ അഭിപ്രായം. അതുപോലെയാണ് മലയാളം സംസാരിക്കുന്നത്. എന്നാൽ ഇക്കാര്യം പ്രസന്ന സമ്മതിക്കില്ല. താനും ഇപ്പൊള്‍ എല്ലാവരോടും അങ്ങനെ തന്നെയാണ് പറയുകയെന്നും സ്നേഹ പറയുന്നു.

എന്നാൽ മലയാളത്തിൽ അഭിനയിക്കാൻ വേണ്ടി കരിയറിന്റെ തുടക്കത്തിൽ തന്നെ ഭാഷാപുസ്തകം വാങ്ങി മലയാളം പഠിക്കുകയായിരുന്നു താനെന്നാണ് പ്രസന്ന പറയുന്നത്. കുട്ടിക്കാലം തൊട്ടേ മലയാള സിനിമയാണ് കൂടുതൽ കണ്ടിരുന്നത്. ബന്ധങ്ങളുടെ ആഴം മലയാള സിനിമയിൽ മനോഹരമായാണ് ചിത്രീകരിക്കുക. അതു നിങ്ങളുടെ സംസ്കാരത്തിന്റെ പ്രത്യേകതയാകാമെന്നും പ്രസന്ന പറയുന്നു.

അങ്ങനെയാണ് മലയാളം പഠിക്കാനുള്ള ആഗ്രഹം വളരുന്നത്. ‘30 ദിവസം കൊണ്ട് മലയാളം പഠിക്കാം’ എന്ന ബുക്കാണ് തന്നെ സഹായിച്ചത്. അത് വാങ്ങിത്തന്നത് നാട്ടിൽ അയൽവാസികളായിരുന്ന ജ്യോതി ആന്റിയാണ്. അവരുടെ മകൾ ചൈതന്യ മുപ്പതോളം സിനിമകളിൽ ചൈൽഡ് ആർട്ടിസ്റ്റായിരുന്നു. അങ്ങനെ ഒരു സിനിമാ ബന്ധം കുടി ഉണ്ടായി. ജ്യോതി ആന്റിയാണ് ലോഹി സാറിനെയും സിദ്ദിഖ് സാറിനെയും പരിചയപ്പെടുത്തുന്നത്. എല്ലാവരും എന്നോട് മലയാളം പഠിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, പിന്നീട് തമിഴിൽ തിരക്കായി.
എന്നാൽ, ആദ്യ സിനിമയിൽ അഭിനയിക്കും വരെ വീട്ടിൽ നിന്ന് തങ്ങളെല്ലാവരും കൂടി ഒരു സിനിമയ്ക്കു പോലും പോയിട്ടില്ലെന്നും പ്രസന്ന പറയുന്നു. “കുട്ടിക്കാലം തൊട്ടേ സിനിമാമോഹമുണ്ടായിരുന്നു. എന്നാൽ ഭെല്ലിൽ ജീവനക്കാരനായിരുന്ന അച്ഛൻ വലിയ സ്ട്രിക്ടായിരുന്നു. മകനെ എൻജിനീയറാകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എനിക്ക് സ്വപ്നം സിനിമയും” പ്രസന്ന പറയുന്നു.

ആരാധകരുടെ സ്വന്തം താരങ്ങളാണ് സ്‌നേഹയും പ്രസന്നയും. സിനിമയിലെ റൊമാന്‍സ് ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ഇരുവരും. പൊതുപരിപാടികളിലും മറ്റും ഒരുമിച്ചെത്തുന്നത് ആവര്‍ത്തിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. അധികം വൈകാതെ തന്നെ ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.2012 ലായിരുന്നു സ്‌നേഹയുടെയും പ്രസന്നയുടെയും വിവാഹം നടന്നത്. സന്തോഷത്തോടെ മുന്നേറുന്നതിനിടയിലാണ് ഇവര്‍ക്കരികിലേക്ക് വിഹാനും എത്തിയത്. വിവാഹ ശേഷം സ്‌നേഹ അഭിനയിക്കുന്നതില്‍ പ്രസന്ന എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. തെലുങ്കിലും തമിഴിലും മാത്രമല്ല മലയാളത്തിലും സ്‌നേഹ അഭിനയിച്ചിരുന്നു. വളരെ സെലക്ടീവായാണ് താരം സിനിമകള്‍ ചെയ്യുന്നത്.

sneha reveils the secrets of prasanna

More in Tamil

Trending

Recent

To Top