Connect with us

അവസാന കാലത്ത് അച്ഛൻ ദേഷ്യക്കാരൻ ആയിരുന്നില്ല; ഷോബി തിലകൻ പറയുന്നു

Movies

അവസാന കാലത്ത് അച്ഛൻ ദേഷ്യക്കാരൻ ആയിരുന്നില്ല; ഷോബി തിലകൻ പറയുന്നു

അവസാന കാലത്ത് അച്ഛൻ ദേഷ്യക്കാരൻ ആയിരുന്നില്ല; ഷോബി തിലകൻ പറയുന്നു

കാലം പോയ് മറയുമ്പോഴും മലയാള സിനിമയുടെ ആ ‘തിലക’ക്കുറി ഓര്‍മ്മകളുടെ തിരശീലയില്‍ ഒളിമങ്ങാതെ ഇന്നുമുണ്ട്. പെരുന്തച്ചനിലെ തച്ചനും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശന്‍ മുതലാളിയും യവനികയിലെ വക്കച്ചനും കീരിടത്തിലെ അച്യുതന്‍ നായരും സ്ഫടികത്തിലെ ചാക്കോ മാഷും കാട്ടു കുതിരയിലെ കൊച്ചുവാവയുമൊക്കെ മലയാളികളുടെ ഇടനെഞ്ചില്‍ ഇന്നും തുടിക്കുന്നു.തിലകന് പകരം വെക്കാൻ മറ്റൊരു നടൻ ഇത് വരെയും ഉയർന്ന് വന്നിട്ടില്ലെന്നാണ് സിനിമാ ലോകവും പ്രേക്ഷകരും പറയുന്നത്. അത്രയും മികവുറ്റ അഭിനയം കാഴ്ച വെച്ച നടൻ ആയിരുന്നു തിലകൻ. . അവസാന കാലത്ത് ചെയ്ത് ഇന്ത്യൻ റുപ്പി, ഉസ്താദ് ഹോട്ടൽ തുടങ്ങിയ സിനിമകളും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു.

അതേസമയം വിവാദ കലുഷിതം ആയിരുന്നു തിലകന്റെ പ്രൊഫഷണൽ ജീവിതം. തിലകൻ അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുന്നെന്ന് പറഞ്ഞ് നിരവധി പേർ നടനെതിരെ രം​ഗത്തെത്തിയിരുന്നു. സിനിമാ സംഘടനകൾ തിലകനെ കുറേക്കാലത്തേക്ക് വിലക്കുകയും ചെയ്തു. ഇപ്പോഴും സിനിമാ ലോകത്ത് തിലകൻ ഒരു ചർച്ചാ വിഷയം ആവാറുണ്ട്.

2012 സെപ്റ്റംബറിലാണ് തിലകൻ മരിക്കുന്നത്. ഇപ്പോഴിതാ തിലകന്റെ അവസാന നാളുകളെക്കുറിച്ച് മകൻ ഷോബി തിലകൻ ഒരു മാധ്യമത്തിനോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അവസാന കാലത്ത് പിതാവ് ദേഷ്യക്കാരൻ ആയിരുന്നില്ലെന്ന് ഷോബി തിലകൻ പറയുന്നു.

‘പ്രായമായി ഒരാളുടെ ഹെൽപ്പ് ഒക്കെ വേണമെന്ന അവസരം വന്നപ്പോൾ മുതൽ‌ പുള്ളി കുറച്ച് ശാന്തനായി തുടങ്ങി. അവസാനമായപ്പോൾ അച്ഛൻ വണ്ടി ഓടിക്കുന്നില്ലായിരുന്നു. ഞാൻ തന്നെയായിരുന്നു മിക്കവാറും സ്ഥലങ്ങളിലെല്ലാം അച്ഛനെ കൊണ്ട് പോയത്. അച്ഛൻ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ചെറുപ്പ കാലത്ത് നഷ്ടപ്പെട്ട ഓർമ്മകൾ കിട്ടുമായിരുന്നു’

‘എന്റെ മകനന്ന് ഒരു വയസ് പോലും ആയിട്ടില്ല. അച്ഛൻ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഇടയ്ക്ക് മോനെയും കൊണ്ട് അച്ഛനടുത്ത് പോവും. മുറിയിൽ അച്ഛൻ പുസ്തകം വായിച്ചിരിക്കുകയായിരിക്കും. ഇവൻ അച്ഛനെ പോയി ശല്യം ചെയ്യുന്നത് എനിക്ക് പേടി ആണ്. അച്ഛന് അത് ഇഷ്ടപ്പെടാതിരിക്കുമോ എന്നത് കൊണ്ട് ഞാൻ മോനെ വിളിക്കും. അപ്പോൾ അച്ഛൻ പറയും ഡാ അവനവിടെ നിന്നോട്ടെ നിനക്കെന്താ അതിനെന്ന്’

‘പിന്നെ ഞാനിങ്ങ് പോരും. കുറേക്കഴിഞ്ഞപ്പോൾ പുള്ളിക്കാരൻ ഇവനെ ഓരോന്ന് പഠിപ്പിക്കുകയാണ്. വേസ്റ്റ് വേസ്റ്റ് പാത്രത്തിൽ ഇടണമെന്നൊക്കെ. ഇവനെ പഠിപ്പിച്ച് കുറേക്കഴിഞ്ഞപ്പോൾ അച്ഛന്റെ ചെരുപ്പും എടുത്ത് വേസ്റ്റ് ബാസ്ക്കറ്റിൽ ഇട്ടു. ഡാ റാസ്ക്കൽ എന്ന് അച്ഛൻ വിളിച്ചു. ഉടനെ മോൻ നീ എന്നെ ആണോടാ റാസ്ക്കൽ എന്ന് വിളിച്ചതെന്ന് ചോദിച്ചു. ആ ഇന്റിമസി ആയിരുന്നു,’ ഷോബി തിലകൻ പറഞ്ഞു.

പുതിയ കാലത്ത് മാതാപിതാക്കളെ മക്കൾ അവ​ഗണിക്കുന്നതിനെക്കുറിച്ചും ഷോബി തിലകൻ സംസാരിച്ചു. ‘ഓരോരോ കാര്യങ്ങൾ കാണുമ്പോൾ വിഷമമുണ്ട്. അച്ഛനമ്മമാരെ പ്രതിസ്ഥാനത്ത് നിർത്തി ഇപ്പോൾ തന്നെ ഒരുപാട് കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ട്. അച്ഛന്റെയും അമ്മയുടെയും വേദന മക്കൾ മനസ്സിലാക്കുന്നില്ല’

‘അച്ഛൻ‌, അമ്മ എന്ന നിലയിൽ നമ്മൾ തളർന്ന് പോവുന്നത് അവിടെ ആണ്. ജനിപ്പിച്ച് ഓരോ ദിവസം കൈ വളരുമോ കാൽ വളരുമോ എന്ന് നോക്കി 25 വയസ്സ് വരെ വളർത്തി വേറെ ഒരാളുടെ കൂടെ ഇറങ്ങിപ്പോവുകയോ കൈപിടിച്ച് കൊടുത്ത ശേഷം നമ്മളെ തള്ളിപ്പറയുകയോ ചെയ്യുന്നതിന്റെ വിഷമം പറഞ്ഞറിയിക്കാൻ പറ്റില്ല, ഷോബി തിലകൻ പറഞ്ഞു.

More in Movies

Trending

Recent

To Top