Connect with us

അമ്ബിളി ചേട്ടന്‍ സജീവമായിരുന്നെങ്കില്‍ ഈ സിനിമയിൽ അദ്ദേഹത്തേയെ ആലോചിക്കുമായിരുന്നുള്ളൂ; മലയാളസിനിമയില്‍ ജഗതി സൃഷ്‌ടിച്ച വിടവ് നികത്താന്‍ കഴിയില്ല- സിദ്ദിഖ്

Actor

ദിലീപ് ചിത്രം ശുഭരാത്രിയാണ് സിദ്ദിഖ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. വ്യാസന്‍ ഇടവനക്കാട് സംവിധാനം ചെയ്‌ത ശുഭരാത്രിയ്‌ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. അനു സിത്താര,​ നാദിര്‍ഷ, സായ്കുമാര്‍, നെടുമുടി വേണു, ശാന്തികൃഷ്ണ, ആശാ ശരത്ത്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ഹരീഷ് പേരടി, മണികണ്ഠന്‍, സുധി കോപ്പ, അശോകന്‍, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശീലു എബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാന്‍ തുടങ്ങിയ വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ജഗതി ചേട്ടന്‍ സജീവമായിരുന്നെങ്കില്‍ തനിക്ക് പകരം അദ്ദേഹത്തെയല്ലേ നിങ്ങള്‍ കൊണ്ടുവരൂവെന്ന് ഒരു സംവിധായകനോട് താന്‍ ചോദിച്ചുവെന്ന് പറയുകയാണ് നടന്‍ സിദ്ദിഖ്. ‘അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ എനിക്ക് ഒരുപാട് നല്ല പേരുണ്ടാക്കിയ തന്ന സിനിമയാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’.

അതിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഞാന്‍ സിനിമയുടെ ഡയറക്‌ടര്‍ ബി.ഉണ്ണികൃഷ്‌ണനോട് ചോദിച്ചു, അമ്ബിളിച്ചേട്ടന്‍ (ജഗതി ശ്രീകുമാര്‍) സജീവമായിട്ട് സിനിമയിലുണ്ടായിരുന്നെങ്കില്‍ നമ്മള്‍ അമ്ബിളി ചേട്ടനെയല്ലേ ഈ കഥാപാത്രത്തിന് ആലോചിക്കുകയുള്ളൂ. അപ്പോള്‍ ഉണ്ണി പറഞ്ഞു, ശരിയായിരിക്കും. അമ്ബിളി ചേട്ടന്‍ സജീവമായിരുന്നെങ്കില്‍ അദ്ദേഹത്തേയെ ആലോചിക്കുമായിരുന്നുള്ളൂ’. മലയാളസിനിമയില്‍ ജഗതി സൃഷ്‌ടിച്ച വിടവ്, നികത്താന്‍ കഴിയാത്ത വിധത്തില്‍ തുടരുകയാണ്. ഇപ്പോഴിറങ്ങുന്ന പല സിനിമകളിലും ജഗതിയ്‌ക്ക് പകരക്കാരായി വരുന്നവര്‍ ജഗതിയെ അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിഴലാട്ടമായി മാത്രം അത് മാറുകയാണ്.

siddique

Continue Reading
You may also like...

More in Actor

Trending