Malayalam Articles
മോഹൻലാലിൻ്റെ നായികയായി അരങ്ങേറാനുള്ള അവസരം നിഷേധിച്ച ശോഭന!
മോഹൻലാലിൻ്റെ നായികയായി അരങ്ങേറാനുള്ള അവസരം നിഷേധിച്ച ശോഭന!
By
ബാലചന്ദ്ര മേനോന്റെ നായികയായി എത്തിയ നടിയാണ് ശോഭന . തെന്നിന്ത്യന്‍ സിനിമകളില്‍ മുഴുവന്‍ നിറഞ്ഞു നിന്നെങ്കിലും ശോഭന എന്ന നടിയിലെ അഭിനയ സാധ്യതകളെ നന്നായി പ്രയോജനപ്പെടുത്തിയ ചിത്രം മലയാളമായിരുന്നു.
മലയാളത്തില്‍ ശോഭന അഭിനയിച്ച ഭൂരിഭാഗം സിനിമകളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ബാലചന്ദ്ര മേനോന്‍ ശോഭന എന്ന നടിയെ കണ്ടെത്തും മുന്‍പേ സത്യന്‍ അന്തിക്കാട് തന്റെ ചിത്രമായ അപ്പുണ്ണിയിലേക്ക് ശോഭനയെ നായികയാക്കാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ ശോഭന ചിത്രത്തില്‍ നിന്ന് പിന്മാറുകയാണ് ഉണ്ടായത്.
ബാലചന്ദ്ര മേനോന്‍ തന്റെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ മുന്‍കാലങ്ങളിലെ അദ്ദേഹത്തിന്റെ സക്സസ് മനസിലാക്കി ശോഭന തന്റെ ആദ്യ സിനിമ ഏപ്രില്‍ പതിനെട്ട് ആണെന്ന് നിശ്ചയിക്കുകയായിരുന്നു. പതിമൂന്ന് വയസ്സ് ഉള്ളപ്പോഴാണ് ശോഭന ബാലചന്ദ്ര മേനോന്റെ ഭാര്യയായി ഏപ്രില്‍ 18 എന്ന ചിത്രത്തിലെത്തുന്നത്.
സാഹിത്യകാരന്‍ വികെഎന്‍ രചന നിര്‍വഹിച്ച് 1984-ല്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ‘അപ്പുണ്ണി’, മോഹന്‍ലാല്‍ നെടുമുടി വേണു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ഈ സത്യന്‍ അന്തിക്കാട് ചിത്രം ബോക്സോഫീസിലും വലിയ വിജയം സ്വന്തമാക്കിയിരുന്നു. ‘അപ്പുണ്ണി’യില്‍ പിന്നീട് ശോഭന ചെയ്യേണ്ടിയിരുന്ന വേഷം ചെയ്തത് നടി മേനകയായിരുന്നു.
shobhana rejected sathyan anthikad movie