Actress
ആദ്യ രാത്രി രംഗമാണ് ഷൂട്ട് ചെയ്യുന്നത്, എന്റെ ദേ ഹത്തൊക്കെ കയറിപ്പിടിച്ചു. റേ പ്പിംഗ് സീനിൽ തള്ളുന്നത് പോലെ എനിക്ക് അയാളെ തള്ളേണ്ടി വന്നു; ദുരനുഭവത്തെ കുറിച്ച് ഷീല!
ആദ്യ രാത്രി രംഗമാണ് ഷൂട്ട് ചെയ്യുന്നത്, എന്റെ ദേ ഹത്തൊക്കെ കയറിപ്പിടിച്ചു. റേ പ്പിംഗ് സീനിൽ തള്ളുന്നത് പോലെ എനിക്ക് അയാളെ തള്ളേണ്ടി വന്നു; ദുരനുഭവത്തെ കുറിച്ച് ഷീല!
മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങിയ നായിക നടിയാണ് ഷീല. ചെമ്മീൻ, കള്ളിച്ചെല്ലമ്മ, മകനേ നിനക്ക് വേണ്ടി തുടങ്ങി നിരവധി സിനിമകളിൽ ഷീല അഭിനയിച്ചു. ചെമ്മീനിലെ കറുത്തമ്മയായാണ് ഷീലയെ ഇന്നും പ്രേക്ഷകർ കാണുന്നത്. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത ഷീല പിന്നീട് തിരിച്ചു വരുന്നത് 2003 ൽ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ്. മലയാള സിനിമയിലെ ഏറ്റവും ശക്തയായ സ്ത്രീയെന്ന് ഷീലയെ നിസ്സംശയം പറയാം. ഇന്നും നായിക എന്നാൽ ഷീലയാണ് മലയാളികൾക്ക്.
പ്രേം നസീറും ഷീലയുമൊക്കെ മലയാളികളുടെ മനസിൽ നിത്യ വസന്തങ്ങളായി തുടരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തിൽ തുടങ്ങി ഇപ്പോൾ ഈ ഒടിടി കാലത്തും ഷീല അഭിനയം തുടരുകയാണ്. മലയാള സിനിമയുടെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ ഷീല തന്നെയാണ്. ഇപ്പോൾ അഭിനയത്തിൽ പഴയത് പോലെ നിറ സാന്നിധ്യമല്ലെങ്കിലും കൃത്യമായ ഇടവേളകളിൽ, മലയാള സിനിമയുടെ മാറുന്ന കാലത്തിലെല്ലാം തന്നെ അടയാളപ്പെടുത്തുന്ന സിനിമകളിൽ ഷീല എത്താറുണ്ട്.
ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ഷീല മുമ്പോരിക്കൽ പറഞ്ഞ വാക്കുകൾ വീണ്ടും വാർത്തയാവുകയാണ്. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നടിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ഒരു ചാനൽ പരിപാടിയിൽ സംസാരിക്കവെയാണ് ഷീല ഇതേ കുറിച്ച് പറഞ്ഞത്.
ഒരാൾ സിനിമ ചെയ്യണം എന്നു പറഞ്ഞ് വന്നു. അദ്ദേഹം അമേരിക്കയിൽ ഉള്ള ഒരാളായിരുന്നു. അവിടെ നിന്നുമാണ് വീട്ടിലേയ്ക്ക് വരുന്നത്. മറ്റന്നാളാണ് ഷൂട്ടിംഗ്. അത് തീർത്ത ശേഷം പത്ത് ദിവസം കഴിഞ്ഞ് വീണ്ടും പോയി വരുമെന്നും പറഞ്ഞു. മറ്റന്നാൾ ഷൂട്ട് ചെയ്യുന്നത് പാട്ടാണെന്നും പറഞ്ഞു. ആരോ ചെയ്ത് വെച്ചിരുന്ന പാട്ട് അയാൾ വാങ്ങിയിരുന്നു. പകുതി തുകയും എനിക്ക് തന്നു.
