Connect with us

ഇന്ത്യന്‍ സിനിമയില്‍ പോലും അത്യാധുനിക ടെക്‌നോളജി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഹൊറര്‍ സിനിമകള്‍ ഇറങ്ങുന്ന കാലത്ത് വിനയേട്ടന്‍ അത്രയധികം റിസര്‍ച്ച് ചെയ്തിട്ടാണ് ആകാശഗംഗ 2 ചെയ്യുന്നത് – ശബ്നം

Malayalam Breaking News

ഇന്ത്യന്‍ സിനിമയില്‍ പോലും അത്യാധുനിക ടെക്‌നോളജി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഹൊറര്‍ സിനിമകള്‍ ഇറങ്ങുന്ന കാലത്ത് വിനയേട്ടന്‍ അത്രയധികം റിസര്‍ച്ച് ചെയ്തിട്ടാണ് ആകാശഗംഗ 2 ചെയ്യുന്നത് – ശബ്നം

ഇന്ത്യന്‍ സിനിമയില്‍ പോലും അത്യാധുനിക ടെക്‌നോളജി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഹൊറര്‍ സിനിമകള്‍ ഇറങ്ങുന്ന കാലത്ത് വിനയേട്ടന്‍ അത്രയധികം റിസര്‍ച്ച് ചെയ്തിട്ടാണ് ആകാശഗംഗ 2 ചെയ്യുന്നത് – ശബ്നം

വെണ്ണിലാ ചന്ദന കിണ്ണവും , നിറത്തിലെ ശുകിരിയ എന്ന ഗാനവും ഒരാളാണ് പാടിയതെന്നു പറഞ്ഞാൽ ആരും ഒരിക്കൽ വിശ്വസിക്കുമായിരുന്നോ എന്നത് സംശയമാണ് . കാരണം ആ രണ്ടു സ്റ്റൈലിലുള്ള ഗാനങ്ങളും പാടിയത് ശബ്നം ആയിരുന്നു .

ആകാശഗംഗയിലെ ഉണ്ണിയെ അവതരിപ്പിച്ച റിയാസിനെ വിവാഹം ചെയ്തു വെള്ളിത്തിരയുടെ പിന്നാമ്പുറത്തേക്ക് പോകുകയായിരുന്നു ശബ്നം . ഇപ്പോൾ വീണ്ടും റിയാസും ശബ്‌നവും ആകാശ ഗംഗ 2 വലൂടെ സിനിമയിലെക്ക് മടങ്ങിയെത്തുകയാണ്.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശുക്രിയ എന്ന ആ പാട്ടു പാടുന്നത്. അന്നൊക്കെ പുതിയ പാട്ടുകാര്‍ സിനിമയില്‍ വരിക എന്നതു തന്നെ അത്ഭുതമാണ്. പാട്ടുപാടി റെക്കോഡിങ് റൂമില്‍ നിന്നും ഇറങ്ങിയ സമയത്ത് നായികയായ ശാലിനിയുടെ ശബ്ദവുമായി വളരെ അടുത്തുനില്‍ക്കുന്നു എന്ന് നിര്‍മ്മാതാവ് പറഞ്ഞപ്പോഴാണ് ആദ്യം സന്തോഷിച്ചത്. അന്നത്തെകാലത്ത് എന്നെ ഏറെ സന്തോഷിപ്പിച്ചത് ഈ അഭിനന്ദനമായിരുന്നു. ശാലിനിയുടെ രൂപസാദൃശ്യമുണ്ടെന്നും പലരും പറഞ്ഞിട്ടുണ്ട്.

പുതുമഴയായി എന്ന ഗാനത്തിന് കവർ സോങ് പാടിയാണ് ശബ്നം വീണ്ടും മലയാള സിനിമയിൽ സാന്നിധ്യമറിയിച്ചത് . ആ വിശേഷങ്ങളും ശബ്നം പങ്കു വയ്ക്കുന്നു.

സിനിമാ ഗാനങ്ങള്‍ക്ക് കവര്‍ സോങ് ചെയ്യുകയെന്നത് ഇപ്പോഴത്തെ ട്രെന്റാണല്ലോ. ഒരുപാടു സുഹൃത്തുക്കള്‍ വെണ്ണിലാച്ചന്ദനക്കിണ്ണത്തിന് കവര്‍ സോങ് ചെയ്തുകൂടെയെന്ന ആശയം പറഞ്ഞിരുന്നു. ഞാന്‍ പാടിയ പാട്ടിനു ഞാന്‍ തന്നെ കവര്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും ഒരു വ്യത്യസ്തത ആളുകള്‍ പ്രതീക്ഷിക്കും. പ്രത്യേകിച്ച് കവര്‍ സോങ് വേര്‍ഷനുകള്‍ ഒരുപാട് ഇറങ്ങുന്ന കാലമാണിത്. അങ്ങനെയാണ് ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാനായി വിനയേട്ടന്‍ റിയാസിക്കയെ വിളിക്കുന്നത്. അപ്പോള്‍ തോന്നിയ ആശയമാണ്. പഴയ ആകാശഗംഗയിലെ നായകന്റെ ഭാര്യ എന്ന നിലയില്‍ പുതുമഴയായ് വന്നൂ നീ എന്ന പാട്ടിന് ഒരു കവര്‍ ചെയ്യാം. ബുദ്ധിമുട്ടുള്ള പാട്ടാണ്.

റിയാസിക്കയോടു ചോദിച്ചപ്പോള്‍ ചെയ്യാന്‍ പ്രോത്സാഹനം തന്നു. ഇഷാന്‍ ദേവ് ആണ് പ്രോഗ്രാമിങ് ചെയ്തു തന്നത്. പാട്ടു റെക്കോര്‍ഡ് ചെയ്ത് വിനയേട്ടന് അയച്ചുകൊടുത്തപ്പോള്‍ സന്തോഷത്തോടെ വിനയേട്ടന്‍ റിയാസിക്കയെ വിളിച്ച് നല്ല അഭിപ്രായമൊക്കെ പറഞ്ഞു. ഇത് സിനിമയുടെ ഔദ്യോഗിക ലിറിക്കല്‍ വീഡിയോ ആയി പുറത്തുവിടുകയാണെന്ന് പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. സിനിമയ്ക്കു വേണ്ടി ചിത്രച്ചേച്ചി തന്നെയാണ് ആ പാട്ടു വീണ്ടും പാടിയിരിക്കുന്നത്.

സിനിമയുടെ സൗണ്ട് മിക്‌സിങ് സമയത്ത് പോയിരുന്നു. ഒരുപാടിഷ്ടം തോന്നി. ഹോളിവുഡിലും ഇന്ത്യന്‍ സിനിമയില്‍ പോലും അത്യാധുനിക ടെക്‌നോളജി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഹൊറര്‍ സിനിമകള്‍ ഇറങ്ങുന്ന കാലത്ത് വിനയേട്ടന്‍ അത്രയധികം റിസര്‍ച്ച് ചെയ്തിട്ടാണ് മലയാളത്തില്‍ ഒരു ഹൊറര്‍ പടം ചെയ്തത്. നല്ലൊരു വിഷ്വല്‍ ട്രീറ്റാണ് ഈ ചിത്രം എന്നതില്‍ സംശയമില്ല.നവംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത് .

singer shabnam about akashaganga 2

More in Malayalam Breaking News

Trending

Recent

To Top