Connect with us

ഷിഗല്ലെ ബാക്റ്റീരിയ കേരളത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ഈ 9 കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക!!!

Malayalam Breaking News

നിപ്പ വൈറസിന് പിന്നാലെ ഷിഗെല്ലേ ബാക്റ്റീരിയ ഭീഷണിയിൽ കേരളം. മഴക്കാല രോഗമായ ഷിഗെല്ലേ ഒരു വയറിളക്ക ബാക്ടീരിയ രോഗമാണ്. . രണ്ട് മാസത്തിനുള്ളിൽ മൂന്ന് പേരാണ് ഷിഗല്ലെ ബാധിച്ച് കേരളത്തിൽ മരിച്ചത്. നിരവധി പേർ ഷിഗല്ലെ ബാധിച്ച് വിവിധ ആശുപത്രിയിൽ ചികിത്സയിലുമാണ്. കോഴിക്കോടാണ് ഷിഗല്ലേ ബാധിതർ കൂടുതൽ.

മഴ ശക്തമായതും മലിന ജലം ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗല്ലെ വയറിളക്കത്തിന് കാരണം. ഇതോടൊപ്പം പനിയും ഉണ്ടാകുന്നത് രോഗം മൂർച്ഛിക്കാൻ ഇടയാക്കും. ഫലപ്രദമായ ചികിത്സ കൃത്യസമയത്ത് നൽകിയില്ലെങ്കിൽ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നത്.

ഷിഗല്ല കേരളത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാനും പാചകത്തിനും ഉപയോഗിക്കുക.

ഭക്ഷണത്തിന് മുമ്പ് കൈകഴുകുന്നത് ശീലമാക്കുക.

ശൗചാലയം ഉപയോഗിച്ചാൽ നിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകുക.

ഭക്ഷണം തയാറാക്കുന്നവർ കൈകൾ വൃത്തിയായി സൂക്ഷിക്കുക.

പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നവർ വൃത്തിയായി പാചകം ചെയ്‌ത ഭക്ഷണമാണ് കഴിക്കുന്നതെന്ന് ഉറപ്പാക്കുക.

പൂർണമായും വേവിച്ച ഭക്ഷണം മാത്രം കഴിക്കുക.

ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. പഴകിയ ഭക്ഷണം ഒഴിവാക്കുക.

ഭക്ഷണം എപ്പോഴും അടച്ചുവയ്‌ക്കുക. ഈച്ച പോലുള്ള പ്രാണികളുടെ സമ്പർക്കം ഒഴിവാക്കുക.

കുട്ടികളിലാണ് രോഗസാദ്ധ്യത കൂടുതൽ. കുട്ടികളുടെ നഖം കൃത്യമായി വെട്ടുക. കൈകൾ കഴുകുന്നുവെന്ന് സ്കൂൾ അധികൃതരും ഉറപ്പാക്കുക.

shigella bacteria precautions

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top