Connect with us

രാത്രി 2 മണിയോടെ ഷാരൂഖ് ഖാന്റെ വിളി എത്തി; പത്താന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് അസമില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

News

ഷാരൂഖ് ഖാന്റെ പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് അസമില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഇന്ന് രാവിലെ ഷാരൂഖ് ഖാന്‍ ഹിമന്തയെ ഫോണില്‍ വിളിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദ്വസം ഷാരൂഖ് ഖാനെയും പത്താന്‍ സിനിമയെയും കുറിച്ച് അറിയില്ലെന്ന് ഇന്നലെ ഹിമന്ത പറഞ്ഞിരുന്നു.

ആരാണ് ഷാരൂഖ് ഖാന്‍, എനിക്ക് അദ്ദേഹത്തെക്കുറിച്ചോ പഠാന്‍ സിനിമയെക്കുറിച്ചോ ഒന്നുമറിയില്ലെന്നായിരുന്നു പഠാന്‍ സിനിമയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മയുടെ പ്രതികരണം.

അസമിലെ നരേംഗിയില്‍ സിനിമ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന തിയേറ്ററില്‍ കയറി പോസ്റ്ററുകള്‍ വലിച്ചുകീറുകയും കത്തിക്കുകയും ചെയ്ത ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ അക്രമാസക്തമായ പ്രതിഷേധത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.

സിനിമകള്‍ക്കെതിരായ ഗുവാഹത്തിയിലെ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പിന്നാലെയാണ് നടന്‍ അസംമുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടത്.

‘പഠാന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചിട്ടില്ല. അദ്ദേഹം അങ്ങനെ ചെയ്താല്‍ ഞാന്‍ കാര്യത്തിലിടപെടാമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഇതോടെ രാത്രി 2 മണിയോടെ ഷാരൂഖ് അദ്ദേഹത്തെ വിളിച്ച് സംസാരിച്ചു. ഇതോടെ അസമില്‍ പത്താന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് സുരക്ഷ ഉറപ്പാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

More in News

Trending

Uncategorized