Connect with us

പലരാലും അവള്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നു, അതില്‍ നിന്നെല്ലാമുള്ള അവളുടെ രക്ഷപെടലായിരുന്നു സ്വയം വരിച്ച മരണം; മോര്‍ച്ചറി കിടക്കയില്‍ പോലും വെറുതേ വിട്ടില്ല; വെളിപ്പെടുത്തലുമായി മാധ്യമ പ്രവര്‍ത്തകന്‍

News

പലരാലും അവള്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നു, അതില്‍ നിന്നെല്ലാമുള്ള അവളുടെ രക്ഷപെടലായിരുന്നു സ്വയം വരിച്ച മരണം; മോര്‍ച്ചറി കിടക്കയില്‍ പോലും വെറുതേ വിട്ടില്ല; വെളിപ്പെടുത്തലുമായി മാധ്യമ പ്രവര്‍ത്തകന്‍

പലരാലും അവള്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നു, അതില്‍ നിന്നെല്ലാമുള്ള അവളുടെ രക്ഷപെടലായിരുന്നു സ്വയം വരിച്ച മരണം; മോര്‍ച്ചറി കിടക്കയില്‍ പോലും വെറുതേ വിട്ടില്ല; വെളിപ്പെടുത്തലുമായി മാധ്യമ പ്രവര്‍ത്തകന്‍

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് സില്‍ക്ക് സ്മിത. അന്ന് പിന്നോട്ട് വലിഞ്ഞു നിന്ന സിനിമാ വ്യവസായത്തെ തിരിച്ചു പിടിക്കാന്‍ വിജയലക്ഷ്മി എന്ന സില്‍ക്ക് സ്മിതയ്ക്ക് കഴിഞ്ഞു. 450 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച താരം നിരവധി ആരാധകരെയാണ് നേടിയെടുത്തത്. എന്നാല്‍ സിനിമാ ലോകത്തെ മാദകറാണിയുടെ ആത്മഹത്യ അവരുടെ ആരാധകരും സഹപ്രവര്‍ത്തകരും ഞെട്ടലോടെയാണ് സ്വീകരിച്ചത്.

ഇന്നും സില്‍ക്കിന്റെ മരണത്തെക്കുറിച്ച് ചോദ്യങ്ങള്‍ മാത്രം ബാക്കിയാണ്. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും നടനുമായ ബയില്‍വാന്‍ രംഗനാഥന്‍ സില്‍ക്കിന്റെ മരണത്തിനു ശേഷം സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ്. വിടര്‍ന്ന കണ്ണുകള്‍, ആകര്‍ഷകമായ ചിരി, ജ്വലിക്കുന്ന സൗന്ദര്യം… ഒരു കാലഘട്ടത്തില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കി വാണ സില്‍ക്ക് സ്മിതയെ ഇന്നും വര്‍ണിക്കാന്‍ വാക്കുകളില്ല. സില്‍ക്ക് സ്മിതയുടെ പോസ്റ്ററുകള്‍ കണ്ടാല്‍ തമിഴ്‌നാട്ടില്‍ ഒരുകാലത്ത് തിയറ്ററുകള്‍ നിറയുന്ന കാലമുണ്ടായിരുന്നു.

ലാസ്യ ഭാവത്തോടെ ഗാനരംഗത്തില്‍ സില്‍ക്ക് ചുവടുകള്‍വെക്കുന്നത് അന്നത്തെ ആരാധകരെ വല്ലാതെ ത്രസിപ്പിച്ചിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും അവള്‍ക്കായി സൂപ്പര്‍ താരങ്ങള്‍വരെ കാത്തിരുന്നു. നായികയായും ഗ്ലാമറസ് താരമായും നിറഞ്ഞു നിന്ന സില്‍ക്കിന്റെ പെട്ടന്നുള്ള മരണ വാര്‍ത്ത ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. അവളുടെ മരണത്തിലും മരണത്തിനു ശേഷവും നീതി നിഷേധിക്കപ്പെട്ടു എന്നുള്ളതാണ് പരമാര്‍ത്ഥം…

