കിടിലൻ ഡാൻസുമായി ശിൽപ്പാഷെട്ടി
മർലിൻ മൺറോയെ അനുസ്മരിക്കുന്ന തകർപ്പൻ ഡാൻസിനിടയിൽ ഫ്രോക്ക് സ്ഥാനം തെറ്റുന്നതും പെട്ടെന്ന് തന്നെ പൊട്ടിച്ചിരിച്ചുകൊണ്ട് വസ്ത്രം നേരെയാക്കുന്നതും വിഡിയോയിൽ കാണാം
ബോളിവുഡിലെ ഫിറ്റ്നസ് ക്വീനായി ശില്‍പ ഷെട്ടി ഇപ്പോള്‍ മാറി കഴിഞ്ഞു. 44-ാം വയസ്സിലും വ്യായാമം ശില്‍പ മുടക്കാറില്ല. ജിമ്മില്‍ നിന്നുള്ള ശില്‍പ്പയുടെ വര്‍ക്കൗട്ടിന്‍റെ വീഡിയോകള്‍ താരം എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ശില്‍പയുടെ യോഗാ വീഡിയോകള്‍ക്കും ആരാധകര്‍ ഏറെയാണ്.
തന്റെ കുടുംബവിശേഷങ്ങളും വര്‍ക്ക് ഔട്ട് വീഡീയോകളുമൊക്കെ ആരാധകരുമായി പങ്ക് വക്കാറുള്ള നടിയിപ്പോള്‍ കുടുംബത്തോടൊപ്പം അവധിയാഘോഷത്തിലാണ്.
ഭര്‍ത്താവ് രാജ് കുന്ദ്ര, മകന്‍ വിയാന്‍, സഹോദരി ഷമിത ഷെട്ടി എന്നിവര്‍ക്കൊപ്പം ലണ്ടനില്‍ അവധി ആഘോഷിക്കുകയാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി.
അവധി ആഘോഷങ്ങള്‍ ക്കിടയില്‍ ഭര്‍ത്താവിനൊപ്പമുള്ള പ്രണയാര്‍ദ്രമായ ചില നിമിഷങ്ങള്‍ ശില്‍പ ഷെട്ടി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു.
ലണ്ടന്‍ തെരുവില്‍ രാജുവുമൊന്നിച്ച് ചുംബിക്കുന്നതിന്റെ ഒരു ബൂമറാങ് വീഡിയോയാണ് ശില്‍പ ഷെട്ടി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
ലണ്ടന്‍ ശില്‍പ്പയ്ക്ക് പുതിയൊരിടമല്ലെങ്കിലും കുടുംബത്തിനൊപ്പമുള്ള എല്ലാ ലണ്ടന്‍ യാത്രയും ഓരോ അനുഭവമാണെന്നാണ് ശില്പ പറയുന്നത്.
ലണ്ടന്‍ നഗരത്തിലെ ചുറ്റിക്കറങ്ങലും മറ്റും ഉള്‍പ്പെടുത്തികൊണ്ട് ശില്‍പ്പ ഇന്‍സ്റ്റഗ്രാമിലൂടെ വിഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നുമുണ്ട്. ഒരു ഡിജിറ്റല്‍ ടൂര്‍ പോയ ഫീലുണ്ടാകും ശില്‍പ്പയുടെ ഇന്‍സ്റ്റഗ്രാം കണ്ടാല്‍.
വൃത്തിയുള്ള തെരുവോരങ്ങൾ, ഭംഗിയാർന്ന പുൽത്തകിടികൾ, തണുപ്പുള്ള കാലാവസ്ഥയും ഒരേ നിറത്തിലുള്ള കെട്ടിടങ്ങളും ലണ്ടനിലെ കാഴ്ചകൾ അതിസുന്ദരമാണ്
ലണ്ടൻ നഗരം ഒരു ദിവസം കൊണ്ട് കണ്ട് തീർക്കുക എന്നത് അസാധ്യമായ കാര്യമാണ്. എങ്കിലും സഞ്ചാരിക്കൾക്ക് വേണ്ടിയുള്ള ലണ്ടൻ സൈറ്റ് സീയിംഗ് വാഹനത്തിൽ കയറിയാൽ, പ്രധാനപെട്ട സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത് കാഴ്ചകൾ ആസ്വദിക്കാം.
