Connect with us

എല്ലാ ദിവസവും രാത്രി അവളെ വീട്ടിൽ കാണുന്നത് മിസ് ചെയ്യും, നാല് പേരും അടുത്തുണ്ടാകുമ്പോൾ കിട്ടുന്ന സന്തോഷം വേറെ തന്നെ; സിന്ധു കൃഷ്ണകുമാർ

Social Media

എല്ലാ ദിവസവും രാത്രി അവളെ വീട്ടിൽ കാണുന്നത് മിസ് ചെയ്യും, നാല് പേരും അടുത്തുണ്ടാകുമ്പോൾ കിട്ടുന്ന സന്തോഷം വേറെ തന്നെ; സിന്ധു കൃഷ്ണകുമാർ

എല്ലാ ദിവസവും രാത്രി അവളെ വീട്ടിൽ കാണുന്നത് മിസ് ചെയ്യും, നാല് പേരും അടുത്തുണ്ടാകുമ്പോൾ കിട്ടുന്ന സന്തോഷം വേറെ തന്നെ; സിന്ധു കൃഷ്ണകുമാർ

നടൻ കൃഷ്ണ കുമാറിന്റെ മകൾ എന്ന നിലിയിലും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ എന്ന നിലിയിലും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റെ പെണ്ണുകാണൽ നടന്നത്. വിവാഹ നിശ്ചയം ആയി ഇല്ലെന്നും ഇനി വിവാമായിരിക്കും നടക്കുകയെന്നുമാണ് ദിയ പറഞ്ഞിരുന്നത്.

അടുത്ത സുഹൃത്തുക്കളായിരുന്ന അശ്വിൻ ഗണേഷും ദിയയും സെപ്തംബറിൽ ആണ് വിവാഹിതരാകുന്നത്. വിവാഹത്തിന്റെ ഓരോ ഒരുക്കങ്ങളും ദിയ സോഷ്യൽ മീഡിയയിലെ പങ്കുവെക്കാറുമുണ്ട്. വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നതിന്റേയും അശ്വിനും കുടുംബവും തന്റെ വീട്ടിലേയ്ക്ക് എത്തിയതെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ദിവസം താലി പൂജിച്ച് വാങ്ങിയതിന്റേയും രണ്ടു പേരുടേയും കുടുംബങ്ങൾ ഒരുമിച്ച് സമയം പങ്കിട്ടതിന്റേയുമെല്ലാം വീഡിയോകൾ ദിയ പങ്കുവെക്കുകയും വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മകളുടെ കല്യാണത്തെക്കുറിച്ച് സംസാരിക്കുകയാണ് സിന്ധു കൃഷ്ണ. ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു സിന്ധു കൃഷ്ണ. ഇതിനിടെയായിരുന്നു ചിലർ ദിയയുടെ കല്യാണത്തെക്കുറിച്ച് ചോദിച്ചത്.

ദിയ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് എന്താണ് തോന്നുന്നതെന്നായിരുന്നു ചോദ്യം. എല്ലാ ദിവസവും രാത്രി അവളെ വീട്ടിൽ കാണുന്നത് മിസ് ചെയ്യും. രാത്രി വൈകി വരുമ്പോൾ വഴക്ക് പറയുന്നതും, സമയത്ത് വന്ന് കിടക്കാൻ പറയുന്നതും, ഭയങ്കരമായി മിസ് ചെയ്യും. നാല് പേരും അടുത്തുണ്ടാകുമ്പോൾ കിട്ടുന്ന സന്തോഷം വേറെ തന്നെയാണ്. അത് മിസ് ചെയ്യും” എന്നായിരുന്നു സിന്ധുവിന്റെ മറുപടി. പിന്നാലെ ഇതിന് ദിയ തന്റെ സ്റ്റോറിയിലൂടെ മറുപടി നൽകുന്നുണ്ട്. ഒരു മതിലിന് അപ്പുറത്തല്ലേ ഞാൻ താമസിക്കുന്നത് എന്നായിരുന്നു ദിയയുടെ മറുപടി.

