Connect with us

ചിമ്പു നായകനായി സൂപ്പര്‍ഹീറോ ചിത്രം വരുന്നു…; സംവിധാനം എ ആര്‍ മുരുഗദോസെന്നും വിവരം; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

News

ചിമ്പു നായകനായി സൂപ്പര്‍ഹീറോ ചിത്രം വരുന്നു…; സംവിധാനം എ ആര്‍ മുരുഗദോസെന്നും വിവരം; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ചിമ്പു നായകനായി സൂപ്പര്‍ഹീറോ ചിത്രം വരുന്നു…; സംവിധാനം എ ആര്‍ മുരുഗദോസെന്നും വിവരം; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് ചിമ്പു നായകനായ ചിത്രമായ ‘വെന്തു തനിന്തതു കാടി’ ന് ശേഷം അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തിയറ്ററില്‍ ചിമ്പു ചിത്രത്തിന് മോശമല്ലാത്ത പ്രതികരണം നേടാനും കഴിഞ്ഞു. ‘പത്തു തല’ എന്ന ചിത്രം ചിമ്പുവിന്റേതായി റിലീസിന് തയ്യാറെടുക്കുമ്പോള്‍ മറ്റൊരു പ്രൊജക്റ്റിനെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവരികയാണ്.

ചിമ്പു നായകനാകുന്ന പുതിയ ചിത്രം എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രം നിര്‍മിക്കാന്‍ ഹൊംമ്പാളെ ഫിലിംസ് ആലോചിക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ചിമ്പു നായകനായി സൂപ്പര്‍ഹീറോ ചിത്രം വരുന്നുവെന്ന അഭ്യൂഹം എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ചിമ്പു നായകനാകുന്ന ‘പത്ത് തല’യുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ‘പത്ത് തല’യുടെ ഒടിടി റൈറ്റ്‌സ് വന്‍ തുകയ്!ക്ക് വിറ്റുപോയതിനെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‌സ് ആമസോണ്‍ െ്രെപം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്തായാലും ചിമ്പുവിന് വലിയ പ്രതീക്ഷകളുള്ള ചിത്രമാണ് ‘പത്ത് തല’.

ഒബേലി എന്‍ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, കലൈയരന്‍, ടീജെ അരുണാസലം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എ ആര്‍ റഹ്മാനാണ്.

More in News

Trending

Recent

To Top