ലോകത്തിനു മുമ്പില്‍ പുഞ്ചിരിക്കുമ്പോഴും വലിയ ദുഃഖങ്ങള്‍ ഉള്ളിലൊളിപ്പിക്കുന്നതായിരുന്നു എക്കാലത്തും സില്‍ക്കിന്റെ ജീവിതം. പലരാലും അവള്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നു. അതില്‍ നിന്നെല്ലാമുള്ള അവളുടെ രക്ഷപെടലായിരുന്നു സ്വയം വരിച്ച മരണം. എന്നാല്‍ മരണ ശേഷം പോലും അവള്‍ ചൂഷണത്തിനിരയായെന്നു പറയുകയാണ് ബയില്‍വന്‍ രംഗനാഥന്‍.

പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി എത്തിച്ച സില്‍ക്കിന്റെ ന ഗ്‌നമായ മൃതദേഹം പീ ഡിപ്പിക്കപ്പെട്ടതിനു സാധ്യതയേറെയെന്നാണ് ബയില്‍വന്‍ രംഗനാഥന്‍ പറയുന്നത്. മോര്‍ച്ചറിയിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നിടത്തുമുള്ള ജീവനക്കാര്‍ മദ്യപിച്ചാണ് ജോലി ചെയ്യുന്നത്. അതിനു കാരണം ബോധത്തോടെ അവിടെ നില്‍ക്കാനാവില്ല എന്നതാണ്.

ഇന്നത്തെ പോലെ വൃത്തിയുള്ള ചുറ്റപാടായിരുന്നില്ല അന്ന് മദ്രാസിലെ മോര്‍ച്ചറികളുടെത്. വൃത്തി ഹീനവും ദുര്‍ഗന്ധം വമിക്കുന്നതുമായ ഇടങ്ങളായിരുന്നു അത്. മൃതദേഹങ്ങളില്‍ നിന്നുള്ളതും മരുന്നുകളുടെയും രക്തത്തിന്റെതുമൊക്കെയായി ദുര്‍ഗന്ധവും വൃത്തിഹീനവുമായ അന്തരീഷം. അവിടെ ജോലി ചെയ്യുന്നവര്‍ക്ക് സ്വബോധത്തോടെ നില്‍ക്കാനാവില്ല. രാവിലെ ജോലിക്കു കയറുന്ന സമയം മുതല്‍ അവിടെയുള്ള ജീവനക്കാര്‍ മദ്യപിച്ചായിരിക്കും നില്‍ക്കുന്നത്.

സാധാരണയായി പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമ്പോള്‍ ഡോക്ടര്‍ സമീപത്തു നിന്നു പറഞ്ഞു കൊടുക്കുക മാത്രമേയുള്ളു. ശരീരം കീറി മുറിക്കുന്നതും ആന്തരികാവയവങ്ങളില്‍ നിന്നും പരിശോധനയ്ക്കും മറ്റും എടുക്കുന്നതും മൃതദേഹം വീണ്ടും സ്റ്റിച്ച് ചെയ്യുന്നതും കുളിപ്പിച്ച് വൃത്തിയാക്കി വെള്ളത്തുണിയില്‍ പൊതിയുന്നതുമെല്ലാം ജീവനക്കാരാണ്. വളരെ ധൈര്യം വേണ്ട ജോലിയാണത്. അതുകൊണ്ടു തന്നെ ജീവനക്കാര്‍ മദ്യപിക്കുന്നതില്‍ ഡോക്ടര്‍മാറും അധികൃതരും നടപടി സ്വീകരിക്കാറില്ല.