ഞാൻ സെറ്റിലെത്തി മേക്കപ്പ് ഒക്കെ ചെയ്തു. ആദ്യ രാത്രി രംഗമാണ് ഷൂട്ട് ചെയ്യുന്നത്. കട്ടിലൊക്കെയുണ്ട്. അയാൾ തന്നെയാണ് സംവിധായകനും നടനും. കട്ടിലിലേയ്ക്ക് എന്നെ വലിച്ചിടുക, ശേഷം അയാൾ എന്റെ ദേ ഹത്ത് വന്ന് വീഴുകയൊക്കെയാണ് ഷൂട്ട് ചെയ്യുന്നത്. എന്റെ ദേ ഹത്തൊക്കെ ക യറിപ്പിടിച്ചു. റേ പ്പിംഗ് സീനിൽ തള്ളുന്നത് പോലെ എനിക്ക് അയാളെ തള്ളേണ്ടി വന്നു.
അടുത്ത സീൻ എന്താണെന്ന് പറയാൻ അയാൾ എന്ന വാതിൽ പടിയുടെ പുറകിൽ കൊണ്ടു നിർത്തി. ഞാൻ നടന്നു പോകുമ്പോൽ നിങ്ങൾ എന്നെ പിന്നിൽ നിന്നും വന്ന് വലിക്കണം എന്നതാണ് സീൻ. ഓരോ സീൻ പറയാനും പുറകിലേയ്ക്ക് കൊണ്ടു പോയി മാറ്റി നിർത്തും. ആ പരിപാടി വേണ്ട ആളുകൾ എന്ത് വിചാരിക്കുമെന്ന് ഞാൻ പറഞ്ഞു. ഇവിടെ വച്ചു തന്നെ പറയാൻ പറഞ്ഞു.
അന്ന് എഴ് മണി മുതൽ പത്ത് മണി വരെ ഷൂട്ട് ചെയ്തു. എന്നെ കെട്ടിപിടിക്കുക, കട്ടിലിൽ തള്ളിയിടുക ഇങ്ങനെയുള്ള ഷോട്ടുകളാണ് എടുത്തതത്രയും. നാലഞ്ച് ദിവസത്തേക്കുള്ള കോൾഷീറ്റ് വാങ്ങിയിരുന്നു. പിറ്റേദിവസം രാവിലെ ഞാൻ മേക്കപ്പൊക്കെയിട്ട് റെഡിയായി നിൽക്കുകയാണ്. മണി ഒമ്പതായി, പത്തായി, പതിനൊന്നായി. ആരും വിളിക്കുന്നില്ല. ഞാൻ പ്രൊഡക്ഷൻ മാനേജരെ വിളിച്ചു.
അമ്മാ ഞാൻ വീട്ടിലേയ്ക്ക് വരാം എന്ന് പറഞ്ഞ് അയാൾ പെട്ടെന്ന് വീട്ടിലേയ്ക്ക് വന്നു. അമ്മാ, അയാൾ പടം എടുക്കാൻ വന്നതല്ല. നിങ്ങളെ ഒന്ന് തൊടണം, കെട്ടിപ്പിടിക്കണം എന്നു കരുതി വന്നതാണ്. സാധാരണ വന്നാൽ സമ്മതിക്കില്ലല്ലോ. അതിനാണ് സിനിമ ചെയ്യാനാണെന്ന് പറഞ്ഞ് വന്നതെന്ന് പ്രൊഡക്ഷൻ മാനേജർ പറഞ്ഞുവെന്നാണ് ഷീല പറയുന്നത്.
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിൽ ഷീലയുടെ ഈ വാക്കുകളും ശ്രദ്ധിക്കണമെന്നും സിനിമയിലുള്ള ആൾ അല്ലെങ്കിൽ കൂടി ഒരു സിനിമാ നടിയോട് ഈ പരാക്രമം കാണിക്കാൻ പ്രൊഡ്യൂസറും നടനുമായി എത്തിയ അയാൾ ആരെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇപ്പോഴത്തെ നടന്മാർ മാത്രമല്ല, പണ്ടുള്ള നടന്മാരും ഇത്തരത്തിൽ അതിക്രം കാട്ടാറുണ്ടായിരുന്നുവെന്നും ചിലർ പറയുന്നു.