News
കമല്‍ ഹാസന്റെ നിര്‍മ്മാണത്തിലെത്തുന്ന ബിഗ്ബജറ്റ് ചിത്രത്തില്‍ നായകനായി ചിമ്പു
കമല്‍ ഹാസന്റെ നിര്‍മ്മാണത്തിലെത്തുന്ന ബിഗ്ബജറ്റ് ചിത്രത്തില്‍ നായകനായി ചിമ്പു
ബ്യാങ്കോക്കില്‍ ആയോധന കലകളുടെ പരിശീലനത്തില്‍ ആണ് ചിമ്പു ഇപ്പോള്‍. ഒപ്പം ‘പത്തു തല’യുടെ ഡബ്ബിംഗ് ജോലികള്‍ പൂര്‍ത്തിയാക്കുന്നുമുണ്ട്. മാര്‍ച്ച് പത്തോടെ ചെന്നൈയില്‍ തിരികെ എത്തുന്ന നടന്റെ ഉടന്‍ തുടങ്ങാനിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആണ് ആരാധകര്‍ക്കിടയില്‍.
സംവിധായകന്‍ ഡെസിങ് പെരിയസ്വാമിക്കൊപ്പം അണിയറയിലുള്ള ചിത്രമാണ് പ്രധാനപ്പെട്ട ചര്‍ച്ച. കമല്‍ ഹാസന്റെ നിര്‍മ്മാണത്തില്‍ ബിഗ്ബജറ്റിലാണ് ഇതൊരുങ്ങുക എന്ന് വിവരമുണ്ടായിരുന്നു. 100 കോടിയാണ് ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്. ചിമ്പു ഡബിള്‍ റോളില്‍ ആണെന്നും റിപ്പോര്‍ട്ട് ഉണ്ട്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്‌റ്റേജില്‍ ഉള്ള ചിത്രം ഒരു പിരിയഡ് ഡ്രാമയാണെന്നും ആരാധകര്‍ ആവേശം കൊള്ളുന്നു.
കമല്‍ ഹാസനും ഡെസിങ് പെരിയസ്വാമിക്കും ഒപ്പം ആദ്യമായാണ് സിമ്പു ഒന്നിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായ ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ ആണ് ഡെസിങ് മുന്‍പ് സംവിധാനം ചെയ്ത ചിത്രം.
‘എസ്ടിആര്‍49’ എന്ന് താല്‍ക്കാലികമായി പേരിട്ട ഈ പ്രൊജക്റ്റിന് വലിയ പ്രീപ്രൊഡക്ഷന്‍ സമയം ആവശ്യമായതിനാല്‍ ചിമ്പു വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയില്‍ ആദ്യം അഭിനയിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
2021ലെ ‘മാനാട്’ ഈ കോംബോയില്‍ ഒരുങ്ങിയ സിനിമയാണ്. ചിമ്പുവിന്റെ കരിയറിലെ തന്നെ മികച്ച വിജയങ്ങളില്‍ ഒന്നും കൊമേഴ്ഷ്യല്‍ ഹിറ്റുകളിലേയ്ക്കുള്ള വിപിയുടെ തിരിച്ചുവരവുമായിരുന്നു ഇത്. എജിഎസ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഈ മാസം അവസാനം ഉണ്ടാകും.