Malayalam Breaking News
പുതുമുഖ നടന്റെ ഭാര്യ തൂങ്ങി മരിച്ച നിലയില്‍….
പുതുമുഖ നടന്റെ ഭാര്യ തൂങ്ങി മരിച്ച നിലയില്‍….
പുതുമുഖ നടന്റെ ഭാര്യ തൂങ്ങി മരിച്ച നിലയില്‍….
പുതുമുഖ തമിഴ് നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സിദ്ധാര്‍ഥിന്റെ ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു സംഭവം. സംഭവത്തില്‍ സിദ്ധാര്‍തിനെ പൊലീസ് ചോദ്യം ചെയ്തു.
ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സ്മൃജ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. സംഭവ ദിവസം കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയുമായി താന്‍ വഴക്കുണ്ടായതായി സിദ്ധര്‍ഥ് പൊലീസിന് മൊഴി നല്‍കി.
വഴക്കിനെ തുടര്‍ന്ന് സ്മൃജ കിടപ്പു മുറിയില്‍ കയറി കടകടച്ചെന്നും അടുത്ത ദിവസം രാവിലെ ഏറെ നേരെ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സിദ്ധാര്‍ഥ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്നും സിദ്ധാര്‍ഥ് വ്യക്തമാക്കി. അതേസമയം സംഭവത്തിന് പിന്നില്‍ മറ്റു കാരണങ്ങളുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും ഇവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
Sidharth Gopinathan s wife committed suicide
