Connect with us

ദീര്‍ഘനേരം ഇരുന്നാണോ ജോലി ? സൂക്ഷിക്കുക…. ഹൃദ്രോഗസാധ്യതത ഇരട്ടിയിലധികം

Life Style

ദീര്‍ഘനേരം ഇരുന്നാണോ ജോലി ? സൂക്ഷിക്കുക…. ഹൃദ്രോഗസാധ്യതത ഇരട്ടിയിലധികം

ദീര്‍ഘനേരം ഇരുന്നാണോ ജോലി ? സൂക്ഷിക്കുക…. ഹൃദ്രോഗസാധ്യതത ഇരട്ടിയിലധികം

ദീര്‍ഘ നേരം ഇങ്ങനെ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഹൃദ്രോഗസാധ്യതത കൂടുതലാണെന്ന് പഠനം. മണിക്കൂറുകള്‍ ഇരുന്നു ജോലി ചെയ്യുന്നവരെ കാത്തിരിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങളാണ്.
ഇരിക്കുന്നവരില്‍ ഓരോ അധിക മണിക്കൂറിനും ചീത്ത കൊളസ്‌ട്രോള്‍ കൂട്ടുകയും നല്ല കൊളസ്‌ട്രോള്‍ കുറയുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍.

ഈ അപകട സാധ്യത കുറയ്ക്കുന്നതിനു വേണ്ടി അധിക സമയത്തുള്ള ഇരുപ്പിന് പകരം നടക്കാനാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്. ബ്രിട്ടനിലെ വാര്‍വിക് സര്‍വകലാശാലയുടെതാണ് പഠനം. വില്വം ടിഗ്ബെയുടെ നേതൃത്വത്തില്‍ നടത്തിയ ഈ പഠനം, ഒരു ദിവസം അധികസമയം ഇരിക്കാതെ കൂടുതല്‍ ആക്ടീവ് ആകാന്‍ ജനങ്ങളെ ഉപദേശിക്കുന്നു. 

ഓരോ മണിക്കൂറിലെയും അധിക ഇരുപ്പിനനുസരിച്ച് അരവണ്ണം 2 സെ. മീറ്റര്‍ കൂടുന്നതോടൊപ്പം ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത 0.2 ശതമാനം കൂടും എന്നും ഗവേഷകര്‍ പറയുന്നു.
 ശരീരത്തില്‍ ഫാറ്റ് ധാരാളം അടിയുന്നത്  ഹൃദയത്തില്‍ ബ്ലോക്ക്‌ ഉണ്ടാക്കിയേക്കാം . 

 ഹൃദ്രോഗം ഒഴിവാക്കാനായി ദിവസം ഏഴുമണിക്കൂറെങ്കിലും നില്‍ക്കുകയോ ഏഴുമൈല്‍ നടക്കുകയോ ആവശ്യമാണെന്ന് പഠനം പറയുന്നു. ആരോഗ്യവാന്മാരായ 111 തപാല്‍ ജീവനിക്കാരിലാണ് ഈ പഠനം നടത്തിയത്. ഇവരുടെ പ്രവൃത്തികള്‍ തുടര്‍ച്ചയായി 7 ദിവസം നിരീക്ഷിച്ചു. ഇവരില്‍ 55 പേര്‍ ഓഫീസ് ജോലിക്കാരും 56 പേര്‍ തപാല്‍ കൊടുക്കുന്നവരും ആയിരുന്നു. ഇവരില്‍ 10 വര്‍ഷം കൊണ്ട് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത ഒന്നര ശതമാനത്തില്‍ നിന്ന് രണ്ടര ശതമാനമായി കൂടിയെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

ഇരുന്നു ജോലി ചെയ്യുന്നവരുടെ ബോഡിമാസ് ഇന്‍ഡക്സ് 1 യൂണിറ്റ് വ്യത്യാസപ്പെട്ടതായും 10 വര്‍ഷം കൊണ്ട് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത 1.6 ശതമാനത്തെ അപേക്ഷിച്ച് 2.2 ശതമാനം കൂടിയതായും കണ്ടു.
പുകവലിക്കാത്ത, ഹൃദയാഘാതം, പക്ഷാഘാതം, ഹൃദ്രോഗം, രക്താതിമര്‍ദ്ദം, പ്രമേഹം എന്നീ രോഗങ്ങള്‍ ഒന്നും ഇല്ലാത്തവരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. 

