Connect with us

പ്രേക്ഷകർ സങ്കല്പിക്കുന്നതിനും പത്ത് മടങ്ങ് അപ്പുറമുള്ള ചിത്രമായിരിക്കും ഇന്ത്യൻ 2 ; സിദ്ധാർത്ഥ്

Movies

പ്രേക്ഷകർ സങ്കല്പിക്കുന്നതിനും പത്ത് മടങ്ങ് അപ്പുറമുള്ള ചിത്രമായിരിക്കും ഇന്ത്യൻ 2 ; സിദ്ധാർത്ഥ്

പ്രേക്ഷകർ സങ്കല്പിക്കുന്നതിനും പത്ത് മടങ്ങ് അപ്പുറമുള്ള ചിത്രമായിരിക്കും ഇന്ത്യൻ 2 ; സിദ്ധാർത്ഥ്

ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1996-ൽ പുറത്തുവന്ന ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് ഇന്ത്യൻ 2. സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനിയായും അദ്ദേഹത്തിന്റെ മകനായ ചന്ദ്രബോസ് ആയും ഇരട്ടവേഷത്തിലായിരുന്നു ആദ്യഭാ​ഗത്തിൽ കമൽ എത്തിയത്.

കാളിദാസ് ജയറാം, രാകുൽ പ്രീത് സിം​ഗ്, പ്രിയാ ഭവാനി ശങ്കർ, കാജൽ അ​ഗർവാൾ, ​ഗുൽഷൻ ​ഗ്രോവർ, സിദ്ധാർത്ഥ്, ബോബി സിംഹ, സമുദ്രക്കനി, ​ഗുരു സോമസുന്ദരം എന്നിവരാണ് രണ്ടാം ഭാ​ഗത്തിലെ മറ്റു വേഷങ്ങളിലെത്തുന്നത്. അനിരുദ്ധ് ആണ് സം​ഗീതസംവിധാനം.

ബോയ്സ് എന്ന ചിത്രത്തിലൂടെ സംവിധായകൻ ഷങ്കർ അവതരിപ്പിച്ച സിദ്ധാർത്ഥ് ഇപ്പോൾ ഷങ്കറിന്റെ ഇന്ത്യൻ 2-വിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കമൽഹാസൻ നായകനാവുന്ന ബ്രഹ്മാണ്ഡചിത്രത്തേക്കുറിച്ച് ആരാധകരുടെ പ്രതീക്ഷയേറ്റുന്ന ചില വിവരങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് സിദ്ധാർത്ഥ്.

താൻ ​ഗുരുക്കന്മാരായി മനസിൽ കാണുന്ന ഷങ്കർ, കമൽ ഹാസൻ എന്നിവർക്കൊപ്പം പ്രവർത്തിക്കാനായതിന്റെ സന്തോഷം ഒരു യൂട്യൂബ് ചാനലിനോടാണ് സിദ്ധാർത്ഥ് പങ്കുവെച്ചത്. കമൽ ഹാസനൊപ്പം അഭിനയിക്കാൻ അവസരം നൽകിയതിന് അദ്ദേഹം ഷങ്കറിനോട് നന്ദി പറഞ്ഞു. ജീവിതം മുഴുവൻ ഓർത്തുവെയ്ക്കാനുള്ള അവസരമാണ് ഇന്ത്യൻ 2. പ്രേക്ഷകർ സങ്കല്പിക്കുന്നതിനും പത്ത് മടങ്ങ് അപ്പുറമുള്ള ചിത്രമായിരിക്കും ഇന്ത്യൻ 2 എന്നും സിദ്ധാർത്ഥ് വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ പല വിഷയങ്ങളിലും പ്രതികരിച്ചുകൊണ്ടിരുന്ന സിദ്ധാർത്ഥ് കുറച്ചുനാളുകളായി ഇത്തരം കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നു. ഇതിനുള്ള കാരണവും താരം വ്യക്തമാക്കി.

തന്നെ വിശ്വസിച്ച് സിനിമയേൽപിക്കുന്ന സംവിധായകരും നിർമാതാക്കളും ത തന്റെ സോഷ്യൽ മീഡിയാ പ്രസ്താവനകൾ കാരണം പ്രശ്നത്തിലാകരുതെന്നാണ് ഇതിനേക്കുറിച്ച് സിദ്ധാർത്ഥ് പറഞ്ഞത്. കാർത്തിക് ജി ക്രിഷ് സംവിധാനം ചെയ്യുന്ന ടക്കർ ആണ് സിദ്ധാർത്ഥിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

More in Movies

Trending

Recent

To Top