Connect with us

ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാൻ ഒരാൾ കൂടി വരുന്നു സന്തോഷ വാർത്ത പങ്കുവെച്ച് സ്നേഹയും ശ്രീകുമാറും

serial

ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാൻ ഒരാൾ കൂടി വരുന്നു സന്തോഷ വാർത്ത പങ്കുവെച്ച് സ്നേഹയും ശ്രീകുമാറും

ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാൻ ഒരാൾ കൂടി വരുന്നു സന്തോഷ വാർത്ത പങ്കുവെച്ച് സ്നേഹയും ശ്രീകുമാറും

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചിരിയിലൂടെ നിരവധി പ്രേക്ഷകരെ വീഴ്ത്തിയ താരങ്ങളാണ് ഇരുവരും. ടെലിവിഷൻ പാരമ്പരകളിലും സ്റ്റേജ് ഷോകളിലും തിളങ്ങുന്ന സ്നേഹയും ശ്രീകുമാറും സിനിമയിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

2019 ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളായ ഇരുവരും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് രണ്ടുപേരും. സ്വന്തം യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചെത്താറുണ്ട് ഇരുവരും. പാട്ടും ഡാൻസുമൊക്കെയായി അവിടെയും താരങ്ങളാണ് ഇരുവരും.

ഇവരുടെ കുടുംബവിശേഷങ്ങള്‍ അറിയാനായി കാത്തിരിക്കുന്ന ആരാധകരും നിരവധിയാണ്. ഇപ്പോഴിതാ, അവരെല്ലാം കാത്തിരുന്ന ആ വിശേഷം പങ്കുവച്ചിരിക്കുകയാണ് സ്നേഹയും ശ്രീകുമാറും. തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാൻ ഒരാൾ കൂടി വരുന്നു എന്ന് അറിയിച്ചിരിക്കുകയാണ് താരങ്ങൾ.

ഒരുപാട് ആളുകൾ ഞങ്ങളോട് വിശേഷം ആയില്ലേ എന്ന് ചോദിക്കാറുണ്ട്. ഇപ്പോഴിതാ ഞങ്ങൾ അത് പറയുകയാണ്. ഞാൻ ഗർഭിണിയാണ്. അഞ്ചുമാസം ആയിരിക്കുന്നു എന്ന് യൂട്യൂബ് ചാനലിലൂടെ താരങ്ങൾ അറിയിച്ചത്. അൽപം വൈകിയാണ് അറിഞ്ഞതെന്നും സ്നേഹ പറഞ്ഞു.വിശേഷം ഒന്നും ആയില്ലേ എന്നാണ് ആളുകൾ ചോദിച്ചിരുന്നത്., ഇപ്പോൾ അത് നിങ്ങളുമായി പറയാനുള്ള സമയം ആയി. ഞാൻ ഒരു അമ്മയാകാൻ പോകുന്നു. സത്യത്തിൽ ഇത് അറിഞ്ഞിട്ട് കുറച്ചായി, എങ്കിലും പറയാൻ സമയം ആയത് ഇപ്പോഴാണ്. ഡോക്ടറെ ഒക്കെ കണ്ടിട്ട്, എല്ലാം ഓക്കെ ആയിട്ട് പറയാം എന്ന് കരുതിയാണ് ഇത് വരെ പറയാതിരുന്നത്.

