Malayalam Breaking News
” പന്തയത്തിനു വേണ്ടിയാണ് അയാളെന്നെ പ്രണയിച്ചത് ; അതറിഞ്ഞതും ഞാൻ തകർന്നു പോയി “- വെളിപ്പെടുത്തലുമായി ശില്പ ഷെട്ടി
” പന്തയത്തിനു വേണ്ടിയാണ് അയാളെന്നെ പ്രണയിച്ചത് ; അതറിഞ്ഞതും ഞാൻ തകർന്നു പോയി “- വെളിപ്പെടുത്തലുമായി ശില്പ ഷെട്ടി
By
” പന്തയത്തിനു വേണ്ടിയാണ് അയാളെന്നെ പ്രണയിച്ചത് ; അതറിഞ്ഞതും ഞാൻ തകർന്നു പോയി “- വെളിപ്പെടുത്തലുമായി ശില്പ ഷെട്ടി
ബോളിവുഡിലെ സന്തുഷ്ട കുടുംബമാണ് ശില്പ ഷെട്ടിയുടേത്. രാജ് കുന്ദ്രയുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന ശില്പ ഷെട്ടി , മകന്റെ വരവിനു ശേഷം റിയാലിറ്റി ഷോ ജഡ്ജായും മറ്റും വെള്ളിത്തിരയിൽ സജീവമായി. രാജ് കുന്ദ്രയുമായി വിവാഹം കഴിക്കും മുൻപ് തനിക്കൊരു പ്രണയമുണ്ടായിരുന്നെനും ആ പ്രണയത്തെ കുറിച്ചും ശില്പ ഷെട്ടി തുറന്നു പറയുന്നു.
ശില്‍പയുടെ വാക്കുകള്‍
എന്നെ എന്നും വൈകുന്നേരം വിളിക്കുന്ന ഒരു പയ്യനുണ്ടായിരുന്നു. അന്ന് ഞാന്‍ കോളേജില്‍ പഠിക്കുകയായിരുന്നു. ആ പ്രായത്തില്‍ ആണ്‍കുട്ടികളുടെ ശ്രദ്ധ നേടാന്‍ ആഗ്രഹിക്കാത്ത ഏതു പെണ്‍കുട്ടിയാണുള്ളത്. ആ സമയത്ത് ഞങ്ങള്‍ക്കൊരു ലാന്‍ഡ്‌ലൈന്‍ ഫോണ്‍ ആണ് ഉണ്ടായിരുന്നത്. എല്ലാ വൈകുന്നേരവും അയാളുടെ കോളിനായി ഞാന്‍ കാത്തിരിക്കും. അച്ഛന്‍ വീട്ടിലെത്തിയാലുടനെ ഫോണ്‍ ഞാന്‍ കട്ടാക്കും. മിസ്റ്റര്‍ എക്സ് എന്നാണ് അയാള്‍ അയാളെത്തന്നെ അഭിസംബോധന ചെയ്തിരുന്നത്. ആ സംസാരം ഏതാണ്ട് നാല് മാസത്തോളം തുടര്‍ന്നു. ഒരു ദിവസം ബസ് സ്റ്റോപ്പില്‍ വെച്ച് കാണാമോയെന്ന് ഞാന്‍ അയാളോട് ചോദിച്ചു. പക്ഷെ അയാള്‍ വന്നില്ല. അതിന് ശേഷം ഞാന്‍ അയാളുമായി പിരിയാന്‍ തീരുമാനിച്ചു.
പക്ഷെ അത് മാത്രമായിരുന്നില്ല, എന്റെ ഹൃദയം തകര്‍ത്തുകളഞ്ഞ അനുഭവം വേറൊന്നായിരുന്നു. എന്റെ സുഹൃത്തുക്കള്‍ അയാളുമായി ഒരു പന്തയം വെച്ചിരുന്നു. ഞാനുമായി പ്രണയത്തിലാകണമെന്നായിരുന്നു ആ പന്തയം. കേള്‍ക്കുമ്പോള്‍ സിനിമാക്കഥ പോലെ തോന്നിയേക്കാം. പക്ഷെ സത്യമാണ്. ഞങ്ങള്‍ പ്രണയത്തിലായി, പിന്നീട് ആ ബന്ധം തകര്‍ന്നു. കാരണം, പന്തയം ജയിക്കുക എന്നതുമാത്രമായിരുന്നു അയാളുടെ ലക്ഷ്യം. ഞാന്‍ വിഷാദത്തിലായി എന്നു പറയാന്‍ പറ്റില്ല, പക്ഷെ അതെന്റെ ഹൃദയം തകര്‍ത്തുകളഞ്ഞു- ശില്‍പ്പ പറയുന്നു.
പിന്നീടാണ് ശില്‍പ രാജ് കുന്ദ്രയെ കണ്ടുമുട്ടുന്നത്. ഇരുവരുടേയും ബന്ധത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ. ‘കുന്ദ്രെയുടെ പക്കല്‍ എന്റെ കുറച്ച് സാധനങ്ങള്‍ ഉണ്ടായിരുന്നു. അത് തരാന്‍ വേണ്ടി മാത്രം അദ്ദേഹം ലണ്ടനില്‍ നിന്നും മുംബൈയിലെത്തി. ആദ്യ ദിവസം വളരെ വര്‍ണാഭമായൊരു ബാഗ് അദ്ദേഹം എനിക്ക് അയച്ചുതന്നു. അടുത്ത ദിവസം മറ്റൊരു ബാഗ് അയച്ചു. പക്ഷെ എനിക്ക് ഇത്തരം കാര്യങ്ങളില്‍ താത്പര്യമില്ലായിരുന്നു. ഉടന്‍ തന്നെ ഞാന്‍ ഫോണെടുത്ത് അദ്ദേഹത്തെ വിളിച്ചു. എനിക്ക് മുംബൈ വിട്ട് ലണ്ടനിലേക്ക് വരാന്‍ താത്പര്യമില്ലെന്നും അതുകൊണ്ടുതന്നെ നമുക്കിടയില്‍ ഒന്നും സംഭവിക്കില്ലെന്നും ഞാന്‍ കുന്ദ്രെയോടു പറഞ്ഞു. ആ സമയത്ത് ഞാന്‍ വിവാഹം കഴിച്ച് സെറ്റില്‍ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു താനും അങ്ങനെ ആലോചിക്കുന്നുവെന്ന്. അദ്ദേഹം തന്നെ മുംബൈയിലെ മേല്‍വിലാസം എനിക്ക് തരികയും അങ്ങോട്ട് വരാന്‍ പറയുകയും ചെയ്തു. അങ്ങനെയാണ് ഈ ബന്ധം ആരംഭിക്കുന്നത്.’ ശില്‍പ ഷെട്ടി പറയുന്നു
shilpa shetty about her first relationship