Connect with us

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുക ! എന്റെ മകളെ മാധ്യമങ്ങൾക്ക് വിട്ടു കൊടുക്കില്ല ! – ശുഭരാത്രി പറയുന്ന സത്യങ്ങൾ ! – ട്രെയ്‌ലർ റിവ്യൂ വായിക്കാം !

Malayalam

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുക ! എന്റെ മകളെ മാധ്യമങ്ങൾക്ക് വിട്ടു കൊടുക്കില്ല ! – ശുഭരാത്രി പറയുന്ന സത്യങ്ങൾ ! – ട്രെയ്‌ലർ റിവ്യൂ വായിക്കാം !

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുക ! എന്റെ മകളെ മാധ്യമങ്ങൾക്ക് വിട്ടു കൊടുക്കില്ല ! – ശുഭരാത്രി പറയുന്ന സത്യങ്ങൾ ! – ട്രെയ്‌ലർ റിവ്യൂ വായിക്കാം !

ദിലീപ് നായകനാകുന്ന ശുഭരാത്രി വാർത്തകളിൽ നിറയുകയാണ്. ട്രെയ്ലറിൽ ഒട്ടേറെ നിർണായകമായ കാര്യങ്ങളാണ് പറഞ്ഞു വയ്ക്കുന്നത് . ഒരു ബാല്യകാല പ്രണയത്തിൽ കാണിച്ചു തുടങ്ങുന്ന ട്രൈലർ അവസാനിക്കുന്നത് , മാധ്യമ വിചാരണക്ക് മകളെ വിട്ടുകൊടുക്കില്ല എന്ന ശക്തമായ നിലപാടിലാണ് .

ദിലീപ് അവതരിപ്പിക്കുന്ന കൃഷ്ണൻ എന്ന കഥാപാത്രവും സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ് എന്ന കഥാപത്രവുമാണ് വ്യാസൻ ഒരുക്കുന്ന ശുഭരാത്രിയുടെ ഹൈലൈറ്റ് . ട്രെയിലറിൽ ദിലീപ് അനുസിത്താര ജോഡിയുടെ പ്രണയവും വിവാഹവുമൊക്കെയാണ് തുടക്കത്തിൽ,

സമൂഹത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രമെന്ന് അണിയറപ്രവർത്തകർ പറഞ്ഞിട്ടുണ്ട്. ഒപ്പം പോസ്റ്ററുകളിലും അത് കാണാൻ സാധിക്കും. ഹജ്ജിനു തയ്യാറെടുക്കുന്ന അത്യാവശ്യം നല്ല സാമ്പത്തികമുള്ള മുസ്‌ലിം കുടുംബത്തലെ മുഹമ്മദും , വർക് ഷോപ്പ് ജീവനക്കാരനായ അല്ലെങ്കിൽ ഉടമയായ സാധാരണ കുടുംബത്തിലെ കൃഷ്ണനുമാണ് കഥയുടെ രണ്ടറ്റമെന്നു തോന്നും ട്രെയിലറിൽ.

ഭാര്യയും മകളുമായി സമാധാനപരമായി പോകുന്ന കുടുംബം എന്തോ ഭീകരമായ പ്രശ്നത്തെ അഭിമുഖീകരിക്കുന്നു. പോലീസ് സ്റ്റേഷനും ചോദ്യം ചെയ്യലും ഒപ്പം ജയിലഴിക്കുള്ളിലായ കൃഷ്ണനും ! ഇനി നിന്റെ അടുത്ത പ്ലാനെന്താടാ എന്ന് ജയിലുദ്യോഗസ്ഥന്റെ ചോദ്യത്തിന് മുന്നിൽ തീക്ഷ്ണമായ കണ്ണുകളോടെ കൃഷ്ണൻ നിൽകുകയാണ് .

ഇവിടെയാണ് നിര്ണായകമായൊരു കണ്ടെത്തൽ. ബസിൽ യാത്ര ചെയ്യുന്ന കൃഷ്ണൻ കാണുന്നത് ഒരു പറ്റം കോളേജ് വിദ്യാർത്ഥികളുടെ പ്രതിഷേധപ്രകടനത്തിലെ വാക്കുകളാണ്. ‘ protect our children from abuse ‘ !      

തീർച്ചയായും ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ലൈഗീകമായോ അല്ലാതെയോ ഒട്ടേറെ അതിക്രമങ്ങൾ കുട്ടികൾ നേരിടുന്നുണ്ട്. എന്നാൽ അവർക്കൊന്നും നീതി ലഭിക്കാറില്ല. മാധ്യമങ്ങൾ ആഘോഷമാക്കുന്ന ഇത്തരം കേസുകൾ കുടുംബത്തിന് തല ഉയർത്തനാകാത്ത ചില വൃത്തികെട്ട മാധ്യമ വിചാരണകളോടെ അവസാനിക്കാറാണ് പതിവ്.

എന്നാൽ തന്റെ മകൾ അഭിമുഖീകരിച്ച പ്രശ്നത്തെ ദിലീപിന്റെ കഥാപാത്രം അങ്ങനെ മാധ്യമങ്ങൾക്കു വിട്ടു നൽകുന്നില്ല. ഒരച്ഛൻ മകൾക് വേണ്ടി പോരാടുകയും ഒടുവിൽ ജയിലിലേക്ക് എത്തി പെടുന്നതുമാകാം സിനിമയുടെ ഇതിവൃത്തം . എന്തായാലും ഒരുപാട് കാര്യങ്ങളിലേക്ക് നമുക്ക് ഈ ചിത്രത്തെ കൂട്ടി വായിക്കാം.

shubharathri trailer review

More in Malayalam

Trending

Recent

To Top