ഇപ്പോൾ അഞ്ചു മാസം ആയിട്ടുണ്ട്. വൈകിയാണ് അറിഞ്ഞത്. അറിയുമ്പോൾ 11 ആഴ്ച ആയിട്ടുണ്ടായിരുന്നു. എനിക്ക് പിസി ഓഡിയും കാര്യങ്ങളും ഒകെ ഉണ്ടായിരുന്നതുകൊണ്ട് തന്നെ പിരീഡ്‌സ് അത്ര കറക്ട് ആയിരുന്നില്ല പിരീഡ്‌സിന്റെ ഡേറ്റും മറ്റും വ്യത്യാസം ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ മാറിമായത്തിന്റെ സെറ്റിൽ പോയി ഫുഡ് കഴിക്കുമ്പോൾ ഒരു നെഞ്ചെരിച്ചിൽ.അതിന്റെ പിറ്റേ ദിവസം എനിക്ക് ദുബായിൽ പോകേണ്ടതുള്ളത് കൊണ്ട് ഒന്ന് ഡോക്ടറെ പോയി കണ്ടു. ആ ഡോക്ടർ അന്ന് ബ്ലഡ് ടെസ്റ്റിന് എഴുതി തന്നു. അത് എടുത്തപ്പോഴാണ് സംഭവം അറിയുന്നത്. അറിയുമ്പോൾ ആ പരിപാടി ക്യാൻസൽ ചെയ്യാൻ കഴിയാത്തത് കൊണ്ട് അതി സാഹസികമായി ശ്രീയ്ക്കും വിസ എടുത്ത് ഞങ്ങൾ ദുബായിക്ക് പോയി. ആ ദിവസം ഒന്നും ഒരിക്കലും മറക്കാൻ ആകില്ലെന്നും സ്നേഹ പറഞ്ഞു.

ഇപ്പോഴും ഷൂട്ടിങ്ങിന് പോകുന്നുണ്ട്, നിർത്തിയിട്ടില്ല. ഗർഭിണി ആയിരുന്നപ്പോൾ തന്നെയാണ് ഞങ്ങൾ വായനാടിൽ ടൂർ പോയത്. ഡോക്ടർ പറഞ്ഞപ്പോൾ തന്നെ അതിശയം ആയി പോയി. കാരണം ഗർഭത്തിന്റെ ആദ്യ സമയങ്ങളിൽ റെസ്റ്റ് വേണം എന്നാണ് പക്ഷെ നമ്മൾ ഇത് അറിഞ്ഞതുമില്ല. ടൂർ പോവുകയും ചെയ്തു. ദൈവം സഹായിച്ച് ഒന്നും പറ്റിയില്ല. ഇത് അറിഞ്ഞപ്പോൾ മുതൽ ശ്രദ്ധിച്ചു തുടങ്ങി.

ഇതുവരെ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തോന്നിയിട്ടില്ല. ഡോക്ടറും നമ്മളോട് സ്മാർട്ട് ആയി ഇരിക്കാൻ ആണ് പറയുന്നത്. എന്റെ രണ്ടു സെറ്റിലും ഉള്ള സഹപ്രവർത്തകർ എല്ലാം എന്നെ പൊന്നു പോലെയാണ് നോക്കുന്നത്. എന്റെ സുഹൃത്തുക്കൾ എല്ലാവരും എന്നെ ഒരുപാട് കെയർ ചെയ്യുന്നുണ്ട്. ചക്കപ്പഴത്തിലെ അശ്വതി എനിക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുമായിരുന്നു.

അവരൊക്കെ ആദ്യം മുതലേ ഒരുപാട് ഹെൽപ് ചെയ്യുന്നുണ്ട്. ശ്രീ അറിയാതെ ഞങ്ങൾ തമ്മിൽ പലതും സംസാരിക്കാറുണ്ട്. വിശേഷം അറിഞ്ഞിട്ട് സുരഭി എനിക്ക് ഇഷ്ടമുള്ള ഒരുപാട് ഭക്ഷണങ്ങൾ കൊണ്ടു വന്നു തന്നു, വീടൊക്കെ വൃത്തിയാക്കി തന്നു. സുഹൃത്തുക്കളുടെയുടെ പിന്തുണ വലുതാണ്,’ സ്നേഹ പറഞ്ഞു. നിരവധിപേരാണ് ഇവർക്ക് ആശംസകളുമായി എത്തുന്നത്.

More in serial

Trending

Recent

To Top