സില്‍ക്ക് സ്മിതയുടെ ജീവനറ്റ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ചപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. വെള്ളിത്തിരയില്‍ കണ്‍കുളിര്‍ക്കെ കണ്ട അംഗലാവണ്യങ്ങളില്‍ മതിമറന്നവരായിരുന്നു അന്നത്തെ അവരുടെ പുരുഷ ആരാധകരൊക്കെ തന്നെ. 35 ാം വയസിലാണ് സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്യുന്നത്. സൗന്ദര്യംകൊണ്ടും ഉടലഴകുകൊണ്ടും അപ്പോഴും അവര്‍ താരറാണിയായിരുന്നു.

സില്‍ക്ക് സ്മിതയുടെ മൃതദേഹം പോലീസ് നടപടികള്‍ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനു വേണ്ടി എത്തിച്ചു. മദ്യം തീര്‍ത്ത ബോധത്തിനും അബോധത്തിനുമിടയിലെ നേര്‍രേഖയില്‍ നില്‍ക്കുന്നവനിലെ മൃഗം ഉണര്‍ന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ജീവനക്കാര്‍ അവളുടെ ജീവനറ്റ ശരീരത്തെ പ്രാപിച്ചിരിക്കാമെന്നാണ് ബയില്‍വന്‍ രംഗനാഥന്‍ പറയുന്നത്.

താന്‍ പത്രക്കാരനായി ജോലി ചെയ്യുന്ന സമയത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നിടത്ത് പോയി നേരിട്ട് കണ്ടറിഞ്ഞിട്ടുള്ളതാണെന്നും അഞ്ചു നിമിഷത്തില്‍ കൂടുതല്‍ അവിടെ നില്‍ക്കാനാവില്ലെന്നും ബയില്‍വന്‍ രംഗനാഥന്‍ പറയുന്നു. സില്‍ക്ക് സ്മിതയെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ പലയിടത്തു നിന്നും കേട്ടിട്ടുള്ളതാണെന്നും അതില്‍ വാസ്തവമുണ്ടെങ്കിലും അസത്യങ്ങളും ഇടംപിടിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

1979 ഇത് മലയാളിയായ ആന്റണി ഇസ്മാന്‍ സംവിധാനം ചെയ്ത ഇണയെ തേടിയിലൂടെയാണ് പത്തൊന്‍പതാം വയസില്‍ വിജയലക്ഷ്മി സിനിമയില്‍ എത്തിയത്. പുതിയ ചിത്രത്തിനു നായികയെത്തേടി കോടമ്പാക്കത്തെത്തിയ ആന്റണി ഈസ്റ്റ്മാന്‍ യാദൃശ്ചികമായി വിജയലക്ഷ്മിയെ കണ്ടെത്തുകയായിരുന്നു. അദ്ദേഹമാണ് സിനിമക്ക് വേണ്ടി സ്മിത എന്ന പേരു കൊടുത്തതും. പിന്നീട് സ്മിതയെ തേടി നിരവധി അവസരങ്ങളെത്തി.

തമിഴ് ചിത്രം വണ്ടിചക്രം സൂപ്പര്‍ഹിറ്റായതോടെ അതിലെ കഥാപാത്രത്തിന്റെ പേരായ സില്‍ക്ക് എന്നതും കൂടെക്കൂട്ടി സില്‍ക്ക് സ്മിതയായി അറിയപ്പെട്ടു തുടങ്ങി. 1996 സെപ്റ്റംബര്‍ 23നാണ് ചെന്നൈയിലെ വീട്ടില്‍ ഒരു മുഴം കയറില്‍ തൂങ്ങി മരിച്ച നിലയില്‍ സില്‍ക്ക് സ്മിതയെ കണ്ടെത്തിയത്. സ്മിതയുടെ പെട്ടെന്നുള്ള മരണത്തില്‍ പല ദുരൂഹതകളും ഉയര്‍ന്നിരുന്നു. സിനിമാ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായ നഷ്ടം, വിഷാദ രോഗം തുടങ്ങി പല കാരണങ്ങള്‍ പലരും നിരത്തിയെങ്കിലും യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യം ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്.

More in News

Trending

Recent

To Top