Malayalam
ദേവദൂതൻ നാഷണൽ അവാർഡ് അർഹിക്കുന്നുണ്ട്; നിയമങ്ങൾ എന്താണെന്ന് എനിക്ക് അറിയില്ല, നിയമം പൊളിച്ചെഴുതാൻ എനിക്ക് സാധിക്കും, കേന്ദ്രത്തിൽ ഞങ്ങൾക്ക് പ്രിയങ്കരനായ സുരേഷ് ഗോപിയുണ്ട്; സിയാദ് കോക്കർ
ദേവദൂതൻ നാഷണൽ അവാർഡ് അർഹിക്കുന്നുണ്ട്; നിയമങ്ങൾ എന്താണെന്ന് എനിക്ക് അറിയില്ല, നിയമം പൊളിച്ചെഴുതാൻ എനിക്ക് സാധിക്കും, കേന്ദ്രത്തിൽ ഞങ്ങൾക്ക് പ്രിയങ്കരനായ സുരേഷ് ഗോപിയുണ്ട്; സിയാദ് കോക്കർ
24 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും ബിഗ്സ്ക്രീനിലേയ്ക്ക് എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ ദേവദൂതനായി കാത്തിരുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തെത്തിയ ദേവദൂതന്റെ 4K വെർഷൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വൻ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഇപ്പോഴിതാ ദേവദൂതൻ നാഷണൽ അവാർഡ് അർഹിക്കുന്നുണ്ടെന്നാണ് പറയുകയാണ് നിർമ്മാതാവ് സിയാദ് കോക്കർ. ഏത് സമയത്തും വിവാദങ്ങൾ സൃഷ്ടിക്കുന്ന ഒരു മനുഷ്യനാണ് ഞാൻ. എന്ത് സംസാരിച്ചാലും വിവാദമാവും. യോഗ്യത കിട്ടുമെങ്കിൽ ഞങ്ങൾ എന്തായാലും ദേവദൂതൻ നാഷണൽ അവാർഡിന് അയക്കും.
നിയമങ്ങൾ എന്താണെന്ന് എനിക്കറിയില്ല പക്ഷെ നിയമം പൊളിച്ചെഴുതാൻ എനിക്ക് സാധിച്ചെന്ന് വരും. അതിന് നിയമപരമായ വഴികളുണ്ട്. ഞങ്ങൾക്ക് പ്രിയങ്കരനായ സുരേഷ് ഗോപിയുണ്ട്. വേണമെങ്കിൽ ആ രീതിയിൽ ഗവണ്മെന്റിനെ അപ്രോച്ച് ചെയ്യാം. മറ്റ് പലരും, ഇപ്പോൾ സുരേഷ് കുമാർ ആണെങ്കിലും ആക്റ്റീവായി കേന്ദ്ര ഗവണ്മെന്റുമായി ബന്ധമുള്ളവരാണ്.
ചിലപ്പോൾ നിയമപരമായി ഞാൻ പോരാടിയാൽ വിരോധമില്ലെങ്കിൽ അത് അംഗീകരിക്കപ്പെടാം. കാരണം സിബിയും, രഘുവും വിദ്യാസാഗറുമെല്ലാം നാഷണൽ അവാർഡ് അർഹിക്കുന്നുണ്ട് എന്നാണ് പ്രസ് മീറ്റിനിടെ സിയാദ്കോക്കർ പറഞ്ഞത്.
ജയപ്രദ, ജനാർദ്ദനൻ, മരളി, വിനീത്, ജഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.
രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
സംഗീത സംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തിയായാണ് മോഹൻലാൽ എത്തുന്നത്. വിശാൽ തൻ്റെ പ്രാരംഭ പോരാട്ടങ്ങളെക്കുറിച്ചും പാട്ടുകൾ രചിക്കാൻ അവനെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓർമ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ.
കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ നിർമ്മാണം. സന്തോഷ് സി. തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ.ഭൂമിനാഥൻ ആണ്. കൈതപ്രത്തിൻ്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം.