Connect with us

ഞാൻ അങ്ങേരുടെ പൈസ കണ്ട് കല്യാണം കഴിച്ച്, ഇയാളെ വെച്ച് സിനിമ പിടിച്ച് സിനിമാ നടി ആയേക്കാം എന്ന് കരുതി വന്ന ആളല്ല;, ഷീലു എബ്രഹാം

Movies

ഞാൻ അങ്ങേരുടെ പൈസ കണ്ട് കല്യാണം കഴിച്ച്, ഇയാളെ വെച്ച് സിനിമ പിടിച്ച് സിനിമാ നടി ആയേക്കാം എന്ന് കരുതി വന്ന ആളല്ല;, ഷീലു എബ്രഹാം

ഞാൻ അങ്ങേരുടെ പൈസ കണ്ട് കല്യാണം കഴിച്ച്, ഇയാളെ വെച്ച് സിനിമ പിടിച്ച് സിനിമാ നടി ആയേക്കാം എന്ന് കരുതി വന്ന ആളല്ല;, ഷീലു എബ്രഹാം

ആടുപുലിയാട്ടം’, ‘പുതിയ നിയമം’ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. വീകം ആണ് ഷീലു അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത് ഏറ്റവും പുതിയ സിനിമ. ഇപ്പോഴിതാ സിനിമയെക്കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഷീലു.’സിനിമയിൽ നോ പറയാൻ എനിക്ക് ബുദ്ധിമുട്ടും ഇല്ല. അത് കൊണ്ടായിരിക്കും അധികം സിനിമകൾ ഒന്നുമില്ലാതെ വീട്ടിൽ ഇരിക്കുന്നത്. ഞാനിതുവരെ 18 സിനിമകൾ ചെയ്തു. അതിൽ 12 സിനിമകളാണ് ഞങ്ങളുടേത്. ബാക്കി ആറെണ്ണം പുറത്തുള്ളതാണ്’.

‘പുറത്ത് പോയി അഭിനയിച്ച് രണ്ട് മൂന്ന് സിനിമകൾ. ഇപ്പോഴും പെട്ടിയിലുണ്ട്. നമ്മളുടെ അടുത്ത് കഥ പറഞ്ഞ് വരും. വിശ്വസിച്ച് നമ്മൾ പോയി അഭിനയിക്കും’.’പറഞ്ഞതിന്റെ പകുതി പോലും പേയ്മെന്റ് കിട്ടില്ല. പടവും നിന്ന് പോവും, പൈസയും കിട്ടില്ല. വെറുതെ പേര് ദോഷം ബാക്കി. ഇങ്ങനെയുള്ള സംഭവങ്ങൾ സിനിമയിലുണ്ട് .


തന്റെ ഭർത്താവ് എബ്രഹാം മാ​ത്യുവിനെക്കുറിച്ചും നടി സംസാരിച്ചു. ‘ഞാൻ അങ്ങേരുടെ പൈസ കണ്ട് കല്യാണം കഴിച്ച്, എന്നാൽ ഇയാളെ വെച്ച് സിനിമ പിടിച്ച് സിനിമാ നടി ആയേക്കാം എന്ന് കരുതി വന്ന ആളല്ല, ഞാൻ ഭയങ്കര ഇൻട്രോവേർട്ട് ആണ്. എന്നെക്കൊണ്ട് പുഷ് ചെയ്യിച്ചാലേ ചെയ്യുള്ളൂ. എന്റേതായ പ്രയത്നം ഇട്ട് ഒന്നും ചെയ്യില്ല’

‘അങ്ങനെ ചെയ്തിരുന്നെങ്കിൽ ഞാനെന്തൊക്കെയോ ആവുമായിരുന്നു. എന്നെ പുഷ് ചെയ്യുന്ന ഭർത്താവിനെ കിട്ടിയതാണ് എന്റെ ഏറ്റവും വലിയ ഭാ​ഗ്യം. 16ാം വയസ്സിൽ മനോരമ വീക്ക്ലിയിൽ കവർ ​ഗേൾ ആയി വന്നിരുന്നു. അന്ന് ആ മുഖ ചിത്രം കണ്ടാണ് സിനിമയിൽ നിന്ന് ആദ്യ ഓഫർ വരുന്നത്’

