Connect with us

അടുത്തൂടെ പോലും പോകാത്ത കാര്യങ്ങളില്‍ വരെ അഖില്‍ മാരാരാണ് കാരണം എന്ന് പറയും ശോഭയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ

TV Shows

അടുത്തൂടെ പോലും പോകാത്ത കാര്യങ്ങളില്‍ വരെ അഖില്‍ മാരാരാണ് കാരണം എന്ന് പറയും ശോഭയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ

അടുത്തൂടെ പോലും പോകാത്ത കാര്യങ്ങളില്‍ വരെ അഖില്‍ മാരാരാണ് കാരണം എന്ന് പറയും ശോഭയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ

ബിഗ് ബോസ് മലയാളം സീസൺ 5 ഫിനാലയിലേക്ക് അടുക്കുകയാണ്. ഹൗസിൽ വരും ദിവസങ്ങളിൽ മത്സരം കടുക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ആരായിരിക്കും കപ്പെടുക്കുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. അവസാന പോരാട്ടത്തിലേക്ക് ആരൊക്കെയായിരിക്കും എത്തുക എന്ന് ഇപ്പോള്‍ പറയുക അസാധ്യമാണ്. എങ്കിലും അവസാനം വരെ ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന രണ്ടു പേരാണ് അഖില്‍ മാരാരും ശോഭ വിശ്വനാഥും

തീര്‍ത്തും വിരുദ്ധമായ രണ്ട് ധ്രുവങ്ങളിലുള്ളവരാണ് അഖില്‍ മാരാരും ശോഭയും. ഇവര്‍ക്കിടയിലെ അടികളും വഴക്കുകളും തമാശകളുമൊക്കെ ആരാധകര്‍ ഏറെ ആസ്വദിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ അഖിലും ശോഭയും തമ്മിലുള്ള മത്സരത്തെക്കുറിച്ച് അഖില്‍ മാരാരുടെ ഭാര്യ ലക്ഷ്മി മനസ് തുറക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി മനസ് തുറന്നത്.

ഒരു വ്യക്തിയെന്ന നിലയില്‍ ശോഭ നല്ലവളാണ്. നല്ലൊരു വ്യക്തിയാണ്. പക്ഷെ മനുഷ്യത്വപരമായി നോക്കുകയാണെങ്കില്‍ ഇന്‍ഹ്യൂമണ്‍ ആണെന്നാണ് തോന്നിയിട്ടുള്ളത്. ശോഭയുടെ ഒരേയൊരു ടാര്‍ജറ്റ് അഖില്‍ മാരാരാണ്. അണ്ണന്റെ അടുത്തൂടെ പോലും പോകാത്ത കാര്യങ്ങളില്‍ വരെ അഖില്‍ മാരാരാണ് കാരണം എന്ന് പറയുന്നത് കണ്ടിട്ടുണ്ട് എന്ന് ലക്ഷ്മി പറയുന്നു.

അഖില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ തൈരിന്റെ വിഷയം എടുത്തിട്ടത് ഭാര്യ എന്ന നിലയില്‍ വളരെ വിഷമിപ്പിച്ചതായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്. ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളുണ്ട് അഖിലിന്. എല്ലാ തരം ഭക്ഷണവും കഴിക്കാന്‍ പറ്റില്ല. അതിനാല്‍ ഭക്ഷണത്തിന്റേയും ആരോഗ്യത്തിന്റേയും കാര്യത്തില്‍ വളരെ കോണ്‍ഷ്യസാണ് അഖില്‍ എന്നാണ് ലക്ഷ്മി പറയുന്നത്.

റിനോഷും സെറീനയും ഷിജു ചേട്ടനും റെനീഷയുമൊക്കെ പറഞ്ഞിരുന്നതാണ് തൈരും ചോറും കഴിക്കാന്‍. അഖിലിന് കഴിക്കാനായി എക്‌സ്ട്രാ തൈര് തരുന്നുണ്ട് എന്ന് ഷിജു ചേട്ടന്‍ പറയുകയും ചെയ്തു. എന്നാല്‍ അതില്‍ പോലും ശോഭ കയറി ഇടപ്പെട്ടു. പിന്നാലെ അഖില്‍ ചോറ് മാത്രം വാരി തിന്നുന്നത് നമ്മള്‍ കണ്ടു. അത് വിഷമമുണ്ടാക്കിയെന്നാണ് ലക്ഷ്മി പറയുന്നത്.
ഈ സമയത്ത് ശോഭ അടുത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ശോഭ ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കില്‍ ഒരു പക്ഷെ അഖില്‍ തൈര് കൂട്ടി കഴിക്കുമായിരുന്നുവെന്നും ലക്ഷ്മി പറയുന്നു.

പരാജയങ്ങളെ അംഗീകരിക്കാന്‍ ശോഭയ്ക്ക് സാധിക്കുന്നില്ലെന്നും ലക്ഷ്മി ചൂണ്ടിക്കാണിക്കുന്നുണ്ട്. ടാസ്‌ക് കഴിഞ്ഞാല്‍ പോലും ആ വിഷമത്തിലായിരിക്കുമെന്നാണ് അവര്‍ പറയുന്നത്.
അഖിലും ശോഭയും ജയില്‍ നോമിനേഷനില്‍ വന്നപ്പോള്‍ ഇരുവരും ഒരുമിച്ച് ജയിലിലേക്ക് പോകരുതേ എന്ന് അഖിലിന്റെ ഭാര്യ പ്രാര്‍ത്ഥിക്കുന്നതായി ട്രോളുകള്‍ വന്നിരുന്നു. അന്നത് ലക്ഷ്മി സത്യം എന്ന് പറഞ്ഞ് പങ്കുവെക്കുകയും ചെയ്തു. ഇതേക്കുറിച്ചും അഭിമുഖത്തില്‍ ലക്ഷ്മി മനസ് തുറന്നക്കുന്നുണ്ട്.

പേടിയുടേതല്ല. ഞങ്ങളുടേത് അങ്ങനൊരു ബന്ധമല്ല. പരസ്പരം എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. കൊടുക്കേണ്ട ആവശ്യമില്ല. അത് വ്യക്തിപരമായ കാര്യമാണ്. എന്റെ സുഹൃത്തുക്കളോടും ഇങ്ങനെയാണ്. പരസ്പരം വിശ്വസിക്കുന്നുണ്ട്. നല്ല ക്വാളിറ്റിയുള്ള മനുഷ്യനാണ്. ഇന്നുവരെ അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുതെന്ന് പറയേണ്ടി വന്നിട്ടില്ലെന്നും ലക്ഷ്മി പറയുന്നു.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഒരു വീക്കിലി ടാസ്‌ക് കൂടി അവസാനിച്ചിരിക്കുകയാണ്. ആവേശകരമായ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന ടാസ്‌കാണ് ഇന്നലെ അവസാനിച്ചത്. റിനോഷ് ആയിരുന്നു ടാസ്‌കിലെ വിജയി. ഇതോടെ അടുത്ത ആഴ്ചയിലെ എവിക്ഷനില്‍ നിന്നും റിനോഷ് മുക്തനായി. പക്ഷെ ഈ ആഴ്ച എവിക്ഷനായുള്ള നോമിനേഷന്‍ പട്ടികയില്‍ റിനോഷുമുണ്ട്. അഖില്‍ മാരാര്‍, ശോഭ, ജുനൈസ്, സാഗര്‍, വിഷ്ണു എന്നിവരാണ് നോമിനേഷനിലുളള മറ്റുള്ളവര്‍.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top