കല്യാണ പർച്ചേസിംഗ് എന്തായെന്നായിരുന്നു വേറൊരാൾ ചോദിച്ചത്. സമയമുണ്ടല്ലോ. ഒരുപാട് സമയമുണ്ടെന്നായിരുന്നു സിന്ധു നൽകിയ മറുപടി. ഇതിനിടെ മറ്റൊരാൾ അശ്വിനെക്കുറിച്ചുള്ള അഭിപ്രായവും ചോദിക്കുന്നുണ്ട്. അശ്വിൻ ഒരു സ്വീറ്റ് ബോയ് ആണ്. നമ്മുടെ കൂടെയൊക്കെ വരുമ്പോൾ വളരെ സ്വീറ്റാണ്. ഹോംലിയാണ്. കെയറിംഗ് ആണെന്നായിരുന്നു സിന്ധു പറഞ്ഞത്. തുടർന്ന് അതാണ് എന്റെ മാമിയാർ എന്ന് പറഞ്ഞ് അശ്വിൻ ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ചിലപ്പോൾ ജീവിതം പറക്കുകയാണെന്ന് തോന്നും. ചിലപ്പോൾ തോന്നും എല്ലാവരും കുഞ്ഞായിരുന്നാൽ മതിയായിരുന്നു എന്ന്. ചിലപ്പോൾ തോന്നും അവരൊക്കെ വേഗം വളരട്ടെ, വേഗം ജീവിതം ആരംഭിക്കട്ടെ എന്ന്. നമുക്കൊന്ന് കാണണ്ടേ. എന്റെ വികാരങ്ങൾ സമ്മിശ്രമാണ്. ഞാൻ വളരെ പ്രാക്ടിക്കലായൊരു വ്യക്തിയാണ്. എന്തു വന്നാലും നേരിടാം. എക്‌സൈറ്റഡുമാണ്. ജീവിതം മുന്നോട്ട് പോകണമല്ലോ എന്നും സിന്ധു കൃഷ്ണ ദിയയുടെ വിവാഹത്തെക്കുറിച്ച് പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദിയയുടെ കുടുംബം അശ്വിന്റെ വീട്ടിലെത്തി താംബൂലവും മുല്ലപ്പൂവും ക്ഷണക്കത്തുമെല്ലാം ഏറ്റ് വാങ്ങിയിരുന്നു. കൃഷ്ണകുമാർ ഇനിയുള്ള കുറച്ച് നാളുകൾ വിദേശത്തായിരിക്കും എന്നതുകൊണ്ടാണ് എല്ലാവരും അതിന് മുമ്പ് സമയം കണ്ടെത്തി അശ്വിന്റെ വീട്ടിലെത്തിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാനയും ഇഷാനിയും ഹൻസികയും സിന്ധുവിന്റെ മാതാപിതാക്കളുമെല്ലാം ചേർന്ന് പത്തോളം പേരാണ് അശ്വിന്റെ വീട്ടിലേയ്ക്ക് എത്തിയത്.

അച്ഛനും അമ്മയും സഹോദരിമാരും എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ദിയ അശ്വിന്റെ വീട്ടിലെത്തി എല്ലാം ഒരുക്കാൻ സഹായിച്ചു. വീട്ടിൽ വിളഞ്ഞ റംബൂട്ടാനും ഡ്രാഗൺ ഫ്രൂട്ടും എല്ലാം അടങ്ങിയ പഴക്കൂടകളും മധുര പലഹാരങ്ങളുമെല്ലാമായാണ് കൃഷ്ണ കുമാറും കുടുംബവും എത്തിയത്. ഇനി ദിയയുടെ വിവാഹം അടുക്കുമ്പോൾ മാത്രമാണ് കൃഷ്ണകുമാർ വിദേശത്ത് നിന്നും വരിക. അതിനാലാണ് മാതാപിതാക്കളുടെ സാന്നിധ്യം ഒഴിച്ച് കൂടാനാവാത്ത ഇത്തരം ചടങ്ങുകൾ വേഗത്തിൽ പൂർത്തിയാക്കിയത്.

More in Social Media

Trending