Malayalam Breaking News
“മോഹൻലാലിൽ നിന്നോ മമ്മൂട്ടിയിൽ നിന്നോ ഒന്നും ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ല” – ലോഹിത ദാസിന്റെ ഭാര്യ
“മോഹൻലാലിൽ നിന്നോ മമ്മൂട്ടിയിൽ നിന്നോ ഒന്നും ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ല” – ലോഹിത ദാസിന്റെ ഭാര്യ
By
“മോഹൻലാലിൽ നിന്നോ മമ്മൂട്ടിയിൽ നിന്നോ ഒന്നും ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ല” – ലോഹിത ദാസിന്റെ ഭാര്യ
ലോഹിതദാസിന്റെ മരണം സിനിമാലോകത്തിനു ഒരു അപ്രതീക്ഷിത നഷ്ടമായിരുന്നു . സിനിമയിൽ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോൾ അത് ചെയ്യുന്ന നടന്മാരിൽ നിന്നും ഒരു നന്ദിയും ലോഹിതദാസ് പ്രതീക്ഷിച്ചിട്ടില്ലെന്നു ഭാര്യ സിന്ധു പറയുന്നു.
ലോഹിതദാസിന്റെ മരണത്തിന് ശേഷം മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ വിളിക്കുകയോ വിവരങ്ങള്‍ അന്വേഷിക്കുകയോ ചെയ്‌തോ എന്ന ചോദ്യത്തിന് സിന്ധു ഇങ്ങനെയാണ് മറുപടി നൽകിയത് .
‘അവരൊക്കെ വിളിക്കാറുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമെല്ലാം സ്‌നേഹമുണ്ട്. ദിലീപിന്റെ കരിയറില്‍ തന്നെ ബ്രേക്കായ സിനിമയായിരുന്നു സല്ലാപം. ദിലീപ് പലപ്പോഴും വന്നിട്ടുണ്ട്. പിന്നെ അവരൊക്കെ തിരക്കുള്ള നടന്മാരല്ലേ. ലോഹിതദാസും അങ്ങോട്ടും പോയിട്ടുണ്ടാകില്ല. അതിനെ വൈകാരികമായി കാണാന്‍ ആഗ്രഹിക്കുന്നില്ല.’
‘തന്റെ കഥാപാത്രങ്ങള്‍ക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതാക്കളെ നിശ്ചയിച്ചത്. അമരത്തില്‍ മമ്മൂട്ടിയെ നിശ്ചയിച്ചതു പോലെയാണ് കിരീടത്തില്‍ മോഹന്‍ലാലിനെ നിശ്ചയിച്ചത്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ ലോഹിതദാസ് നിലനിന്നത്. അവര്‍ക്കായി തന്റെ സിനിമകള്‍ ഒരുക്കി. അതിന് വേണ്ടി കഥാപാത്രങ്ങളെ ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. ആരില്‍ നിന്നും ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ല’ സിന്ധു പറഞ്ഞു.
sindhu lohithadas about mohanlal and mammootty