മനുഷ്യവംശം പരിണാമത്തിലൂടെ രൂപപ്പെട്ടത് പകല്‍ മുഴുവന്‍ ഇരുന്നുകൊണ്ട് ചെലവഴിക്കാനല്ല എന്നും ദിവസവും ഏഴു മുതല്‍ എട്ടുമണിക്കൂര്‍ വരെ നിന്നുകൊണ്ടും വേട്ടയാടിയും ശേഖരിച്ചും ചെലവിടുന്ന രീതിയില്‍ ആരോഗ്യവാന്മാരായി രൂപാന്തരം സംഭവിച്ചവരാണ് നാം എന്നും യൂ കെയിലെ ഗ്ലാസ്ഗോ സര്‍വകലാശാലയിലെ പ്രൊഫസറായ മൈക്ക്‌ലീന്‍ പറയുന്നു.
 പഠന ഫലം ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബേസിറ്റിയില്‍ പ്രസിദ്ധീകരിച്ചിരിച്ചിട്ടുണ്ട്.

ദീര്‍ഘനേരമുള്ള ഈ ഇരുപ്പ് പുകവലിക്ക് തുല്യമാണെന്ന് നേരത്തെ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഈ ഇരിപ്പ് മറ്റൊരു പുകവലിയാണ്. നമ്മെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ പോലെയാണ് ദീര്‍ഘനേരമുള്ള ഈ ഇരുപ്പ് എന്നാണ് പഠനം പറയുന്നത്
കഴുത്ത്, ഇടുപ്പ്, പുറം എന്നീ ഭാഗങ്ങളില്‍ കഠിനമായ വേദനയും ദീർഘനേരത്തെ ഇരിപ്പുകൊണ്ട് ഉണ്ടാകാം. 
നടുനിവര്‍ത്തി ശരിയായ രീതിയിൽ ഇരുന്നാകണം ജോലി ചെയ്യേണ്ടത്. അല്ലെങ്കില്‍ Poor posture syndrome പോലെയുള്ള രോഗങ്ങള്‍ പിടിപെടാം.കസേരയില്‍ നടുവളച്ച്, കാല് തിരിച്ചുവെച്ച് കൂനിക്കൂടി ഇരിക്കരുത്..
ഇരുന്നിട്ടുള്ള ഓഫീസ് ജോലിയാണെങ്കില്‍ അര മണിക്കൂര്‍ കൂടുമ്പോള്‍ ഇരുത്തത്തിന് ഇടവേളയെടുക്കാം. അല്‍പനേരം സീറ്റില്‍ നിന്നും എഴുന്നേറ്റ് നില്‍ക്കുകയോ കുറച്ച് നടക്കുകയോ ചെയ്യാം.  ഇരുന്നിടത്ത് തന്നെ ഇരുന്ന് ശരീരം സ്‌ട്രെച്ച് ചെയ്യാം. കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുക. കാല്‍ നീട്ടിവെക്കുക തുടങ്ങിയവ ചെയ്യാം
ഏറെ നേരം ഓഫീസിലിരുന്ന് വീട്ടിലെത്തിയാല്‍ നടത്തം പോലുള്ള ചെറു വ്യായാമങ്ങള്‍ ശീലിക്കാം. എയറോബിക് വ്യായാമങ്ങള്‍ ചെയ്യുന്നതാണ് നല്ലത്.

sitting job reson for heart failure


Continue Reading
You may also like...

More in Life Style

Trending

Recent

To Top