Connect with us

മലയാളം ഇൻഡസ്ട്രിയെ പൊളക്കാൻ ഷൈലോക്ക്;മെഗാ മാസ് ടീസർ കാണാം

Malayalam

മലയാളം ഇൻഡസ്ട്രിയെ പൊളക്കാൻ ഷൈലോക്ക്;മെഗാ മാസ് ടീസർ കാണാം

മലയാളം ഇൻഡസ്ട്രിയെ പൊളക്കാൻ ഷൈലോക്ക്;മെഗാ മാസ് ടീസർ കാണാം

സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകർക്ക് ഇതാ ഒരു സന്തോഷവാർത്ത.മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെ ടീസർ എത്തി.മാസ്സ് ലുക്കിൽ മമ്മൂട്ടിയെത്തുന്ന ചിത്രമാണ് ഷൈലോക്കെന്ന് സൂചനകൾ കിട്ടിയിരുന്നെങ്കിലും ടീസറിലെ അമ്മൂട്ടിയുടെ ഗറ്റപ്പ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. കറുത്ത ഷര്‍ട്ടും വെള്ളി ചെയിനും കടുക്കനും കൂളിങ് ഗ്ലാസും അണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലാണ് താരം എത്തുന്നത്.ചിത്രത്തിന്റെ മാസ് എന്റര്‍ടെയ്‌നര്‍ സ്വഭാവം വെളിപ്പെടുത്തുന്നതാണ് 1.24 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. പക്കാ മാസ് എന്ന ഒറ്റ വാക്കിൽ പറയാവുന്ന തരത്തിലുള്ള സൂചനകളാണ് ടീസറിൽ നിന്നും ലഭിക്കുന്നത്.

മെഗാ മാസ് ആയി ഒരുങ്ങുന്ന ചിത്രത്തിൽ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.സമീപകാലത്ത് മമ്മൂട്ടി ഏറ്റവും ആസ്വദിച്ച് അഭിനയിച്ച ഒരു സിനിമയാണിതെന്ന് ടീസറില്‍ നിന്നുതന്നെ വ്യക്തമാകും. അപാര എനര്‍ജ്ജിയാണ് മമ്മൂട്ടിയുടേ ഓരോ ചലനത്തിനും. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ഒന്നാന്തരം സംഭാഷണങ്ങളുമായിരിക്കും ഷൈലോക്കിന്‍റെ പ്രത്യേകത.‘കൊല ഗാണ്ടിലിരുക്ക്, കൊല്ലാതെ വിടമാട്ടെ’ എന്ന മമ്മൂട്ടിയുടെ ടീസറിലെ ഡയലോഗ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

മമ്മൂട്ടി–രാജ് കിരൺ കോംപോ തന്നെയാകും സിനിമയുടെ പ്രധാനആകർഷണം. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. മീന നായികയാകുന്നു. കലാഭവൻ ഷാജോൺ ആണ് വില്ലൻ.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തമിഴകത്തും ചിത്രം റിലീസിനെത്തുന്നുണ്ട്. തമിഴിൽ ചിത്രത്തിന്റെ പേര് കുബേരൻ എന്നാണ്. തമിഴ് താരം രാജ്കിരൺ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു.
കൊച്ചിയും കോയമ്പത്തൂരുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം. ക്രിസ്മസ് റിലീസ് ആയി ആദ്യം പ്ലാന്‍ ചെയ്തിരുന്ന ചിത്രം ജനുവരിയിലേക്ക് നീട്ടുകയായിരുന്നു. മറ്റൊരു മമ്മൂട്ടി ചിത്രമായ ‘മാമാങ്കം’ നേരത്തേ തീരുമാനിച്ചിരുന്നതില്‍നിന്ന് റിലീസ് നീട്ടിയതിനെത്തുടര്‍ന്നായിരുന്നു ഇത്.

shaylock teaser

More in Malayalam

Trending

Recent

To Top