Tamil
നീലിമയിൽ സുന്ദരിയായി ശ്രിയ ശരൺ;ചിത്രം വൈറൽ!
നീലിമയിൽ സുന്ദരിയായി ശ്രിയ ശരൺ;ചിത്രം വൈറൽ!
തമിഴിലും ബോളിവുഡിലുമൊക്കെയായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശ്രിയ ശരൺ.കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഒരു വീഡിയോ വലിയ ജനശ്രദ്ധ ആകർഷിച്ചിരുന്നു.അതിന് പിന്നാലെ ഇപ്പോളിതാ തന്റെ ഏറ്റവും പുതിയ അതിമനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ശ്രിയ.നീല ഡ്രെസ്സിൽ ശ്രിയ നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കടൽ പശ്ചാലമാക്കിയുള്ളൊരു ചിത്രമാണ് തരാം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
കഴിഞ്ഞ കുറച്ചു ദിവസം മുൻപ് നീന്തൽകുളത്തിൽ നീന്തിതുടിക്കുന്ന താരത്തിന്‍റെ വീഡിയോ വൈറലായിരുന്നു.അടുത്തിടെയായി ഇൻസ്റ്റയിൽ നടി ശ്രിയ ശരൺ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നുണ്ട്.ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു നടി ശ്രിയ. മലയാളത്തിലും തെലുങ്കിലും തമിഴിലുമുള്‍പ്പെടെ താരം പല ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട്. സിനിമ വിട്ട താരം ഭര്‍ത്താവ് ആന്ദ്രേയുമൊത്തുള്ള യാത്രകളുടെ ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. \]
2018 മാര്‍ച്ചിലായിരുന്നു റഷ്യന്‍ ടെന്നീസ് താരവും ബിസിനസുകാരനുമായ ആന്ദ്രേ കൊഷീവുമായി ശ്രിയയുടെ വിവാഹം. വിവാഹശേഷം സിനിമാലോകത്ത് നിന്നും വിട്ട് നിൽക്കുന്ന താരം പക്ഷേ ഇൻസ്റ്റയിൽ ഏറെ സജീവമാണ്.കഥക് നൃത്തത്തിന്‍റെ ആരാധികകൂടിയായ താരത്തിന്‍റെ സിനിമയിലേക്കുള്ള മടങ്ങിവരവാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പോക്കിരിരാജ, കാസനോവ തുടങ്ങിയ മലയാളം സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. തഡ്ക എന്നൊരു ബോളിവുഡ് ചിത്രത്തിൽ താരം ഇപ്പോള്‍ അഭിനയിക്കുന്നുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
shriya saran photos