Connect with us

മ ദ്യത്തേയും ല ഹരിയേയും കുറിച്ചുള്ള പാട്ടുകൾ പാടരുതെന്ന് തെലുങ്കാന സർക്കാരിന്റെ നോട്ടീസ്; മദ്യനിരോധനം ഏര്‍പ്പെടുത്തിയാല്‍ മദ്യത്തേക്കുറിച്ച് പാടുന്നത് അവസാനിപ്പിക്കമെന്ന് പ്രതിജ്ഞയെടുത്ത് ​ഗായകൻ

News

നിരവധി ആരാധകരുള്ള ​ഗായകനാണ് ദിൽജിത്ത് ദോസഞ്ജ്. കഴിഞ്ഞ ദിവസമായിരുന്നു മ ദ്യത്തേയും ല ഹരിയേയും അ ക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകൾ പാടരുത് എന്ന് കാണിച്ച് തെലുങ്കാന സർക്കാർ ​ഗായകന് നോട്ടീസ് അയച്ചത്. ഇപ്പോഴിതാ രാജ്യത്തെ മദ്യശാലകള്‍ അടച്ചുപൂട്ടിയാല്‍ മദ്യത്തെ കുറിച്ചുള്ള പാട്ടുകള്‍ പാടുന്നത് അവസാനിപ്പിക്കാമെന്ന് പറയുകയാണ് ദിൽജിത്ത്.

ദില്‍ ലുമിനാട്ടി എന്ന ഗായകന്റെ ഇന്ത്യ ടൂറിന്റെ ഭാഗമായി ഹൈദരാബാദില്‍ എത്തിയപ്പോഴാണ് നോട്ടീസ് ലഭിച്ചത്. സന്തോഷ വാര്‍ത്തയുണ്ട്. ഇന്ന് എനിക്ക് നോട്ടീസ് ഒന്നും ലഭിച്ചില്ല. അതിലും സന്തോഷകരമായ വാര്‍ത്ത എന്തെന്നാല്‍ ഞാന്‍ ഇന്ന് മദ്യത്തേക്കുറിച്ച് ഒറ്റ പാട്ട് പാടാന്‍ പോകുന്നില്ല. എന്താണെന്ന് ചോദിക്കൂ. ഗുജറാത്ത് ഒരു ഡ്രൈ സംസ്ഥാനമാണ്.

കാര്യം ചെയ്യാം നമുക്കൊരു മുന്നേറ്റം നടത്താം. സംസ്ഥാനങ്ങളെല്ലാം മദ്യനിരോധനം ഏര്‍പ്പെടുത്തിയാല്‍ അടുത്ത ദിവസം ഞാന്‍ മദ്യത്തേക്കുറിച്ച് പാടുന്നത് അവസാനിപ്പിക്കും. ഞാന്‍ ഈ നിമിഷത്തിൽ പ്രതിജ്ഞ എടുക്കുകയാണ്. ഇത് സാധ്യമാകുമോ? മദ്യം വരുമാനത്തിന്റെ വലിയ ഭാഗമാകുമ്പോള്‍. കോവിഡ് കാലത്ത് മദ്യശാലകള്‍ ഒഴികെ എല്ലാം അടച്ചുപൂട്ടി. നിങ്ങള്‍ക്ക് ചെറുപ്പക്കാരെ പറ്റിക്കാനാവില്ല.

നിങ്ങള്‍ എന്തിനാണ് എന്നോട് പ്രശ്‌നത്തിനു വരുന്നത്. ഞാന്‍ നിരവധി ഭക്തി ഗാനങ്ങളാണ് പാടിയിരിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ രണ്ട് ഭക്തി ഗാനങ്ങള്‍ ഞാന്‍ പുറത്തിറങ്ങി. എന്നിട്ടും അതേക്കുറിച്ച് ആരും പറയാത്തത് എന്താണ്. പാട്ടിയാല പെഗ് എന്ന എന്റെ ഗാനത്തെക്കുറിച്ച് മാത്രമാണ് ചര്‍ച്ച എന്നാണ് ദിൽജിത്ത് പറഞ്ഞത്.

നോട്ടീസ് ലഭിച്ചതിന് പിന്നാലെ പരിപാടയിൽ മദ്യം, മദ്യശാല എന്നീ വാക്കുകള്‍ക്ക് പകരമായി നാരങ്ങവെള്ളം, ഫൈവ് സ്റ്റാര്‍ എന്നുമാണ് താരം ഗാനത്തില്‍ ഉപയോഗിച്ചത്. തുടര്‍ന്ന് ഞായറാഴ്ച നടന്ന അഹമ്മദാബാദ് ഷോയില്‍ വച്ചാണ്‌ നിയന്ത്രണങ്ങളെക്കുറിച്ച് ദിൽജിത്ത് തുറന്നു പറഞ്ഞത്.

More in News

Trending