ലോകത്തിലെ ആദ്യ അണ്ടർഗ്രൗണ്ട് സ്റ്റേഷനും ലണ്ടനിലാണ്. ലണ്ടൻ ബ്രിഡ്ജിൽ നിന്നാൽ പ്രസിദ്ധമായ ലണ്ടൻ ടവർ കാണാം. വിക്ടോറിയ ആൻഡ് ആൽബർട് മ്യൂസിയം, നാച്വറൽ ഹിസ്റ്ററി മ്യൂസിയം, ആൽബർ് രാജകുമാരെൻറ സ്മരണയ്ക്കായി നിർമിച്ച റോയൽ ആൽബർട് ഹാൾ എന്നിവയും കാണാം
മകന്റെയൊപ്പം ലണ്ടനിലെ ബുഷി പാര്‍ക്കില്‍ മാനുകളെ പരിപാലിക്കുന്ന ശില്‍പ്പയുടെ വിഡിയോയും വൈറലായി. ലണ്ടനില്‍ എത്തുന്നവര്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കണ്ട ഇടമാണ് ബുഷി പാർക്ക് .
ലണ്ടനിലുള്ള എട്ട് റോയല്‍ പാര്‍ക്കുകളില്‍ ഒന്നായ ഈ പാർക്കിന് 1,099 ഏക്കര്‍ വിസ്തൃതിയുണ്ട് പ്രധാനമായും മാനുകള്‍ക്ക് വേണ്ടിയുള്ള പാര്‍ക്കാണിത്.
ലണ്ടനിലെ ശില്‍പ്പയുടെ ആദ്യകാഴ്ച്ചകളില്‍ ഒന്ന് പെയിന്‍ഷില്‍ പാര്‍ക്കായിരുന്നു. പ്രകൃതിദത്തമായി രൂപംകൊണ്ട ഒരു ക്രിസ്റ്റല്‍ ഗ്രോട്ടായാണ് പെയിന്‍ഷില്‍ പാര്‍ക്ക്.
ലണ്ടൻ ടവറും ലണ്ടൻ ബ്രിഡ്ജും ഗോഥിക്ക് ശൈലിയിലുള്ള നിർമാണവും, ഭീമാകാരമായ ഘടനയും കൊണ്ട് ശ്രദ്ധ ആകർഷിക്കുന്നു. കോഹിനൂർ രത്നവും അമൂല്യ കിരീടങ്ങളും ഇതിനുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
നഗരത്തിലെ മുഖ്യാകർഷണമായ ലണ്ടൻ ബ്രിഡ്ജും ഗോഥിക്ക് ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്. 1894ൽ നിർമിച്ച പാലം ലണ്ടന്റെ പ്രതീകമാണ്. ഈ കൂറ്റൻ പാലത്തിനടിയിലൂടെയാണ് തെംസ് നദി ഒഴുകുന്നത്.
ലണ്ടൻ ഐ, വാക്‌സ് മ്യൂസിയം എന്നിവയും സഞ്ചാരികളുടെ മനം കവരും . ലണ്ടനിൽ സ്ഥിതി ചെയ്യുന്ന മെഴുകുപ്രതിമാ മ്യൂസിയമാണ് മാഡം ട്യുസോ വാക്സ് മ്യൂസിയം.
ലോകത്തിലെ പ്രശസ്തരായ വ്യക്തികളുടെ മെഴുകുപ്രതിമകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ജീവൻ തുടിക്കുന്ന പ്രശസ്തരായവരുടെ പ്രതിമകൾ. ഇന്ത്യയിൽ നിന്ന് ഗാന്ധിജി, ഇന്ദിരാഗാന്ധി, അമിതാഭ് ബച്ചൻ, ഐശ്വര്യറായി, സൽമാൻ ഖാൻ, ഷാരൂഖ്ഖാൻ തുടങ്ങിയവരും ഉണ്ട്.
പ്രധാനപ്പെട്ട നേതാക്കളും രാഷ്ട്രീയക്കാരും അടങ്ങുന്ന പ്രതിമകളുമുണ്ട്..
ഈ കാഴ്ചകൾ കൊണ്ടുതന്നെയാകണം ഓരോ ലണ്ടൻ യാത്രയും ഓരോ അനുഭവമാണെന്ന് താരം പറയുന്നത് . ക്രൂസ് ഷിപ്പിൽ നിന്നുള്ള വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്ന മറ്റൊരു പ്രധാന ഇൻസ്റ്റാഗ്രാം വീഡിയോ .
മർലിൻ മൺറോയെ അനുസ്മരിക്കുന്ന തകർപ്പൻ ഡാൻസിനിടയിൽ ഫ്രോക്ക് സ്ഥാനം തെറ്റുന്നതും പെട്ടെന്ന് തന്നെ പൊട്ടിച്ചിരിച്ചുകൊണ്ട് വസ്ത്രം നേരെയാക്കുന്നതും വിഡിയോയിൽ കാണാം
shilpa shetty shares her marilyn monroe moment
