Connect with us

ഷാരൂഖ് ഖാന് മലയാളത്തിൽ അഭിനയിക്കണം !!!

Malayalam Breaking News

ഷാരൂഖ് ഖാന് മലയാളത്തിൽ അഭിനയിക്കണം !!!

ഷാരൂഖ് ഖാന് മലയാളത്തിൽ അഭിനയിക്കണം !!!

ഷാരൂഖ് ഖാന് മലയാളത്തിൽ അഭിനയിക്കണം !!!

ബോളിവുഡിന്റെ കിംഗ് ഖാനാണ് ഷാരൂഖ് ഖാൻ . അഭിനയവും സ്റ്റൈലുമെല്ലാം കൊണ്ട് ആരാധക ഹൃദയം കീഴടക്കിയ ഷാരൂഖ് ഖാൻ , ഇപ്പോൾ തന്റെ വലിയൊരു ആഗ്രഹം പങ്കു വെച്ചിരിക്കുകയാണ് . മലയാളത്തിൽ അവാർഡ് ചടങ്ങുകളിൽ മാത്രം പ്രത്യക്ഷപ്പെടാറുള്ള ഷാരൂഖ് ഖാന് ഇപ്പോൾ മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

മലയാളത്തിലിറങ്ങുന്ന സിനിമകള്‍ മികച്ചതാണെന്നും മമ്മൂട്ടി,മോഹന്‍ലാല്‍ എന്നിവരുടെ സിനിമകള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടവയാണെന്നും ഷാരൂഖ് പറഞ്ഞു. ഭാഷയുടെ പ്രശ്നമുണ്ടെങ്കിലും മലയാളത്തില്‍ എത്താനുള്ള അവസരം നഷ്ടപ്പെടുത്തില്ലെന്നും താരം പറയുന്നു.

ആനന്ദ് എല്‍.റായി സംവിധാനം ചെയ്യുന്ന സീറോ ഈ മാസം 21നാണ് തിയേറ്ററുകളിലെത്തുന്നത്. അനുഷ്‌ക ശര്‍മ്മ നായികയാകുന്ന ചിത്രത്തില്‍ പൊക്കം കുറഞ്ഞയാളായാണ് ഷാരൂഖ് അഭിനയിക്കുന്നത്. കത്രീന കൈഫും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു. ഗൗരി ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രം യഷ് രാജ് ഫിലിംസാണ് വിതരണം ചെയ്യുന്നത്.

sharukh khans dream role in malayalam movie

More in Malayalam Breaking News

Trending