Malayalam Breaking News
‘ഞാൻ കുളിക്കുന്നതും കിളയ്ക്കുന്നതുമൊക്കെ ഷൂട്ട് ചെയ്യുകയും ചോദിക്കുമ്പോൾ പുറത്ത് വിടില്ലെന്ന് പറയുകയും ചെയ്യും’ – ജയിലിൽ അനുഭവിച്ച സംഭവങ്ങൾ വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ
‘ഞാൻ കുളിക്കുന്നതും കിളയ്ക്കുന്നതുമൊക്കെ ഷൂട്ട് ചെയ്യുകയും ചോദിക്കുമ്പോൾ പുറത്ത് വിടില്ലെന്ന് പറയുകയും ചെയ്യും’ – ജയിലിൽ അനുഭവിച്ച സംഭവങ്ങൾ വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ
By
മലയാള സിനിമ ലോകവുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവ വികാസങ്ങൾ കഴിഞ്ഞ കുറെ കാലമായി നടക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം ആണ് ഏറ്റവും ഒടിവിലായും ഏറ്റവും വലുതായും സംഭവിച്ചത് . ഇതിനൊക്കെ മുൻപ് വലിയ ചർച്ച ആയ സംഭവമായിരുന്നു ഷൈൻ ടോം ചാക്കോ കൊക്കൈൻ കേസിൽ അകത്തായത് .
2015 ജനുവരി 30 ന് ആണ് ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് പോലീസ് പിടികൂടിയത്. എന്നാല്‍ ജയിലില്‍ നിന്ന് ഇറങ്ങിയ താരം മാധ്യമങ്ങളോട് പറഞ്ഞത്, തന്നെ കുടുക്കിയതാണോയെന്ന് അറിയില്ലെന്നും, അത് കുടുക്കിയവര്‍ക്ക് മാത്രമെ പറയാനാവു എന്നും, തനിക്ക് ആരോടും ശത്രുതയില്ല… ആര്‍ക്കെങ്കിലും എന്നോട് ശത്രുതയുണ്ടോയെന്ന കാര്യം അറിയില്ലെന്നുമായിരുന്നു.
നാല് യുവതികള്‍ക്കൊപ്പം ഷാന്‍ ടോം ചാക്കോ പിടിയ്ക്കപ്പെട്ടു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പി്ന്നീടാണ് കൊക്കെയ്ന്‍ പാര്‍ട്ടിയുടെ കഥകള്‍ ഇറങ്ങുന്നത്. സംഭവത്തിന്റെ സാക്ഷി വിസ്താരം നടന്നുകൊണ്ടിരിക്കെ തനിക്ക് ജയിലില്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ച് ജെബി ജങ്ഷന്‍ എന്ന പരിപാടിക്കിടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
ഷൈനിന്റെ വാക്കുകള്‍ ഇങ്ങനെ…
ഭക്ഷണം വാങ്ങാന്‍ സെല്ലില്‍ നിന്ന് ഇറങ്ങി പ്ലെയ്റ്റുമായി കൊര്‍ഡോറില്‍ എത്തണം, ഞാന്‍ ഭക്ഷണം എടുക്കാനായി അങ്ങനെ നില്‍ക്കുമ്പോള്‍ ഒരു വാര്‍ഡനെത്തി എന്നോട് ചോദിച്ചു, കയ്യില്‍ കൊക്കൈന്‍ ഉണ്ടാകുമോ എന്ന്? ഞാന്‍ പറഞ്ഞു രണ്ട് പാക്കറ്റ് എടുക്കട്ടേന്ന്, വെറുതെ ചൊറിയാനായിട്ടായിരുന്നു ചോദ്യം… അങ്ങനെ ചൊറിച്ചിലുള്ള കുറച്ചുപേര്‍ ഉണ്ടായിരുന്നു. ആ പുള്ളിക്കാരന് തന്നെ വേറെ വിനോദം ഉണ്ടായിരുന്നു… നമ്മള്‍ കിളക്കുന്നതൊക്കെ പുള്ളി ഫോണില്‍ ഷൂട്ട് ചെയ്യും. അവിടന്ന് അപ്പുറത്ത് മാറിയാണ് ടാങ്കും മറ്റുകാര്യങ്ങളും.. അവിടെ നിന്ന് മുണ്ടുടുത്ത് വെള്ളം കോരി കുളിക്കണം. ഇതിനിടെ പുള്ളി കുറച്ചുദൂരെ കസേര ഇട്ടിട്ട് ഫോണില്‍ വീഡിയോ ഷൂട്ട് ചെയ്യും!
ഷൈന്‍ എങ്ങോട്ട് വന്നെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ ഞാന്‍ അടുത്ത് ചെന്ന് ചോദിച്ചു സാര്‍ എന്താ ഫോണില്‍ ഷൂട്ട് ചെയ്യുന്നതെന്ന്? പരിഹസിക്കുന്ന മട്ടില്‍ നോക്കി പറയും പുറത്തൊന്നും വിടില്ല, പൊയ്‌ക്കോ എന്ന്… ഒരു മാനസിക പീഡനം. ഇതിനെക്കാളും വലിയ മാനസിക പീഡനങ്ങള്‍ ഏറ്റതിന് ശേഷമാണ് താന്‍ ജയിലിലേയ്ക്ക് എത്തിയത്. അതുകൊണ്ടുതന്നെ ജയിലിലെ ഭക്ഷണം കഴിക്കണോ ജയിലില്‍ നിന്ന് പൊതുവായി കുളിക്കാനോ തനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നില്ലെന്നും ഷൈന്‍ വ്യക്തമാക്കി. തൊലി ഉരിഞ്ഞവന്റെ തൊലിപ്പുറത്ത് കുരു വന്നെന്ന് പറഞ്ഞാല്‍ വിഷമം ഉണ്ടാകുമോ? ആ അവസ്ഥ ആയിരുന്നു തനിക്ക്.
കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ താന്‍ ഒരുവട്ടംപോലും ക്യാമറാക്കണ്ണുകളില്‍ നിന്ന് മുഖം മറച്ചിട്ടില്ല. ആ ഒരു നിശ്ചയദാര്‍ഢ്യമാണ് പുറത്തിറങ്ങിയിട്ടും, അഭിനയിക്കണമെന്ന തന്റെ ലക്ഷ്യത്തെ തുടര്‍ന്ന് കൊണ്ടുപോകാന്‍ സാധിച്ചതെന്നും, സിനിമാമേഖലയിലുള്ള പലരും തനിക്ക് കൈതാങ്ങായെന്നും, സിനിമയിലെ തന്റെ ആദ്യ വരവിനും രണ്ടാമത്തെ വരവിനും കടപ്പെട്ടിരിക്കുന്നത് കമല്‍ സാറിനോട് ആണെന്നും ഷൈന്‍ മനസ് തുറന്നു. തനിക്ക് ഒരു പ്രണയമുണ്ടെന്നും, ആറ് മാസങ്ങള്‍ക്ക് ശേഷം വിവാഹമുണ്ടാകും എന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.
shine tom chacko about bad experiences
