Connect with us

എന്റെ ബ്രദറിന്റെ സിനിമയാണ്, എനിക്ക് പ്രതിഫലം വേണ്ടെന്നാണ് ബാല പറഞ്ഞത്, എന്നിട്ടും രണ്ട് ലക്ഷം രൂപ കൊടുത്തു; അണിയറ പ്രവര്‍ത്തകര്‍ പറയുന്നു

Malayalam

എന്റെ ബ്രദറിന്റെ സിനിമയാണ്, എനിക്ക് പ്രതിഫലം വേണ്ടെന്നാണ് ബാല പറഞ്ഞത്, എന്നിട്ടും രണ്ട് ലക്ഷം രൂപ കൊടുത്തു; അണിയറ പ്രവര്‍ത്തകര്‍ പറയുന്നു

എന്റെ ബ്രദറിന്റെ സിനിമയാണ്, എനിക്ക് പ്രതിഫലം വേണ്ടെന്നാണ് ബാല പറഞ്ഞത്, എന്നിട്ടും രണ്ട് ലക്ഷം രൂപ കൊടുത്തു; അണിയറ പ്രവര്‍ത്തകര്‍ പറയുന്നു

‘ഷെഫീക്കിന്റെ സന്തോഷം’ എന്ന സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ വഞ്ചിച്ചുവെന്ന നടന്‍ ബാലയുടെ ആരോപണത്തിന് പിന്നാലെ മറുപടിയുമായി ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ ആയ വിനോദ് മംഗലത്ത്. പ്രതിഫലം വേണ്ട എന്ന് പറഞ്ഞാണ് ബാല അഭിനയിക്കാന്‍ എത്തിയത്, എന്നിട്ടും രണ്ട് ലക്ഷം രൂപ നല്‍കി എന്നാണ് വിനോദ് പറയുന്നത്.

സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചുവെന്നാണ് ബാലയുടെ ആരോപണം. പ്രതിഫലം കിട്ടിയില്ല എന്ന പരാതിയുള്ള ക്യാമറാമാന്‍ എല്‍ദോ ഐസക്കിനെ ഫോണില്‍ വിളിച്ച് സംസാരിപ്പിച്ചു കൊണ്ടായിരുന്നു ഒരു അഭിമുഖത്തില്‍ ബാല പ്രതികരിച്ചത്.

ഈ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്ക് പോലും പ്രതിഫലം കൊടുക്കാതെ ഇരുന്നിട്ടില്ല. ഉണ്ണി മുകുന്ദനാണ് ബാലയെ ചിത്രത്തിനുവേണ്ടി സജസ്റ്റ് ചെയ്യുന്നത്. ഇതാണ് ബജറ്റ് എന്നും ഇത്രയാണ് താങ്കളുടെ പ്രതിഫലം എന്നും താന്‍ വ്യക്തമായി ബാലയോട് പറഞ്ഞിരുന്നു.

‘ഇത് ഉണ്ണിയുടെ സിനിമയാണ്. ഉണ്ണി എനിക്ക് വേണ്ടി ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഇത് സൗഹൃദത്തിന്റെ പുറത്ത് ചെയ്യുന്ന ഒരു സിനിമയാണ്. ഉണ്ണിയുടെ സുഹൃത്ത് എന്ന നിലയില്‍ എനിക്ക് പ്രതിഫലം പോലും വേണ്ട’ എന്നാണ് ബാല അപ്പോള്‍ പറഞ്ഞത്. 20 ദിവസത്തോളം ബാല സിനിമയ്ക്കായി വര്‍ക്ക് ചെയ്തിരുന്നു.

ഡബ്ബിംഗിന് വന്നപ്പോഴും പെയ്‌മെന്റിനെ കുറിച്ച് ചോദിച്ചിരുന്നു. അപ്പോഴും ‘സുഹൃത്തിന്റെ സിനിമയാണ്, എന്റെ ബ്രദറിന്റെ സിനിമയാണ്, എനിക്ക് പ്രതിഫലം വേണ്ട. സിനിമ നന്നായി വരട്ടെ’ എന്ന് പറഞ്ഞ് പോവുകയായിരുന്നു. എന്നിട്ടും ഡബ്ബിംഗ് കഴിഞ്ഞപ്പോള്‍ രണ്ട് ലക്ഷം രൂപ അയച്ചു കൊടുത്തിരുന്നു.

ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചതെന്ന് അറിയില്ല. ബാലയ്ക്ക് തന്നെയോ പ്രൊഡ്യൂസറെയോ നേരിട്ട് വിളിക്കാമായിരുന്നു. ഇതില്‍ വര്‍ക്ക് ചെയ്ത ആരെങ്കിലും ഒരാള്‍ പ്രതിഫലം കിട്ടിയിട്ടില്ല എന്ന് വന്നു പറഞ്ഞാല്‍ അവര്‍ക്ക് ഡബിള്‍ പെയ്‌മെന്റ് കൊടുക്കാന്‍ തയാറാണ്. പെയ്‌മെന്റ് കൊടുത്തതിന്റെ എല്ലാ രേഖകളും കയ്യിലുണ്ട്.

മനപൂര്‍വം എല്ലാരും കൂടി ഈ സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എന്ത് ചെയ്യും എന്ന് അറിയില്ല. സിനിമ എന്നത് എല്ലാവരുടെയും കൂടെ കൂട്ടായ്മയാണ്. നഷ്ടം വന്നു കഴിഞ്ഞാല്‍ ആരും പൈസ തിരിച്ചു തരികയുമില്ല. അവര്‍ പറയുന്ന എല്ലാ സൗകര്യങ്ങളും കൊടുത്താണ് നമ്മള്‍ വര്‍ക്ക് ചെയ്യുന്നതും എന്നാണ് വിനോദ് മംഗലത്ത് ഒരു മാധ്യമത്തോട് പറയുന്നത്.

More in Malayalam

Trending

Recent

To Top