Connect with us

ഞാൻ ഒരാളെ മാത്രമേ സ്നേഹിച്ചി‌ട്ടുള്ളൂ, അയാളെ തന്നെയാണ് കെട്ടിയതും; ദിയ കൃഷ്ണയെ പരോക്ഷമായി വിമർശിച്ച് സ്നേഹ

Malayalam

ഞാൻ ഒരാളെ മാത്രമേ സ്നേഹിച്ചി‌ട്ടുള്ളൂ, അയാളെ തന്നെയാണ് കെട്ടിയതും; ദിയ കൃഷ്ണയെ പരോക്ഷമായി വിമർശിച്ച് സ്നേഹ

ഞാൻ ഒരാളെ മാത്രമേ സ്നേഹിച്ചി‌ട്ടുള്ളൂ, അയാളെ തന്നെയാണ് കെട്ടിയതും; ദിയ കൃഷ്ണയെ പരോക്ഷമായി വിമർശിച്ച് സ്നേഹ

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീ‍ഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ ചെന്ന് ചാടാറുമുണ്ട്. കഴിഞ്ഞ ദിവസം ബിഗ് ബോസ് താരം സിജോയുടെ വിവാഹ റിസപ്ഷന് എത്തിയ ബിഗ് ബോസ് താരം നോറ സിജോയുടെ മുഖത്ത് കേക്ക് തേക്കുന്ന വീഡിയോ ദിയ സ്റ്റോറിയായി പങ്കിട്ടിരുന്നു.

വിവാഹശേഷം നടത്തിയ റിസപ്ഷനിൽ പങ്കെടുക്കാൻ ഇതുവരെയുള്ള സീസണുകളിലെ ഒട്ടുമിക്ക ബിഗ് ബോസ് മത്സരാർത്ഥികളും എത്തിയിരുന്നു. റിസപ്ഷൻ പുരോഗമിക്കുന്നതിനിടെയാണ് നോറ കേക്കുമായി എത്തി സിജോയുടെ മുഖത്ത് തേച്ചത്. ഇത് വലിയ വിമർശനങ്ങൾക്കാണ് വഴി തെളിച്ചത്. ദിയയും ഈ വിഷത്തിൽ നോറയെ വിമർശിക്കുകയായിരുന്നു.

സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ സായ് കൃഷ്ണയെ പരിഹസിച്ചതിന്റെ പേരിൽ ദിയയ്ക്കെതിരെ വിമർശനം നടക്കുകയാണ്. സിജോയുടെ വിവാഹത്തിനെത്തിയതായിരുന്നു സായ് കൃഷ്ണയും ഭാര്യ സ്നേഹയും. ആഘോഷങ്ങൾക്കിടെ ഇരുവരും പരസ്പരം ചുംബിച്ചു. കുള്ളന് എത്തുന്നില്ലെന്ന് ഈ വീഡിയോക്ക് താഴെ ഒരാൾ കമന്റ് ചെയ്തു. ഇതിന് താഴെ ചിരിക്കുന്ന സ്മെെലികൾ ദിയയും കമന്റ് ചെയ്യുകയായിരുന്നു.

പ്രോ​ഗ്രസീവെന്ന് അവകാശപ്പെടുന്ന ദിയ മറ്റൊരാളെ ബോഡി ഷെയിം ചെയ്തതിനെ അനുകൂലിച്ചത് തീർത്തും തെറ്റായിപ്പോയെന്ന് ആണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സായ് കൃഷ്ണയും ഭാര്യ സ്നേഹയും. ദിയയുടെ യഥാർത്ഥ മുഖമാണിതെന്നും ഫോളോവേഴ്സിന് മുന്നിൽ ഫേക്ക് ചെയ്യുന്നത് നിർത്തണമെന്നും സായ് കൃഷ്ണ പറഞ്ഞു.

ദിയയുടെ കമന്റിനെ സ്നേഹ പുച്ഛിച്ച് തള്ളുന്നു. അതോടൊപ്പം പരോക്ഷമായി പരിഹസിക്കുകയും ചെയ്തു. താൻ ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ എന്ന് സ്നേഹ പറയുന്നുണ്ട്. ‘ഞാൻ ഒരാളെ മാത്രമേ സ്നേഹിച്ചി‌ട്ടുള്ളൂ, അയാളെ തന്നെയാണ് കെട്ടിയതും,’ എന്നാണ് സ്നേഹ ചിരിച്ച് കൊണ്ട് പറഞ്ഞത്.

