Connect with us

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഞാനും ഒരു തുക സംഭാവന നൽകിയിട്ടുണ്ട്. അതിനപ്പുറം ഗവൺമെൻ്റോ അവിടെത്തെ ജനങ്ങളോ ആവശ്യപ്പെടുന്ന എന്ത് സഹായവും ചെയ്യാൻ തയ്യാറാണ്; ശോഭന

Actress

വയനാട് മുണ്ടകൈയ്യിലുണ്ടായ ഉരുൾ പൊട്ടലിന്റെ വേദന ഇന്നും മായ്ഞ്ഞിട്ടില്ല. ഇതിനോടകം തന്നെ നിരവധി പേരാണ് സഹായഹസ്തവുമായി രം​ഗത്തെത്തിയിരുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നിരവധി പേർ ഇതിനോടകം സഹായിച്ചു കഴിഞ്ഞു. ഇതുവരെ 110 കോടി രൂപയോളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്.

ഇപ്പോഴിതാ വയനാടിന് സഹായ വാ​ഗ്ദാനങ്ങളുമായി എത്തിയിരിക്കുകയാണ് നടി ശോഭന. വയനാടിന് സംഭവിച്ച ദുരന്തം നമുക്ക് പെട്ടെന്ന് മറക്കാൻ സാധിക്കുന്നതോ അവരുടെ നഷ്ടങ്ങളെ വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ കഴിയുന്നതോ അല്ല. വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താനും ഒരു തുക സംഭാവന നൽകിയിട്ടുണ്ട്. അതിനപ്പുറം ഗവൺമെൻ്റോ അവിടെത്തെ ജനങ്ങളോ ആവശ്യപ്പെടുന്ന എന്ത് സഹായമാണെങ്കിലും നൽകാൻ ഞാനും തയ്യാറാണ്.

അതിനായി തൻറെ നമ്പറിലോ kalarpana @gmail.com എന്ന ഇ-മെയിലായോ ബന്ധപ്പെടാം എന്നാണ് ശോഭന പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് താരം ഇതേ കുറിച്ച് പറയുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

മോഹൻലാൽ 25 ലക്ഷം രൂപയും താരത്തിന്റെ വിശ്വശാന്തി ഫൌണ്ടേഷൻ 3 കോടി രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. മമ്മൂട്ടിയും ദുൽഖറും 35 ലക്ഷം രൂപയും നൽകിയിരുന്നു. അനശ്വര രാജൻ 2 ലക്ഷം, അമൽ നീരദിന്റെ പ്രൊഡക്ഷൻ കമ്പനി 10 ലക്ഷം, ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം, ജോജു ജോർജ് 5 ലക്ഷം, റിമി ടോമി, സിത്താര, പേളി മാണി ശ്രീനിഷ് എന്ന് തുടങ്ങി നിരവധി പേർ സഹായം നൽകിയിട്ടുണ്ട്.

മലയാളി താരങ്ങൾക്ക് പുറമേ, അല്ലു അർജുൻ 25 ലക്ഷം, പ്രഭാസ് 2 കോടി, ചിരഞ്ജീവിയും രാം ചരണും ചേർന്ന് 1 കോടി, സൂര്യ, ജ്യോതിക, കാർത്തിയും ചേർന്ന് 50 ലക്ഷം, വിക്രം 20 ലക്ഷം, രശ്മിക മന്ദാന 10 ലക്ഷം രൂപയും സംഭാവന നൽകിയിരുന്നു.

More in Actress

Trending