Actress
മഞ്ജു വളരെ ഒറിജിനലാണ്, മഞ്ജു വാര്യരുടെ ആരാധികയാണ് താൻ; ശോഭന
മഞ്ജു വളരെ ഒറിജിനലാണ്, മഞ്ജു വാര്യരുടെ ആരാധികയാണ് താൻ; ശോഭന
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. നടിയുടെ അഭിമുഖങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
എല്ലാ വിഷയത്തിലും മഞ്ജു അഭിപ്രായം പറയാറുണ്ടെങ്കിലും, മറുപടി ഡിപ്ലോമാറ്റിക് ആണെന്നാണ് പലരുടെയും പക്ഷം. ഇതേ കുറിച്ച് അടുത്തിടെയും സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായിരുന്നു. ഇപ്പോഴിതാ മഞ്ജു ഡിപ്ലോമാറ്റിക് ആണ് എന്ന വിവാദം ഉയരുന്ന ഈപശ്ചാത്തലത്തിൽ, മുൻപ് ശോഭന പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മഞ്ജുവിന്റെ ഫാൻസ് പേജുകളിലൂടെയാണ് വീഡിയോ വൈറലാകുന്നത്.
കുറച്ച് വർഷങ്ങൾ മുമ്പ് ശോഭനയുടെ 38 വർഷങ്ങൾ ആഘോഷിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ശോഭന മഞ്ജുവിനെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. മഞ്ജു വാര്യരുടെ ആരാധികയാണ് താനെന്നാണ് ശോഭന പറയുന്നത്. മഞ്ജുവിനെ കാണുമ്പോഴെല്ലാം ഒരു ഫാൻ മൊമന്റാണ് തോന്നാറെന്നാണ് ശോഭന പറയുന്നത്. ഗ്രേറ്റ് ലെജന്റ് എന്നാണ് ശോഭന മഞ്ജുവിനെ വിശേഷിപ്പിച്ചത്.
നമുക്കുള്ള ഒരു ലെജന്റാണ് മഞ്ജു. ബഹുമുഖ പ്രതിഭയാണ്. പരസ്പര ആരാധന ക്ലബ്ബിന്റെ ഭാഗമായി പറയുന്നതല്ല. എനിക്ക് മഞ്ജു ജിയെ കണ്ടാൽ ഒരു ഫാൻ മൊമന്റാണ് തോന്നാറ്. പലതവണ മഞ്ജുവിനെ കണ്ടിട്ടുണ്ട്. ഇങ്ങനെ ഇരുന്ന് സംസാരിക്കാൻ ഒരുപാട് സമയമൊന്നും ഇല്ല ആർക്കും. എല്ലാവർക്കും അവരവരുടെ ജോലിയുണ്ട്. എനിക്ക് ജോലിയില്ല. മഞ്ജു വളരെ ഒറിജിനലാണ്.’ ‘വളരെ ജെനുവിൻ പേഴസണാണ് മഞ്ജു’, എന്നാണ് ശോഭന പറഞ്ഞത്.
അതേസമയം. അടുത്തിടെ തന്റെ ഹിറ്റ് നായികമാരായ ശേഭനയെ കുറിച്ചും മഞ്ജു വാര്യരെ കുറിച്ചും മോഹൻലാൽ പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ശോഭനയോ മഞ്ജു വാര്യരോ ആരാണ് മികച്ച നടി എന്നാണ് മോഹൻലാൽ പറയുന്നത്. മോഹൻലാലിനൊപ്പം അമ്പത്തിനാല് ചിത്രങ്ങളിലാണ് ശോഭന അഭിനയിച്ചിട്ടുള്ളത്. മഞ്ജു വാര്യർ എട്ട് ചിത്രങ്ങളിലും. ഇത് മുൻനിർത്തിയാണ് മോഹൻലാൽ മികച്ച നായികയെ കുറിച്ച് വാചാലനായത്.
ശോഭന എനിക്കൊപ്പം അൻപത്തിനാലോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, മഞ്ജു വാര്യർ ഏഴോ എട്ടോ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് . ഇവരിൽ ആര് മികച്ചതെന്ന് പറയാൻ പ്രയാസമാകും, എന്നിരുന്നാലും എക്സ്പീരിയന്സിന്റെ പുറത്ത് ശോഭന ആയിരിക്കും ഞാൻ തെരഞ്ഞെടുക്കുക.
മഞ്ജുവിന് ശോഭനയോളം കഥാപാത്രങ്ങളും സിനിമയും ഇനിയും കിട്ടാനിരിക്കുന്നതേയുള്ളൂ. ഇപ്പോൾ പല സിനിമകളിലൂടെയും മഞ്ജു വാര്യർ തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച നടിമാരിൽ ഏറ്റവും മുൻപന്തിയിൽ മഞ്ജു വാര്യർ ഇനിയും ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രഥമ നിരയിൽ വന്നേക്കാം’ എന്നും മോഹൻലാൽ പറയുന്നു.
മോഹൻലാൽ-ശോഭന കൂട്ടുകെട്ടിൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ പിറന്നിട്ടുണ്ട്. ഇരുവരും മത്സരിച്ചഭിനയിച്ച സിനിമകളിൽ മിക്കതും ഇന്നും പ്രേക്ഷകർ കാണാൻ ഇഷ്ടപ്പെടുന്നവയും ആണ്. വെള്ളാനകളുടെ നാട്, തേന്മാവിൻ കൊമ്പത്ത്, മിന്നാരം എന്നു തുടങ്ങി മോഹൻലാൽ ശോഭന കൂട്ടുകെട്ട് എന്നും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതാണ്.
അതേസമയം, ഫൂട്ടേജാണ് മഞ്ജുവിന്റേതായി ഒടുവിൽ പുറത്തെത്തിയ ചിത്രം. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫൂട്ടേജ്. മലയാളത്തിൽ ഇതുവരെ കണ്ടുവരാത്ത പരീക്ഷണ ശൈലിയിലാണ് ചിത്രത്തിന്റെ അവതരണം.
കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനാണ് സൈജു ശ്രീധരൻ. ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത് മാർട്ടിൻ പ്രകാട്ട് ഫിലിംസാണ്. മഞ്ജു വാര്യർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.