Connect with us

’20 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കോളേജ് സുഹൃത്തുക്കളുടെ ഒത്തുചേരല്‍, ജിഷ്ണുവിനെ ഒരുപാട് മിസ്സ് ചെയ്തു’; വൈറലായി ചിത്രങ്ങള്‍

Malayalam

’20 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കോളേജ് സുഹൃത്തുക്കളുടെ ഒത്തുചേരല്‍, ജിഷ്ണുവിനെ ഒരുപാട് മിസ്സ് ചെയ്തു’; വൈറലായി ചിത്രങ്ങള്‍

’20 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കോളേജ് സുഹൃത്തുക്കളുടെ ഒത്തുചേരല്‍, ജിഷ്ണുവിനെ ഒരുപാട് മിസ്സ് ചെയ്തു’; വൈറലായി ചിത്രങ്ങള്‍

സിനിമാ മോഹികളായ ഒരുകൂട്ടം പുതുമുഖങ്ങള്‍ക്കവസരം കൊടുത്ത് 2022ല്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘നമ്മള്‍’. നടന്‍ രാഘവന്റെ മകന്‍ ജിഷ്ണു, ഭരതന്റെയും കെപിഎസി ലളിതയുടെയും മകന്‍ സിദ്ധാര്‍ത്ഥ്, ഭാവന, വിജേഷ് തുടങ്ങിയവര്‍ നമ്മളിലൂടെ സിനിമാലോകത്തെത്തി.

പ്രശാന്ത് അലക്‌സാണ്ടര്‍, ദിനേഷ് പ്രഭാകര്‍ തുടങ്ങിയവര്‍ക്ക് മികച്ച കഥാപാത്രങ്ങളെയും സിനിമ സമ്മാനിച്ചു. കോളേജ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തിലെ ആ പഴയ കൂട്ടുകാര്‍ വീണ്ടും ഒത്തുചേര്‍ന്നു. താരങ്ങള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചത്.

നമ്മള്‍ റിലീസ് ചെയ്തിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അത്രയും തന്നെ പഴക്കമുണ്ട് ആ സൗഹൃദങ്ങള്‍ക്കും. ’20 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കോളേജ് സുഹൃത്തുക്കളുടെ ഒത്തുചേരലായിരുന്നു അത്.. ജിഷ്ണുവിനെ ഒരുപാട് മിസ്സ് ചെയ്തു,’ എന്ന് കുറിച്ചുകൊണ്ടാണ് സിദ്ധാര്‍ത്ഥ് ചിത്രം പങ്കുവെച്ചത്.

അതേ അഭിപ്രായമാണ് കമന്റ് ബോക്‌സില്‍ പ്രേക്ഷകര്‍ക്കും. പുതിയ സിനിമയുടെ പ്രഖ്യാപനമാണോ എന്ന ചോദ്യവും ആളുകള്‍ ആരായുന്നുണ്ട്. സിനിമാ ജീവിതത്തിന്റെ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഭാവനയും ‘നമ്മള്‍’ എന്ന ആദ്യ ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നേരത്തെ രംഗത്തു വന്നിരുന്നു.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസമായിരുന്നു താന്‍ മലയാള സിനിമയിലേയ്ക്ക് കാലെടുത്ത് വെച്ചത് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഭാവനയുടെ പോസ്റ്റ്. ജിഷ്ണുവിനെ മിസ് ചെയ്യുന്നതായി താരവും കുറിച്ചിരുന്നു. ഭാവനയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഈ ദിവസമാണ് ഞാന്‍ ‘നമ്മള്‍’ എന്ന സിനിമയുടെ സെറ്റിലേക്ക് എത്തിയത്. എന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. സംവിധാനംകമല്‍ സാര്‍. ‘പരിമളം’ (എന്റെ കഥാപാത്രത്തിന്റെ പേര്) ആയിത്തീര്‍ന്നു, തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്ന ഒരു ചേരി നിവാസി. അവര്‍ എന്റെ മേക്കപ്പ് പൂര്‍ത്തിയാക്കിയപ്പോള്‍ ഞാന്‍ മുഷിഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുവെന്ന് ഭാവന പറയുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും കാത്തുകാത്തൊരു എന്ന ഗാനത്തിന്റെ വീഡിയോയും ചേര്‍ത്താണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തത്.

ആരും എന്നെ തിരിച്ചറിയാന്‍ പോകുന്നില്ല എന്ന് എനിക്ക് അപ്പോഴേ മനസിലായിരുന്നു. എന്തായാലും ഞാന്‍ അത് ചെയ്തു. പക്ഷെ ഇപ്പോള്‍ എനിക്കറിയാം, എനിക്ക് ഇതിലും മികച്ച ഒരു അരങ്ങേറ്റം ചോദിക്കാന്‍ കഴിയുമായിരുന്നില്ല. ഇത്രയും വിജയങ്ങള്‍ നിരവധി പരാജയങ്ങള്‍, തിരിച്ചടികള്‍, വേദന, സന്തോഷം, സ്‌നേഹം, സൗഹൃദങ്ങള്‍ ഇവയെല്ലാം എന്നെ ഇന്നത്തെ ഞാന്‍ എന്ന വ്യക്തിയായി രൂപപ്പെടുത്തി. ഇപ്പോഴും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്.

ഞാന്‍ ഒരു നിമിഷം നിര്‍ത്തി തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത് ‘നന്ദി’ മാത്രമാണ്. ഒരു പുതുമുഖമെന്ന നിലയില്‍ എന്നില്‍ ഉണ്ടായിരുന്ന അതേ നന്ദിയോടെയും അതേ ഭയത്തോടെയും ഞാന്‍ ഈ യാത്ര തുടരുന്നു. എനിക്ക് മുന്നിലുള്ള യാത്രയില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. അതുപോലെ ജിഷ്ണു ചേട്ടാ, നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുന്നു. എന്റെ അച്ഛന്റെ മുഖത്തെ ആ പുഞ്ചിരി വിലമതിക്കാനാവാത്തതാണ്, എനിക്ക് അത് നഷ്ടമായെന്നുമായിരുന്നു ഭാവന കുറിച്ചത്.

More in Malayalam

Trending