Connect with us

ആളുകൾ വിചാരണ ചെയ്യുന്നതൊന്നും മൈൻഡ് ചെയ്യാറില്ല. അവർ പറയാനുള്ളത് പറഞ്ഞോട്ടെ ; ഷൈൻ ടോം ചാക്കോ പറയുന്നു !

Movies

ആളുകൾ വിചാരണ ചെയ്യുന്നതൊന്നും മൈൻഡ് ചെയ്യാറില്ല. അവർ പറയാനുള്ളത് പറഞ്ഞോട്ടെ ; ഷൈൻ ടോം ചാക്കോ പറയുന്നു !

ആളുകൾ വിചാരണ ചെയ്യുന്നതൊന്നും മൈൻഡ് ചെയ്യാറില്ല. അവർ പറയാനുള്ളത് പറഞ്ഞോട്ടെ ; ഷൈൻ ടോം ചാക്കോ പറയുന്നു !

സോഷ്യൽ മീഡിയയുടെയും പൊതുസമൂഹത്തിന്റെയും ഓഡിറ്റിംഗിന് നിരന്തരം വിധേയനായി കൊണ്ടിരിക്കുന്ന​ ഒരാളാണ് ഷൈൻ ടോം ചാക്കോ. ഹേറ്റേഴ്സിന് ഒരു പഞ്ഞവുമില്ലാത്ത ഒരാൾ എന്ന് വേണമെങ്കിൽ പ്രായം . എന്നാൽ, ഹേറ്റേഴ്സിനെ പോലും നിശബ്ദരാക്കുന്ന ഒന്നുണ്ട്, അത് ഷൈൻ എന്ന നടനിലെ പ്രതിഭയാണ്. ഭാസിപ്പിള്ളയായി,​ ആൽവിനായി, പീറ്ററായി അയാൾ സ്ക്രീനിൽ തകർത്താടുമ്പോൾ ഒരു യഥാർത്ഥ കലാസ്വാദകന് ആ പ്രകടനം കണ്ട് കയ്യടിക്കാതിരിക്കാനാവില്ല.

ഇമേജുകളെ ഭയക്കാതെ കഥാപാത്രങ്ങളുടെ ആടിത്തിമിർക്കലിൽ സ്വയംസമർപ്പണം നടത്തുന്ന ഷൈൻ പുതിയസിനിമയായ ‘വിചിത്ര’ത്തിലും പതിവുതെറ്റിച്ചിട്ടില്ല. വിചിത്രം എന്ന സിനിമയെ കുറിച്ച മനസ്സ് തുറക്കുകയാണ് ഷൈൻ . ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്

വിചിത്രം എന്ന സിനിമയുടെ പോസ്റ്റർ നിങ്ങൾ കണ്ടിരുന്നോ? അതിൽ ഞങ്ങളുടെയെല്ലാം മുഖത്ത് ഒരു ഞെട്ടൽ കണ്ടില്ലേ? അതിനുപിന്നിലെ കാരണമറിയണമെങ്കിൽ നിങ്ങൾ സിനിമ കാണണം. അതറിയാൻ ആഗ്രഹിക്കുന്ന ആർക്കും തിയേറ്ററിലേക്കു വരാം. അഞ്ചു ചേട്ടാനുജൻമാരുള്ള വലിയ കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ഇതിൽ രണ്ടുപേർ ഇരട്ടകളാണ്. ഇവരെല്ലാം വലിയ കൊലകൊമ്പൻമാരാണെങ്കിലും രാത്രി വീട്ടിൽക്കയറാൻ ഇവർക്കു വലിയപേടിയാണ്. വിചിത്രമായ ചില കാരണങ്ങളാണ് ഇതിനുപിന്നിൽ. ഇടവേളയ്ക്കുശേഷം മലയാളത്തിൽ വരുന്ന ഒരു മിത്തിക്കൽ ത്രില്ലർ ജോണറിലുള്ള ചിത്രമാണ് കുമാരി.പഴയ കെട്ടുകഥകളിലൂടെ നമ്മൾ കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ കഥാപാത്രങ്ങളെയാണ് ചിത്രത്തിലൂടെ നിങ്ങൾ കാണാൻപോകുന്നത് എന്നാണ് ഷൈൻ പറയുന്നത്

