Connect with us

2014 ൽ തുടങ്ങി 2019 ൽ എത്തിയപ്പോൾ ഞാൻ ഇങ്ങനെയായി!

Malayalam

2014 ൽ തുടങ്ങി 2019 ൽ എത്തിയപ്പോൾ ഞാൻ ഇങ്ങനെയായി!

2014 ൽ തുടങ്ങി 2019 ൽ എത്തിയപ്പോൾ ഞാൻ ഇങ്ങനെയായി!

യുടേണ്‍ എന്ന കന്നട ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ശ്രദ്ധ ശ്രീനാഥ്.ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരവും നേടി. മാധവന്റെ നായികയായി വിക്രംവേദയില്‍ എത്തിയതോടെ താരം തമിഴിലും പ്രിയങ്കരിയായി. മലയാളി താരം നിവിന്‍ പോളിയുടെ തമിഴ് ചിത്രം റിച്ചിയില്‍ ശ്രദ്ധ ആയിരുന്നു നായിക.താരത്തിന്റെ പെട്ടന്നുള്ള മേക്കോവർ ആരാധകരെ അമ്പരപ്പിച്ചിരുന്നു.ഇപ്പോളിതാ പണ്ടുണ്ടായിരുന്ന തന്റെ അമിതഭാരം ചിട്ടയായ ജീവിത രീതി പിന്തുടര്‍ന്നതോടെ
കുറച്ചുവെന്ന് വ്യതമാക്കുകയാണ് താരം.ശ്രദ്ധ പറയുന്നതിങ്ങനെ.

എന്റെ ആദ്യത്തെ വിദേശ ടൂറിന്റെ ചിത്രമാണിത്. 2014 ഒക്ടോബര്‍ മാസത്തിലായിരുന്നു അത്. നല്ല ജോലിയും ശമ്പളവും എന്റെ ജീവിത രീതി മാറ്റി മറിച്ചു. സ്വന്തമായി സമ്പാദിക്കാന്‍ തുടങ്ങിയപ്പോള്‍ ഭക്ഷണത്തിനും വസ്ത്രത്തിനും പുറത്ത് പോകുന്നതിനും സിനിമ കാണുന്നതിനുമെല്ലാമായി ഞാന്‍ ധാരാളം പണം ചെലവഴിച്ചു. ക്രമാതീതമായി എന്റെ ശരീരഭാരം വര്‍ധിച്ചു. മാസത്തില്‍ ഒരിക്കല്‍ മാത്രമേ എനിക്ക് വ്യായാമം ചെയ്യാന്‍ തോന്നിയുള്ളൂ. വളരെ സന്തോഷത്തോടെ കിട്ടുന്നതെല്ലാം വാങ്ങി കഴിച്ചു, ഇഷ്ടമുള്ളതെല്ലാം ധരിച്ചു. കയ്യിനും കാലിനുമെല്ലാം അമിതഭാരം വന്നപ്പോള്‍ എനിക്കത് കുറവായി തോന്നിയില്ല. എന്നാല്‍ ഞാന്‍ മടിച്ചിയാകുകയാണോ എന്ന സംശയം എനിക്കുള്ളില്‍ ജനിച്ചു. ഈ ചിത്രം പകര്‍ത്തിയതിന് തൊട്ടുപിന്നാലെ ഈ ശരീരഭാരം എന്റെ പ്രായത്തില്‍ കവിഞ്ഞതാണെന്ന് തോന്നി, ഞാന്‍ ജിമ്മില്‍ പോകാന്‍ തുടങ്ങി. ദിവസവും അഞ്ച് മിനിറ്റ് ഓടാന്‍ തുടങ്ങി, പിന്നീട് 15 മിനിറ്റ്, ഒടുവില്‍ എന്റെ ഓട്ടം ദിവസേന 40 മിനിറ്റ് വരെയെത്തി.

രണ്ടാമത്തെ ചിത്രം 2019 ല്‍ പകര്‍ത്തിയതാണ്. 18 കിലോ ഭാരമാണ് ഞാന്‍ അഞ്ച് വര്‍ഷം കൊണ്ട് കുറച്ചത്. പുലര്‍ച്ചെ 4 30 ന് എഴുന്നേല്‍ക്കാനും വ്യായാമം ചെയ്യാനും തുടങ്ങി. ചില ദിവസങ്ങളില്‍ ദിവസവും രണ്ടുനേരം വരെ വ്യയാമം ചെയ്തിരുന്നു. വളരെ ഫിറ്റായ വ്യക്തിയാണ് ഞാനെന്ന് ഒരിക്കലും പറയുന്നില്ല. ഇപ്പോള്‍ ഞാന്‍ വല്ലപ്പോഴുമേ വ്യായാമം ചെയ്യാറുള്ളൂ, എന്നാല്‍ ഭക്ഷണം എങ്ങനെ കഴിക്കണമെന്ന് എനിക്ക് നന്നായി അറിയാം. ഞാന്‍ ഭക്ഷണപ്രിയയാണ്, എന്നാല്‍ അമിതമായി ഭക്ഷണം കഴിച്ചതാണ് എന്റെ അവസ്ഥയ്ക്ക് കാരണമായി തീര്‍ന്നത്. ഭക്ഷണത്തിനോടുള്ള പ്രണയവും വ്യായാമവും എല്ലാം സന്തുലിതമായി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ഞാന്‍.

ഈ മാറ്റത്തിന് പ്രചോദനമായത് എനിക്ക് നന്നായി ഇരിക്കണമെന്ന തോന്നല്‍ മാത്രമാണ്. എന്നാല്‍ അതെന്റെ വലിയ ലക്ഷ്യമായിരുന്നില്ല. ‘നല്ലത്’ എന്ന വാക്കിന് നിര്‍വചനമില്ല. ചിലപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ നിങ്ങളില്‍ അരക്ഷിത്വം ഉണ്ടാക്കിയെടുക്കും. എന്നാല്‍ അതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ല. നിങ്ങള്‍ വ്യായാമം ചെയ്യുന്നുവെങ്കില്‍ അത് നിങ്ങള്‍ക്കായി ചെയ്യുക. നിങ്ങളുടെ കാല്‍മുട്ടിന് ശരീരഭാരം ജീവിതാവസാനം വരെ താങ്ങാന്‍ കഴിയണം. രോഗങ്ങള്‍ അലട്ടാത്ത ഒരു ജീവിതം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കണം. നന്നായി ഉറങ്ങാനും സാധിക്കണം- ശ്രദ്ധ കുറിച്ചു.

shraddha srinath talks about her weight loss story

More in Malayalam

Trending