നിരവധി ആരാധകരുള്ള താരമാണ് ദിൽജിത് ദൊസഞ്ച്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരത്തിന്റെ സംഗീത പരിപാടിയിൽ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. വേദിയിൽ പാട്ട് പാടിക്കൊണ്ടിരിക്കുന്നതിനിടെ കാണികളിൽ ഒരാൾ ദിൽജിത്തിന് നേരെ മൊബൈൽ വലിച്ചെറിയുകയായിരുന്നു.
പാരിസിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. എറിഞ്ഞ ഫോൺ ദേഹത്ത് കൊണ്ട ഗായകൻ ദേഷ്യപ്പെടാതെ വളരെ സമാധാനത്തോടെയായിരുന്നു പ്രതികരിച്ചത്. പാട്ട് നിർത്തിയ താരം ചിരിയോടെ ഫോൺ കയ്യിൽ എടുക്കുകയായിരുന്നു. ഫോൺ സൂക്ഷിക്കാൻ പറഞ്ഞ് താരം അതി തിരിച്ചുനൽകുകയായിരുന്നു.
നിങ്ങൾക്ക് എന്നോട് സ്നേഹമുള്ളതുപോലെ എനിക്കും നിങ്ങളോട് സ്നേഹമുണ്ടെന്നും അതിന് ഫോൺ നശിപ്പിക്കേണ്ട കാര്യമില്ലെന്നുമാണ് താരം പറഞ്ഞത്. മാത്രമല്ല, ഇനി ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്നും ഉപദേശിച്ചു. നിരവധി പേരാണ് താരത്തിന്റെ പ്രതികരണത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
നിരവദി പേർ ദിൽജിത്തിനെ പ്രശംസിക്കുമ്പോൾ കൂടുതൽ പേരും ഇങ്ങനെ പെരുമാറരുതെന്നാണ് പറയുന്നത്. ശ്രദ്ധ പിടിച്ചുപറ്റാനാണ് ചിലർ വേദിയിലേക്ക് സാധനങ്ങൾ വലിച്ചെറിയുന്നതെന്നും നല്ലരീതിയിൽ പെരുമാറിയാൽ കൂടുതൽ പേർ ഇത്തരത്തിൽ ആവർത്തിക്കും എന്നും കമന്റുകളായി ചിലർ പറയുന്നു.
ഇപ്പോഴിതാ ഇരുവരെയും വിവാഹത്തിനായി അണിയിച്ചൊരുക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ് ആണ് വീഡിയോ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് കൃഷ്ണ കുമാർ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിൻറെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിൻറെ നാലു മക്കളും ഭാര്യ...