തന്നെ ആളുകൾ വിചാരണ ചെയ്യുന്നതൊന്നും മൈൻഡ് ചെയ്യാറില്ല. അവർ പറയാനുള്ളത് പറഞ്ഞോട്ടെ. എന്റെകാര്യം ഞാനാണല്ലോ നോക്കേണ്ടത്. ഞാൻ കള്ളുകുടിച്ചിട്ടാണോ, കഞ്ചാവുവലിച്ചിട്ടാണോ അഭിനയിക്കുന്നതെന്നാണ് പലർക്കും അറിയേണ്ടത്. നമ്മുടെ സമൂഹത്തിന്റെ ഏറ്റവുംവലിയ ആകുലതകളും അതുതന്നെയാണല്ലോ. ഒരുത്തനു കഴിക്കാൻ വല്ലതും കിട്ടുന്നുണ്ടോ, അവൻ പട്ടിണികിടക്കുകയാണോ എന്നൊന്നും ആരും അന്വേഷിക്കില്ല. അവൻ കള്ളുകുടിച്ചോ കഞ്ചാവ് വലിച്ചോ എന്നതിലാണ് പലരുടെയും ശ്രദ്ധ. ഇത്തരക്കാരുടെ ആരോപണങ്ങളെ ഞാൻ മൈൻഡ് ചെയ്യാറില്ല എന്നും ഷൈൻ പറയുന്നു . ഒരു കലാകാരൻ അവന്റെ വയറ്റിലേക്കൊന്നും ചെന്നില്ലെങ്കിലും പെർഫോം ചെയ്യും. എന്റെ ജീവിതം ആരെങ്കിലും തെറ്റിദ്ധരിക്കുന്നതിൽ എനിക്കു ഒരു വിഷമവുമില്ല. വിഷമിക്കാനാണെങ്കിൽ അതിനുമാത്രമേ നേരമുണ്ടാകൂ എന്നും ഷൈൻ പറയുന്നു

വ്യത്യസ്തമായ കഥാപാത്രങ്ങൾ എന്നുപറയുന്നത് അതിലേക്കു നമ്മൾ എത്തുന്ന രീതിക്കനുസരിച്ചാണ് രൂപപ്പെടുന്നത് . വ്യത്യസ്തനാവണം എന്ന നമ്മൾ ആഗ്രഹിച്ചതുകൊണ്ടുമാത്രം കാര്യമില്ല. എഴുത്തുകാരൻ മുതൽ സംവിധായകൻ വരെ എല്ലാവരും അതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. കിട്ടുന്ന കഥാപാത്രങ്ങൾ നേരത്തേ ചെയ്തതിൽനിന്ന്‌ വ്യത്യസ്തമായി അവതരിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. ആളുകൾക്ക്‌ എന്നെ വലിയ ഇഷ്ടമൊന്നുമില്ല എന്ന ബോധ്യം എനിക്ക് എപ്പോഴുമുണ്ട്. നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളാണ് എനിക്കു കൂടുതലും കിട്ടാറുള്ളത്. അപ്പോൾ ഒരു സിനിമയിൽചെയ്ത നെഗറ്റീവ് വേഷത്തിന്റെ അതേ മാനറിസങ്ങളിൽ അടുത്തതും ചെയ്താൽ ശരിയാവില്ല. അഭിനയം എന്നുപറയുന്നത് ഒരു ട്രിക്കാണ്. കഥയിൽ പറയുന്ന കാര്യം കാണികളെ കൃത്യമായി അനുഭവിപ്പിക്കാൻ കഴിയുന്ന ആ ട്രിക്ക് പഠിച്ചാൽ പിന്നെ കാര്യങ്ങളൊക്കെ എളുപ്പമാണ്.

അഭിനയം ഓർഗാനിക്കായിട്ട്‌ വരുന്നവരൊക്കെ ഉണ്ടായിരിക്കാം. എന്നാൽ, എന്റെ കാര്യം പറയുകയാണെങ്കിൽ അതു ബോധപൂർവം ചെയ്യുന്നതുതന്നെയാണ്. ഞാൻ നേരത്തേ പറഞ്ഞതുപോലെ ആ ‘ട്രിക്ക്’ പഠിച്ചാൽപ്പിന്നെ എല്ലാം എളുപ്പമാണ്. കണ്ണുകളിലൂടെയാകണം അഭിനയം വരേണ്ടതെന്ന്‌ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. സംവിധായകനും തിരക്കഥാകൃത്തുമൊക്കെ വർക്കുചെയ്തുവെച്ച റഫറൻസുകൾ ​വെച്ചിട്ടാണ് ഓരോ നടനും കഥാപാത്രത്തെ മോൾഡ്ചെയ്യേണ്ടത്. അതോടൊപ്പം വസ്ത്രത്തിലും രൂപത്തിലുമൊക്കെ കുറെ മാറ്റങ്ങൾ കൊണ്ടുവരാനാകും. അപ്പോഴും കഥാപാത്രത്തിനുവേണ്ട സ്വയംസമർപ്പണം എന്നൊരു പരിപാടി നടൻതന്നെ ചെയ്യേണ്ടകാര്യമാണ്.

