News
കുറച്ച് ദിവസങ്ങളായി അമ്മ കടന്നു പോകുന്ന കഷ്ടതകളെ നേരിടുന്ന രീതി കാണുമ്പോള്‍ എനിക്ക് അത്ഭുതവും അഭിമാനവുമാണ് തോന്നുന്നത്; ശില്‍പ്പ ഷെട്ടി
കുറച്ച് ദിവസങ്ങളായി അമ്മ കടന്നു പോകുന്ന കഷ്ടതകളെ നേരിടുന്ന രീതി കാണുമ്പോള്‍ എനിക്ക് അത്ഭുതവും അഭിമാനവുമാണ് തോന്നുന്നത്; ശില്‍പ്പ ഷെട്ടി
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ശില്‍പ്പ ഷെട്ടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അമ്മയെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്ന് പറയുകയാണ് നടി.
ശില്‍പയുടെ അമ്മ സുനന്ദ ഷെട്ടി കുറച്ചു ദിവസമായി ആശുപത്രിയില്‍ ചികിത്സയിലാണ്. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് സുനന്ദയുടെ സര്‍ജറി നടന്നത്.
അമ്മയുടെ ഡോക്ടര്‍ രാജീവ് ബാഗ്വതിനെ പ്രശംസിക്കുന്നുമുണ്ട് ശില്‍പ. സുഷ്മിത സെനിനു ഹൃദയാഘാതം വന്നപ്പോള്‍ ചികിത്സിച്ചതും ഇതേ ഡോക്ടറായിരുന്നു. അമ്മ ആശുപത്രിയില്‍ കിടക്കുമ്പോള്‍ മക്കള്‍ക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചാണ് ശില്‍പ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വൈകാരികമായ കുറിപ്പില്‍ പറയുന്നത്.
‘സ്വന്തം അമ്മ സര്‍ജറിയില്‍ കൂടി കടന്നു പോകുന്നത് കണ്ടു നില്‍ക്കുന്ന ഏതൊരു കുട്ടിയ്ക്കും വേദനാജനകമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമ്മ കടന്നു പോകുന്ന കഷ്ടതകളെ നേരിടുന്ന രീതി കാണുമ്പോള്‍ എനിക്ക് അത്ഭുതവും അഭിമാനവുമാണ് തോന്നുന്നത്’ അമ്മ ഡോക്ടര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് താരം കുറിച്ചു.
‘അതെ നമ്മുടെ അമ്മ വളരെ ശക്തയാണ്’, എന്നാണ് ശില്‍പയുടെ സഹോദരി ഷമിത ഷെട്ടി കുറിപ്പിനു താഴെ കമന്റു ചെയ്തത്. രവീണ ടാണ്ടന്‍, ഫാറ ഖാന്‍ എന്നിവരും അമ്മ ആരോഗ്യത്തോടെ തിരിച്ചു വരാനുള്ള ആശംസകള്‍ അറിയിക്കുന്നുണ്ട്.