സായ്ക്ക് ഉയരം കുറവെന്നതോ വണ്ണം കൂടുതലെന്നതോ താൻ കാര്യമാക്കിയില്ല. പ്രണയിക്കുന്ന സമയത്ത് സായിക്ക് 120 കിലോയുണ്ടായിരുന്നെന്നും സ്നേഹ പറയുന്നു. ദിയയെ പരോക്ഷമായി പരിഹസിച്ചതാണ് സ്നേഹയും സായ് കൃഷ്ണയുമെന്ന വാദമുണ്ട്. ദിയ കൃഷ്ണയുടെ പ്രണയവും വിവാഹവും ഏറെ ചർച്ചയാതാണ്. തനിക്ക് ഒന്നിൽ കൂടുതൽ തവണ ബ്രേക്കപ്പുണ്ടായിട്ടുണ്ടെന്നും എല്ലാ കാമുകൻമാരും തന്നെ വഞ്ചിക്കുകയായിരുന്നെന്നും ദിയ നേരത്തെ തുറന്ന് പറഞ്ഞിരുന്നു.

ദിയ വിവാഹം ചെയ്ത അശ്വിൻ ​ഗണേശ് മുൻ കാമുകൻ വെെഷ്ണവിന്റെ സുഹൃത്തുമായിരുന്നു. ഇതെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്. അതേസമയം തന്റെ ഭർത്താവിനെ പരിഹസിച്ചതിന് ദിയക്കുള്ള മറുപടിയാണിതെന്ന് സ്നേഹ വീഡിയോയിൽ പറയുന്നില്ല. ആരെയും അറിയില്ലെന്നാണ് ദിയ പറയുന്നത്. പക്ഷെ എല്ലാ കമന്റ് ബോക്സിലുമുണ്ട്. പ്രത്യേകിച്ചും ദേഷ്യമുള്ള വ്യക്തികളുടെ കമന്റ് ബോക്സിൽ.

ഒരാളെ ബോഡി ഷെയിം ചെയ്യുമ്പോൾ ചിരി വരുന്നുണ്ടെങ്കിൽ മെെൻഡ് സെറ്റിലെ ചൊറിയാണ് പുറത്ത് കാണിക്കുന്നത്. അതിന് മരുന്നില്ല. എത്രമാത്രം ദയനീയമാണ് നിങ്ങളുടെ മാനസികാവസ്ഥയെന്നാണിത് വ്യക്തമാക്കുന്നതെന്ന് സായ് കൃഷ്ണ പറഞ്ഞു. മാത്രമല്ല, ദിയയുടെ കമന്റ് വളരെ മോശമായിപ്പോയി. എന്തായാലും ഭാവിയിൽ നിങ്ങളുടെ സ്വഭാവം നല്ലതാകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ഇനി ഇതൊക്കെ പറഞ്ഞതിന്റെ പേരിൽ അനന്തുവിന്റെ വീട്ടിലേക്ക് പോലീസിനെ പറഞ്ഞയച്ചത് പോലെ എന്റെ വീട്ടിലേക്കും പോലീസിനെ വീടാനാണ് പ്ലാനെങ്കിൽ എനിക്ക് യാതൊരു പ്രശ്നവും ഇല്ല. പോലീസ് എനിക്കൊരു വിഷയമല്ല. വിമർശനങ്ങളെ ഇനിയെങ്കിലും സ്വീകരിക്കാൻ പഠിക്കണം. ദയവ് ചെയ്ത് വളരൂ, നിങ്ങളുടെ മോശം മുഖം ഫോളോവേഴ്സിനെ കാണിക്കാതിരിക്കൂവെന്നും സായ് കൃഷ്ണ പറഞ്ഞു.

അടുത്തിടെ ദിയയുടെ ഓൺലെെൻ ബിസിനസ് വിവാ​ദത്തിലായിരുന്നു. അന്ന് ദിയയെ വിമർശിച്ച് സായ് റിയാക്ഷൻ വീഡിയോ ചെയ്തിരുന്നു, ഇതാണ് ദിയയ്ക്ക് സായോട് ഉള്ള ദേഷ്യത്തിന് കാരണമെന്നും സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നുണ്ട്.

More in Malayalam

Trending

Recent

To Top