ഭീഷ്മപർവത്തിലെ തന്റെ ഡാൻസ് സ്റ്റെപ്പിനെ കുറിച്ചും താരം പറയുന്നുണ്ട് . അഹ് ഇത്ര വലിയ തരംഗമാകുമെന്നു ഒരിക്കലും കരുതിയതല്ല. പൂൾ ഡാൻസേഴ്‌സും ലേഡീസ് പബ്ബിലെ ജിഗോളകളുമൊക്കെ കളിക്കുന്ന ഡാൻസ് സ്റ്റെപ്പിന്റെ ഒരു വകഭേദമായിരുന്നു അത്. സൗബിൻ ഷാഹിറും ഞാനും ലൊക്കേഷനിലെ മറ്റുള്ളവരുമൊക്കെ വെറുതേ സംസാരിച്ചിരിക്കുമ്പോൾ തമാശയ്ക്ക് കാണിക്കാറുള്ള സ്റ്റെപ്പാണ് ഒടുവിൽ സിനിമയിലെത്തിയത്. സംവിധായകൻ അമൽ നീരദ് വന്നപ്പോൾ സൗബിൻ തമാശയ്ക്കാണ് എന്റെ സ്റ്റെപ്പിനെപ്പറ്റി പറഞ്ഞത്. സത്യത്തിൽ ഞാൻ വെറുതേ ട്രൈചെയ്തു നോക്കിയ ഒരു സ്റ്റെപ്പാണ് ഇത്രയ്ക്ക് ഹിറ്റായത്. പുതിയ കാര്യങ്ങൾ ട്രൈചെയ്യുന്നത് ചിലപ്പോൾ നമുക്ക് വലിയമാറ്റങ്ങൾ തന്നേക്കും.

വിചിത്രം എന്ന സിനിമയുടെ പോസ്റ്റർ നിങ്ങൾ കണ്ടിരുന്നോ? അതിൽ ഞങ്ങളുടെയെല്ലാം മുഖത്ത് ഒരു ഞെട്ടൽ കണ്ടില്ലേ? അതിനുപിന്നിലെ കാരണമറിയണമെങ്കിൽ നിങ്ങൾ സിനിമ കാണണം. അതറിയാൻ ആഗ്രഹിക്കുന്ന ആർക്കും തിയേറ്ററിലേക്കു വരാം. അഞ്ചു ചേട്ടാനുജൻമാരുള്ള വലിയ കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ഇതിൽ രണ്ടുപേർ ഇരട്ടകളാണ്. ഇവരെല്ലാം വലിയ കൊലകൊമ്പൻമാരാണെങ്കിലും രാത്രി വീട്ടിൽക്കയറാൻ ഇവർക്കു വലിയപേടിയാണ്. വിചിത്രമായ ചില കാരണങ്ങളാണ് ഇതിനുപിന്നിൽ. ഇടവേളയ്ക്കുശേഷം മലയാളത്തിൽ വരുന്ന ഒരു മിത്തിക്കൽ ത്രില്ലർ ജോണറിലുള്ള ചിത്രമാണ് കുമാരി.

മമ്മൂക്കയും ലാലേട്ടനും എന്നതു എന്നെപ്പോലെ ഏതൊരാളുടെയും വലിയ സ്വപ്നമല്ലേ. കുട്ടിക്കാലത്ത് ലാലേട്ടന്റെ താളവട്ടം, ഉണ്ണികളേ ഒരു കഥപറയാം, രാജാവിന്റെ മകൻ, ഇരുപതാംനൂറ്റാണ്ട്‌, ചിത്രം തുടങ്ങിയ സിനിമകളൊക്കെ കണ്ട്‌ ത്രില്ലടിച്ചയാളാണ് ഞാൻ. മമ്മൂക്കയുടെയും ലാലേട്ടന്റെയുമല്ലാതെ ഒരു സിനിമയും കാണാൻ ഇഷ്ടമില്ലാത്ത ആളായിരുന്നു ഞാൻ. മമ്മൂക്കയുടെകൂടെ അഭിനയിക്കുമ്പോൾ നമ്മളെല്ലാം നമിച്ചുപോകുന്ന അനുഭവമാണ് സ്വന്തമായത്. മമ്മൂക്കയുടെ പത്തു കഥാപാത്രങ്ങളുടെ ഫോട്ടോ എടുത്തുവെച്ച് അതിലേക്കുനോക്കിയാൽ പത്തുപേരെയാകും നിങ്ങൾക്കു കാണാൻകഴിയുന്നത്. അതാണ് ആ മനുഷ്യനെ മഹാനടനാക്കി എന്നും നമ്മളുടെയെല്ലാം മുന്നിൽനിർത്തുന്നത്. ലാലേട്ടനൊപ്പം എനിക്ക്‌ അഭിനയിക്കാൻ സാധിച്ചിട്ടില്ല. പക്ഷേ, മമ്മൂക്കയ്ക്കൊപ്പം അതിനുള്ള മഹാഭാഗ്യമുണ്ടായി

More in Movies

Trending