Connect with us

നൂറ് ദിവസമായി കര കാണാതെ തുഴഞ്ഞുകൊണ്ടിരിക്കുന്ന ഒരു കപ്പലിലാണ് ഞാൻ ; വികാര നിർഭരമായി ശില്പ ബാല

Malayalam

നൂറ് ദിവസമായി കര കാണാതെ തുഴഞ്ഞുകൊണ്ടിരിക്കുന്ന ഒരു കപ്പലിലാണ് ഞാൻ ; വികാര നിർഭരമായി ശില്പ ബാല

നൂറ് ദിവസമായി കര കാണാതെ തുഴഞ്ഞുകൊണ്ടിരിക്കുന്ന ഒരു കപ്പലിലാണ് ഞാൻ ; വികാര നിർഭരമായി ശില്പ ബാല

കോവിഡ് ലോക്ഡൗണിനിടെ മകളെ പിരിയേണ്ടി വന്നതിനെ കുറിച്ച് നടിയും അവതാരകയുമായ ശില്‍പ ബാല. നൂറ് ദിവസമായി മകളെ കണ്ടിട്ടെന്നുള്ള വിഷമം പങ്കുവെയ്ക്കുകായാണ്

കള്‍ യാമികയെ മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം ദുബായിലേക്ക് അയച്ചു, എന്നാല്‍ ഒരു ഷോയുടെ ഭാഗമായി താന്‍ കൊച്ചിയില്‍ കുടുങ്ങിയിരിക്കുകയാണെന്ന് ശില്പ പറയുന്നു

ശില്‍പ ബാലയുടെ കുറിപ്പ്:

എന്റെ അടുത്ത കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമല്ലാതെ മറ്റാര്‍ക്കുമറിയില്ല, കഴിഞ്ഞ നൂറ് ദിവസമായി കര കാണാതെ തുഴഞ്ഞുകൊണ്ടിരിക്കുന്ന ഒരു കപ്പലിലാണ് ഞാനെന്ന്. നൂറ് ദിവസമായി ഞാനെന്റെ കുഞ്ഞ് മകളെ പിരിഞ്ഞിട്ട്.

വേര്‍പിരിയല്‍ എന്ന് പറയുമ്പോള്‍ അത് നിങ്ങള്‍ ചിന്തിക്കുന്ന പോലൊന്നല്ല. സത്യത്തില്‍ അതൊരു തരത്തില്‍ അനുഗ്രഹമാണെന്നും തോന്നിപ്പോകുന്നു. കോവിഡ് 19 ലോകത്ത് താണ്ഡവമാടുന്നതിന് മുമ്പാണ് മകള്‍ക്കൊപ്പം വെക്കേഷന്‍ പ്ലാന്‍ ചെയ്തത്. അവളെ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം ദുബായിലേക്ക് അയച്ചു.

ഒരു ഷോയുടെ ഭാഗമായി കൊച്ചിയില്‍ വച്ച് നടത്തുന്ന ഫോട്ടോഷൂട്ടിന് ശേഷം ഞാനും പോകാമെന്ന് വിചാരിച്ചു. അതിനിടയ്ക്കാണ് കോവിഡും ലോക്ക്ഡൗണും വന്നത്. എല്ലാം നിശ്ചലമായി. അടുത്തതെന്ത് എന്ന് ഒരു രൂപവും ഇല്ലാത്ത അവസ്ഥ. 65 ശതമാനത്തിലധികം ജനങ്ങള്‍ ജോലിക്ക് പോകുന്നത് നിര്‍ത്തി, വര്‍ക്ക് ഫ്രം ഹോം എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്തു.

ബാക്കി ശതമാനം ആളുകള്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരാണ്. അതിലൊരാളാണ് എന്റെ ഭര്‍ത്താവും. എല്ലാ ദിവസവും അദ്ദേഹം ആശുപത്രയില്‍ പോവും. വൈറസില്‍ നിന്ന് രക്ഷ നേടാനുള്ള മിനിമം ഉപകരണങ്ങള്‍ വച്ച് ഓപിയില്‍ ജോലി ചെയ്യും. പല ആശുപത്രിയിലും ഇതേ അവസ്ഥ തന്നെയാണ്, പലരും അത് തുറന്ന് പറയുന്നില്ല എന്നേയുള്ളൂ. ഈ അവസ്ഥയില്‍ ഞങ്ങളുടെ കുഞ്ഞിനെ സുരക്ഷിതമായ കൈകളില്‍, അവളുടെ മുത്തചഛന്റെയും മുത്തശ്ശിയുടെയും അടുത്ത് എത്തിക്കുക എന്നതായിരുന്നു ദൈവത്തിന്റെ പ്ലാന്‍ എന്ന് കരുതുന്നു.

ഒരു രണ്ടര വയസുകാരിക്ക്, അവളുടെ വളര്‍ച്ചയുടെ പ്രായത്തില്‍ പുതിയ സ്ഥലവും പുതിയ സാഹചര്യങ്ങളും പരിചയപ്പടാനാവുന്നത് സത്യത്തില്‍ അനുഗ്രഹമാണ്. എന്റെ അച്ഛനും അമ്മയും അവളുടെ അടുത്ത സുഹൃത്തുക്കളാണ്. അവള്‍ വളരെ സന്തോഷവതിയാണ്.

ഞങ്ങളെ സംബന്ധിച്ചിടത്തോളം അവളെ തൊടാനോ കെട്ടിപ്പിടിക്കാനോ ഉമ്മ നല്‍കാനോ സാധിക്കാത്തത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ 100 ദിവസം, 1000 വിര്‍ച്ച്വല്‍ ഉമ്മകളും കെട്ടിപ്പിടുത്തവും. വീഡിയോ കോള്‍ ചെയ്യുമ്പോള് ഫോണ്‍ ചേര്‍ത്ത് പിടിച്ച് സ്‌ക്രീനില്‍ നല്‍കുന്ന ഉമ്മകള്‍. . അതിപ്പോള്‍ സത്യത്തില്‍ എനിക്ക് വല്ലാത്ത സന്തോഷം നല്‍കുന്നു.

ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും അവളെന്തൊക്കെ പഠിച്ചു, കഴിച്ചു എന്നൊക്കെ വിളിച്ചറിയുന്നത് ഇന്ന് ദിനചര്യയുടെ ഭാഗമായി. കുട്ടികളെത്ര പെട്ടെന്നാണ് പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു.

നമ്മള്‍ മുതിര്‍ന്നവര്‍ അനാവശ്യ കാര്യങ്ങള്‍ ചിന്തിച്ചു കൂട്ടും. മറ്റൊരു ദിവസത്തി

Continue Reading
You may also like...

More in Malayalam

Trending

Recent

To Top