Connect with us

ഭര്‍ത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങള്‍ വരുന്നത് കണ്ട് തന്റെ അത്രയും കാലത്തെ സമ്പാദ്യമായ ജീവിതം ചേമ്പിലത്താളിലെ വെള്ളം ഊര്‍ന്നുപോകുന്നത് പോലെ അവള്‍ മരവിപ്പോടെ നോക്കി നിന്നു; മഞ്ജുവിനെ കുറിച്ച് സിന്‍സി അനില്‍

News

ഭര്‍ത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങള്‍ വരുന്നത് കണ്ട് തന്റെ അത്രയും കാലത്തെ സമ്പാദ്യമായ ജീവിതം ചേമ്പിലത്താളിലെ വെള്ളം ഊര്‍ന്നുപോകുന്നത് പോലെ അവള്‍ മരവിപ്പോടെ നോക്കി നിന്നു; മഞ്ജുവിനെ കുറിച്ച് സിന്‍സി അനില്‍

ഭര്‍ത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങള്‍ വരുന്നത് കണ്ട് തന്റെ അത്രയും കാലത്തെ സമ്പാദ്യമായ ജീവിതം ചേമ്പിലത്താളിലെ വെള്ളം ഊര്‍ന്നുപോകുന്നത് പോലെ അവള്‍ മരവിപ്പോടെ നോക്കി നിന്നു; മഞ്ജുവിനെ കുറിച്ച് സിന്‍സി അനില്‍

മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ ജൈത്രയാത്ര തുടരുകയാണ് നടി. മൂന്ന് വര്‍ഷക്കാലം മലയാള സിനിമയില്‍ സജീവമായി നിന്നിരുന്ന മഞ്ജു, 1998 ല്‍ നടന്‍ ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമയില്‍ നിന്ന് വലിയ ഒരു ഇടവേള എടുക്കുകയായിരുന്നു.

മഞ്ജു സിനിമ ഉപേക്ഷിച്ചത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. മഞ്ജു തിരികെ എത്തണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം. 14 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു പിന്നീട് മഞ്ജു തിരിച്ചുവരുന്നത്. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകര്‍ ആഘോഷമാക്കുകയായിരുന്നു.

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം വരവില്‍ മഞ്ജുവിന് ലഭിച്ചത്. ആദ്യമുണ്ടായിരുന്ന മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവില്‍ കണ്ടത്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ മഞ്ജു സൂപ്പര്‍ സ്റ്റാര്‍ ആയി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജുവിന്റെ ചിത്രങ്ങളൊക്കെ വൈറലാവുകയും ചെയ്തിരുന്നു. മലയാളത്തിലെ പകരക്കാരില്ലാത്ത താര സാന്നിധ്യമാണ് ഇന്ന് മഞ്ജു വാര്യര്‍.

ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് മഞ്ജുവിന്റെ സുഹൃത്ത് കൂടിയായ സിന്‍സി അനില്‍ പങ്കുവെച്ച കുറിപ്പാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. പ്രണയിച്ചതിന്റെ പേരില്‍ കൊടുമുടിയില്‍ നിന്ന തന്റെ കലാജീവിതം ഉപേക്ഷിച്ച് അവന്റെ ഭാര്യയായി വന്നുവെന്നും ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി കൈയ്യടികളുടെയും അവാര്‍ഡുകളുടെയും ലോകം വേണ്ടെന്ന് വെച്ച് അടുക്കളയിലേക്ക് അരങ്ങേറിയെന്നും കുറിപ്പില്‍ പറയുന്നു.

ഒത്തിരി പേര്‍ എതിര്‍ത്തുവെങ്കിലും തന്റെ കരിയര്‍ വേണ്ടെന്ന് വെച്ചു. മകളെ പൊന്നുപോലെ വളര്‍ത്തിയെന്നും തനിക്ക് നഷ്ടമായത് മകളിലൂടെ നേടിയെടുക്കണമെന്ന് കരുതിയെന്നും വലിയൊരു ചതി നടക്കുന്നുവെന്ന് ലോകം മുഴുവന്‍ അറിഞ്ഞപ്പോഴും അവള്‍ തന്റെ ഭര്‍ത്താവിനെ വിശ്വസിച്ചുവെന്നും സിന്‍സി പറയുന്നു. ഭര്‍ത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങള്‍ വരുന്നത് കണ്ട് തന്റെ അത്രയും കാലത്തെ സമ്പാദ്യമായ ജീവിതം ചേമ്പിലത്താളിലെ വെള്ളം ഊര്‍ന്നുപോകുന്നത് പോലെ അവള്‍ മരവിപ്പോടെ നോക്കി നിന്നുവെന്നും കുറിപ്പില്‍ പറയുന്നു.

അവിചാരിതമായി ഒരു ചോക്ലേറ്റില്‍ തുടങ്ങിയ മഞ്ജുവുമായുള്ള സൗഹൃദത്തെ കുറിച്ചും മറ്റൊരു കുറിപ്പിലൂടെ സിന്‍സി പറയുകയുണ്ടായി. ആ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

പഴയ കുറച്ചു മെയിലുകള്‍ തിരയുകയിരുന്നു. നിധി പോലെ സൂക്ഷിക്കേണ്ട ചില എഴുത്തുകള്‍..ചില ചേര്‍ത്തു പിടിക്കലുകള്‍. ..പഴയ എന്നില്‍ നിന്നും ഇന്നത്തെ എന്നിലേക്ക് ഞാന്‍ എത്തിയതില്‍ ഒരു സ്ത്രീയുടെ നിശ്ശബ്ദ സാമീപ്യം ഉണ്ടായിരുന്നു.. അതെ..അത് മഞ്ജു വാര്യര്‍ തന്നെ. ഒരിക്കല്‍ ഒരു റെസ്‌റ്റോറന്റില്‍ വച്ചു തികച്ചും അവിചാരിതമായി ആണ് ഞാന്‍ അവരെ പരിചയപെടുന്നത്.

