Connect with us

‘അന്ന് മി ടൂ ഉണ്ടായിരുന്നെങ്കിൽ അയാൾ കുടുങ്ങിയേനെ ‘ – ഷീല

Malayalam Breaking News

‘അന്ന് മി ടൂ ഉണ്ടായിരുന്നെങ്കിൽ അയാൾ കുടുങ്ങിയേനെ ‘ – ഷീല

‘അന്ന് മി ടൂ ഉണ്ടായിരുന്നെങ്കിൽ അയാൾ കുടുങ്ങിയേനെ ‘ – ഷീല

‘അന്ന് മി ടൂ ഉണ്ടായിരുന്നെങ്കിൽ അയാൾ കുടുങ്ങിയേനെ ‘ – ഷീല

മി ടൂ തരംഗം സിനിമാരംഗത്ത് ആഞ്ഞടിക്കുകയാണ്. ഇപ്പോൾ ഉണ്ടായൊരു പ്രസ്ഥാനമാണ് മി ടൂ . അത് മുന്പുണ്ടായിരുന്നെങ്കിൽ അടൂർ ഭാസി കുടുങ്ങുമായിരുന്നു എന്ന് തുറന്നു പറയുകയാണ് നടി ഷീല .മുൻപ് നടി കെ പി എ സി ലളിതയും അടൂർ ഭാസിക്കെതിരെ രംഗത്ത് എത്തിയിരുന്നു.

അയാളുമായി ഞാന്‍ ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കോമഡി എന്നു പറഞ്ഞാല്‍ കോമഡിയായിരിക്കണം, ഒരാളെയും വേദനിപ്പിക്കരുത്. ഇങ്ങേര് ഒരാളെ വേദനിപ്പിച്ചിട്ടുള്ള കോമഡി ചെയ്യുന്ന ആളാണ്.

ഞാന്‍ കുറേ കണ്ടിട്ടുണ്ട് മറ്റുള്ള പെണ്ണുങ്ങളെയെല്ലാം കളിയാക്കുന്നത്. അന്ന് മീ ടു ഉണ്ടായിരുന്നെങ്കില്‍ ഈ പെണ്ണുങ്ങളൊക്കെ പോയി പറഞ്ഞേനെയെന്നും ഷീല വ്യക്തമാക്കി. ചെമ്മീനില്‍ അഭിനയിക്കുമ്പോള്‍ രാമു കാര്യാട്ടുമായി വലിയ പ്രശ്‌നങ്ങള്‍ തന്നെ ഷീലയ്ക്കുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിനായി വിരലുകളില്‍ അണിഞ്ഞിരുന്ന നെയില്‍ പോളിഷ് പോലും മാറ്റാന്‍ തയ്യാറായില്ല എന്നൊക്കെ അടൂര്‍ ഭാസി പാടി നടന്നുവെന്നും ഷീല പറയുന്നു.

അടൂര്‍ ഭാസിയ്ക്ക് ചിത്രത്തില്‍ വേഷം നല്‍കിയില്ല എന്ന ഒറ്റക്കാരണം കൊണ്ടായിരുന്നു ഇത്തരം പ്രചാരണങ്ങള്‍ എന്നും ഷീല അഭിമുഖത്തില്‍ വ്യക്തമാക്കി.

sheela about adoor bhasi

More in Malayalam Breaking News

Trending