Connect with us

ക്വാറന്റൈനില്‍ കഴിയുന്നവർക്ക് നാല് നിലയുള്ള ഓഫീസ് മുറി വിട്ട് നൽകി ഷാരൂഖ് ഖാൻ

News

ക്വാറന്റൈനില്‍ കഴിയുന്നവർക്ക് നാല് നിലയുള്ള ഓഫീസ് മുറി വിട്ട് നൽകി ഷാരൂഖ് ഖാൻ

ക്വാറന്റൈനില്‍ കഴിയുന്നവർക്ക് നാല് നിലയുള്ള ഓഫീസ് മുറി വിട്ട് നൽകി ഷാരൂഖ് ഖാൻ

ബോളിവുഡ് താരം ഷാരൂഖിന്റെ വീടിനോട് ചേര്‍ന്നുള്ള നാല് നിലയുള്ള ഓഫീസ് മുറി ക്വാറന്റൈനില്‍ കഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമായി കഴിയാന്‍ വേണ്ടി വിട്ടു നല്‍കിയിരിക്കുകയാണ്. സമയോചിതമായി ഇരുവരുമെടുത്ത സമീപനത്തെ അഭിനന്ദിച്ച് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ട്വീറ്റ് ചെയ്തു.

ലോക്ക്ഡൗണില്‍ ബുദ്ധിമുട്ടുന്ന ദിവസവേതനക്കാര്‍ക്ക് പണമെത്തിക്കുകയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനയും ഷാരൂഖ് നല്‍കിയിരുന്നു.മാത്രമല്ല മഹാരാഷ്ട്ര,ഡല്‍ഹി,ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ റിലീഫ് ഫണ്ടിലേക്കും അദ്ദേഹം സഹായധനം നല്‍കുമെന്ന് അറിയിച്ചിരുന്നു.

മഹരാഷ്ട മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെയും മന്ത്രിയായ ആദിത്യ താക്കറെയും ഷാരൂഖിനെ അഭിനന്ദിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.

കൊറോണ വൈറസ് മൂലമുണ്ടായ കൊവിഡ്19 രോഗം സൃഷ്ടിച്ച ദുരന്തം മറികടക്കുന്നതിന് സാമ്ബത്തിക സഹായവുമായി നിരവധി ബോളിവുഡ് താരങ്ങളാണ് മുന്നോട്ട് വരുന്നത്.ഹേമാ മാലിനി, ഹൃത്വിക് റോഷന്‍, കത്രീന കൈഫ്, ആലിയ ഭട്ട്, അജയ് ദേവഗണ്‍, ണ്ണി ഡിയോള്‍ ,കപില്‍ ശര്‍മ, കാര്‍ത്തിക്ക് ആര്യന്‍, അക്ഷയ് കുമാര്‍ തുടങ്ങിയതാരങ്ങളും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

തെലുങ്ക് സിനിമ ലോകത്ത് നിന്നും നിരവധി താരങ്ങളാണ് നിലവില്‍ ധനസഹായയം നടത്തിയിട്ടുള്ളത്. പവന്‍ കല്യാണ്‍, ചിരഞ്ജീവി, രാംചരണ്‍, മഹേഷ് ബാബു,പ്രഭാസ് എന്നിവര്‍ ധനസഹായം നല്‍കിയിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രതിസന്ധികളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ഒരുകോടി 25 ലക്ഷം രൂപയുടെ സഹായമാണ് അല്ലു അര്‍ജുന്‍ നല്‍കിയത്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് അന്‍പത് ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷം രൂപയും സാമ്ബത്തിക സഹായമായി അല്ലു നല്‍കിയത്.

sharukh khan

More in News

Trending

Recent

To Top