Connect with us

എനിക്ക് 57 വയസ്സായി, ആരും എന്നെ ആക്ഷന്‍ സിനിമകള്‍ക്കായി വിളിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് ഷാരൂഖ് ഖാന്‍

News

എനിക്ക് 57 വയസ്സായി, ആരും എന്നെ ആക്ഷന്‍ സിനിമകള്‍ക്കായി വിളിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് ഷാരൂഖ് ഖാന്‍

എനിക്ക് 57 വയസ്സായി, ആരും എന്നെ ആക്ഷന്‍ സിനിമകള്‍ക്കായി വിളിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് ഷാരൂഖ് ഖാന്‍

നീണ്ട നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡിനെ വീണ്ടും ഇളക്കി മറിക്കാന്‍ മടങ്ങിയെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. 2023 ജനുവരിയിലാണ് ഷീരൂഖ് ഖാന്‍ ചിത്രം പത്താന്‍ എത്തുന്നത്. തന്റെ കരിയറിലെ ആദ്യ ആക്ഷന്‍ സിനിമ ചെയ്യുന്നതിന്റെ ആവേശത്തിലാണ് നടനും. 1988ല്‍ തുടങ്ങിയ കരിയര്‍ മുപ്പത്തി അഞ്ചാം വര്‍ഷത്തില്‍ എത്തുമ്പോള്‍ ഇനി ആക്ഷന്‍ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആഗ്രഹം പങ്കുവയ്ക്കുകയാണ് ഷാരൂഖ്.

അമേരിക്കന്‍ ആക്ഷന്‍ സ്‌പൈ സിനിമ ഫ്രാഞ്ചൈസി ‘മിഷന്‍ ഇംപോസിബിള്‍’ പോലുള്ള സിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച നടന്‍ ഇന്നത്തെ കുട്ടികള്‍ ഇഷ്ടപ്പെടുക അത്തരം സിനിമകള്‍ ആണെന്നും അഭിപ്രായപ്പെട്ടു.

‘ഞാന്‍ ആക്ഷന്‍ സിനിമകള്‍ ചെയ്തിട്ടില്ല. പ്രണയ ചിത്രങ്ങളും സോഷ്യല്‍ ഡ്രാമകളുമായിരുന്നു ഞാന്‍ ചെയ്ത സിനിമള്‍ അത്രയും. ആരും എന്നെ ആക്ഷന്‍ സിനിമകള്‍ക്കായി വിളിച്ചിട്ടില്ല. എനിക്ക് 57 വയസ്സായി. ഇനി ‘മിഷന്‍ ഇംപോസിബിള്‍’ പോലുള്ള ആക്ഷന്‍ സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം. സിനിമാ നിര്‍മ്മാണ സങ്കേതങ്ങളുടെ കാര്യത്തില്‍ രാജ്യം കഴിഞ്ഞ 78 വര്‍ഷങ്ങളില്‍ വളര്‍ച്ച കൈവരിക്കുന്നുണ്ട്. ആ അറിവുകള്‍ എനിക്ക് ഉപയോഗപ്പെടുത്തണമെന്നുണ്ട്.’,

‘ഇന്നത്തെ കുട്ടികള്‍ക്ക്, എന്റെ കുട്ടികള്‍ക്കും ആക്ഷന്‍ സിനിമകള്‍ ആണ് ഇഷ്ടം. ‘പത്താന്‍’ ഒരു ആക്ഷന്‍ സിനിമയാണ്,’ എന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. ‘ഡെഡ്‌ലൈനോട്’ സംസാരിക്കുകയായിരുന്നു നടന്‍.

പത്താന് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് ഹോളീവുഡ് ആക്ഷന്‍ ഡയറക്ടര്‍ കേസി ഒ നീല്‍ ആണ്. ‘മിഷന്‍ ഇംപോസിബിള്‍’, ‘ടോപ്പ് ഗണ്‍ മാവറിക്ക്’, ‘ജാക്ക് റീച്ചര്‍’ എന്നീ ചിത്രങ്ങളില്‍ ടോം ക്രൂസിനൊപ്പം കേസി നീല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി മാര്‍വല്‍ സിനിമകളുടെയും ഭാഗമാണ് അദ്ദേഹം.

More in News

Trending

Recent

To Top