അന്ന് ഞാന്‍ ഉണ്ടാക്കിയ ചോക്ലേറ്റ് സമ്മാനിച്ചപ്പോള്‍ അതിന്റെ ബോക്‌സിന്റെ പുറകില്‍ ഉണ്ടയിരുന്ന മെയില്‍ ഐഡി എടുത്തു എന്റെ ചോക്ലേറ്റ് നെ കുറിച്ചും തമ്മില്‍ പങ്കിട്ട നിമിഷങ്ങളെ കുറിച്ചും സന്തോഷത്തോടെ അവര്‍ എനിക്ക് ഒരു മെയില്‍ അയച്ചു..തികച്ചും അപ്രതീക്ഷിതമായ ഒരു സന്ദേശം. ഞെട്ടിത്തരിച്ചു പോയി ഞാന്‍ അപ്പോള്‍..അന്നായിരുന്നു ഊഷ്മളമായ ആ സുഹൃത്ത് ബന്ധത്തിന്റെ തുടക്കം.ഞാന്‍ എന്നും അഭിമാനിക്കുന്ന സന്തോഷിക്കുന്ന സുഹൃത്ത് ബന്ധം.

പിന്നീട് ഒരു സ്ത്രീയും ജീവിതത്തില്‍ സംഭവിക്കാന്‍ ആഗ്രഹിക്കാത്ത ഒരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായപ്പോള്‍ ഒരു ഞരമ്ബ് രോഗിയുടെ വൈകൃത മനോനിലയില്‍ മോര്‍ഫിങ് ലൂടെ ഞാന്‍ അപമാനിക്കപ്പെട്ടപ്പോള്‍.. കൂടെ നില്‍ക്കേണ്ടവര്‍ പോലും കൈയൊഴിഞ്ഞപ്പോള്‍ നിയമസഹായം വേണ്ട വിധത്തില്‍ കിട്ടാതെ വന്നപ്പോള്‍.കൂടെപ്പിറപ്പിനെ പോലെ.

കൂടെ നിന്ന അവരെ സ്‌നേഹിക്കുക അല്ലെങ്കില്‍ ആരാധിക്കുക അല്ലാതെ എന്താണ് ചെയ്യുക.? തല ഉയര്‍ത്തി നിന്ന് നെറികേടുകള്‍ക്ക് എതിരെ യുദ്ധം ചെയ്യാന്‍ അവര് തന്ന ഊര്‍ജം ചെറുതൊന്നുമല്ല. നുണകഥകള്‍ ചേര്‍ത്ത് വച്ചൊരു ചില്ലു കൊട്ടാരത്തില്‍ അടച്ചിട്ടും മൗനം കൊണ്ട് അതിനെ ഭേധിച്ച് . ആരെയും ഒന്നിനെയും വേദനിപ്പിക്കാതെ.പഴിക്കാതെ. തന്റെ കഴിവുകള്‍ കൊണ്ട് മാത്രം വിജയങ്ങളുടെ പടി ചവിട്ടി കയറി വരുന്ന ഒരു പെണ്ണിന്റെ വാക്കുകള്‍ക്കു കത്തിയേക്കാള്‍ മൂര്‍ച്ചയാണ്..

മറ്റാരുടെ വാക്കുകള്‍ക്കാണ് ഇത്രയും ശക്തി പകര്‍ന്നു തരാന്‍ കഴിയുന്നത്?.. പ്രളയകാലത്താണ് ഞങ്ങള്‍ ഒരുമിച്ചു അധിക സമയം ഉണ്ടായിരുന്നത്. മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ പ്രളയബാധിതരെ സഹായിക്കാന്‍ ആയിട്ട് ഒരു കളക്ഷന്‍ സെന്റര്‍ തുറക്കുകയും അതിന്റെ ഉത്തരവാദിത്തങ്ങള്‍ പലതും എന്നെ വിശ്വസിച്ചു ഏല്പിക്കുകയും ചെയ്തപ്പോള്‍ എന്തെന്നില്ലാത്തസന്തോഷമായിരുന്നു.അത്രയുമൊന്നും ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ഓരോ നൃത്തപരിപാടി കാണാന്‍ കൊണ്ടു പോകുമ്‌ബോഴും കണ്ണെടുക്കാതെ സ്‌റ്റേജ് ലേക്ക് അഭിമാനത്തോടെ നോക്കിയിരിക്കും.. സിനിമയിലെ കലാകാരിയെക്കാള്‍ പതിന്മടങ്ങു കലാകാരി ആണ് അവര്‍ നൃത്തവേദികളില്‍ എന്ന് തോന്നിയിട്ടുണ്ട്. തോന്നല്‍ അല്ല അനുഭവിച്ചറിഞ്ഞിട്ടുള്ള യാഥാര്‍ഥ്യമാണത്.. കൂടെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ എത്ര മഹത്തായ കാര്യങ്ങള്‍ക്ക് എന്റെ കണ്ണുകള്‍ സാക്ഷി ആയി എന്നും സിന്‍സി പറയുന്നു.

More in News

Trending

Recent

To Top