Similarities between Fahadh Faasil and Mohanlal
ഫഹദിനെ പിന്തുടർന്ന് മോഹൻലാലിന്റെ പ്രേതം !! വീഡിയോ കാണാം
Similarities between Fahadh Faasil and Mohanlal
ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഞാൻ പ്രകാശൻ’. ചിത്രത്തിന്റെ ടീസറിനു വൻ സ്വീകരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.
ഒരിക്കൽ കൂടി മോഹൻലാലിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഫഹദ് ഫാസിലിനെ സത്യൻ അന്തിക്കാട് അവതരിപ്പിക്കുന്ന ഒരു പോസ്റ്റർ ആണ് വന്നിരിക്കുന്നത്. വരവേൽപ്പ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷൻ സീനിനെ അനുസ്മരിപ്പിക്കുന്ന ഒരു പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഫഹദിനെ പിന്തുടർന്ന് മോഹൻലാലിന്റെ പ്രേതം !! വീഡിയോ കാണാം
വരവേൽപ്പിലെ മോഹൻലാലിനെ പോലെ ഒരു തെങ്ങിൽ അള്ളിപ്പിടിച്ചു ഇരിക്കുന്ന ഫഹദിനെ കാണാവുന്ന ഈ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി കഴിഞ്ഞു. മോഹൻലാൽ- ശ്രീനിവാസൻ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് വരവേൽപ്പ്. ശ്രീനിവാസനും സത്യൻ അന്തിക്കാടിനും 90കളിൽ നിന്നും വണ്ടി കിട്ടിയിട്ടില്ലെന്നും ഫഹദ് ഫാസിലിന് മോഹൻലാലിന്റെ ‘പ്രേതം’ പിടികൂടിയിരിക്കുകയാണെന്നും ഒരുകൂട്ടർ വിമർശനമുന്നയിക്കുന്നുണ്ട്.
ഫഹദിനെ പിന്തുടർന്ന് മോഹൻലാലിന്റെ പ്രേതം !! വീഡിയോ കാണാം
Similarities between Fahadh Faasil and Mohanlal