‘യഥാസ്ഥിതിക കുടുംബമായതിനാൽ നഴ്സിം​ഗിന് വിട്ടു. കല്യാണം കഴിച്ച് കുട്ടികളൊക്കെയായ ശേഷമാണ് വീണ്ടും സിനിമാ സ്വപ്നങ്ങൾ വരുന്നത്. ഞങ്ങളുടെ തന്നെ കമ്പനിക്ക് വേണ്ടി ചെയ്ത പരസ്യത്തിലാണ് ആദ്യം അഭിനയിക്കുന്നത്’

‘ഒരു ഭാര്യയെ സംബന്ധിച്ചിടത്തോളം ഭർത്താവിന്റെ സ്നേഹം എന്നത് വെറുതെ വീട്ടിലിരുത്തി ഉമ്മയും കൊടുത്ത് സ്നേഹിച്ച് കൊണ്ടിരിക്കൽ അല്ല. അതിനേക്കാളുപരി ഈ ഭാര്യയുടെ മനസ് അറിയണം. വീട്ടിൽ‌ നിന്നും അവളെ പുറത്തേക്ക് ഒരുക്കി കൊണ്ടു പോവാൻ ഇഷ്ടപ്പെടുന്ന ഭർത്താവ്’

എയർപോർട്ടിൽ വെച്ചാണ് അദ്ദേഹത്തെ കാണുന്നത്. ഞാനന്ന് നഴ്സ് ആയി ജോലി ചെയ്യുന്നു. അദ്ദേഹം അന്ന് ബിസിനസ്കാരനാണ്. എന്നെ കണ്ടപ്പോൾ ഇഷ്ടം തോന്നിക്കാണും. വന്ന് മിണ്ടി. ഒരു കാർഡൊക്കെ തന്നു. മോളേ എന്തേങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മറക്കരുതെന്നൊക്കെ പറഞ്ഞു’

‘അന്ന് കണ്ണിൽ പ്രണയം കണ്ടിരുന്നു. ഞാൻ മൈൻഡ് ഒന്നും ചെയ്തില്ല. പിന്നീട് വീണ്ടും അദ്ദേഹം കോൺടാക്ട് ചെയ്തു. കുവൈറ്റിൽ വന്നപ്പോൾ ഒന്ന് രണ്ട് പ്രാവശ്യം കണ്ടു. പിന്നെ അതൊരു ചെറിയ പ്രണയമായി വളർന്ന് പ്രണയത്തിലെത്തി’

പ്രശസ്തിക്ക് വേണ്ടി പ്രൊഡ്യൂസർ ആവാതിരിക്കുക. പേരിനും പ്രശസ്തിക്കും വേണ്ടി ഒരിക്കലും പ്രൊഡ്യൂസർ ആവരുത്. ബുദ്ധി കൂടി വേണം. പൈസ തിരിച്ച് പിടിക്കാനുള്ള കഴിവ് ഉണ്ടെങ്കിലേ പൈസ മുടക്കാവൂ’

‘അല്ലാതെ പേരിന് വേണ്ടി ചെയ്യുന്നത് നിലനിൽക്കില്ല. കഞ്ഞി കുടി ഇല്ലാതാവും. സിനിമ നിർമിക്കുമ്പോൾ ആദ്യം നോക്കുന്നത് അതിന്റെ ബിസിനസ് നടക്കുമോ എന്നാണ്. താരമൂല്യം വളരെ പ്രധാനപ്പെട്ടതാണ്. രണ്ടാമത് നോക്കുന്നത് കഥയാണ്,’ ഷീലു പറഞ്ഞു. റെഡ് എഫ്എമ്മിനോടാണ് പ്രതികരണം.

Continue Reading
You may also like...

More in Movies

Trending

Recent

To Top