Connect with us

പത്താന് നേരെ വീണ്ടും ഭീഷണിയുമായി ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍; ചിത്രം ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല

News

പത്താന് നേരെ വീണ്ടും ഭീഷണിയുമായി ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍; ചിത്രം ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല

പത്താന് നേരെ വീണ്ടും ഭീഷണിയുമായി ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍; ചിത്രം ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഷാരൂഖ് ചിത്രം പത്താന് നേരെ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നത്. എന്നാല്‍ ഇപ്പോഴിതാ പത്താന് നേരെ വീണ്ടും ഭീഷണിയുമായി എത്തിയിരിക്കുകയാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍. റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സിനിമയ്ക്ക് നേരെ വീണ്ടും എതിര്‍പ്പുകള്‍ എത്തുന്നത്. ചിത്രം ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പറയുന്നത്.

സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയാലും ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ല. സിനിമയുടെ റിലീസിനെതിരെ സംഘം മാള്‍ നശിപ്പിക്കുകയും പോസ്റ്ററുകള്‍ നശിപ്പിക്കുകയും പ്രതിഷേധങ്ങള്‍ നടത്തി കോലം കത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ ഭീഷണി.

എന്നാന്‍ ഈ നടപടിയെ പൂര്‍ണ്ണമായും അപലപിക്കുന്നതയും, ഈ രാജ്യം ഒരു ഭരണഘടന, ഒരു നിയമം, നടപ്പിലാക്കുന്ന ഏജന്‍സികള്‍ എന്നിവയ്ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും നിര്‍മ്മാതാവ് അശോക് പണ്ഡിറ്റ് ഇ ടൈംസിനോട് പറഞ്ഞു. ‘ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്.

അധികൃതരില്‍ നിന്ന് സിനിമ സെന്‍സര്‍ ചെയ്ത് അംഗീകാരം ലഭിച്ചു. അതില്‍ കൂടുതല്‍ ഒന്നും ആവശ്യമില്ല. സര്‍ക്കാര്‍ നല്‍കിയ നിയമപരമായി അനുമതിക്ക് ശേഷം സിനിമ റിലീസ് ചെയ്യേണ്ടത് ഒരു ചലച്ചിത്ര നിര്‍മ്മാതാവിന്റെ അവകാശമാണ്,’ എന്നും അശേക് കൂട്ടിച്ചേര്‍ത്തു. സിനിമയുടെ റിലീസിനെതിരെ ഇനിയും എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കാനാണ് ബജ്‌റംഗ് ദളിനോടുള്ള നിര്‍ദ്ദേശം.

‘ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയില്‍ പോകാം, അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ കോടതികളുണ്ട്, ഇതിന് മുമ്പ് ‘പത്മാവത്’, ‘ഉഡ്താ പഞ്ചാബ്’ എന്നീ സിനിമകളില്‍ സംഭവിച്ചതും ഞങ്ങള്‍ കണ്ടതാണ്. ഇതൊരു സ്ഥിരം ശീലമായി മാറിയിരിക്കുകയാണ്,’ അശേക് പറഞ്ഞു.

ചിത്രത്തിലെ വിവാദ ഗാനം ‘ബേഷാരം രംഗ്’ നീക്കം ചെയ്യണമെന്ന് ഗുജറാത്ത് വിഎച്ച്പി വക്താവ് ഹിതേന്ദ്രസിങ് രജ്പുത് സംഘടനയുടെ ആവശ്യപ്പെട്ടിരുന്നു. ആ പാട്ടിലും സീനിലും പ്രശ്‌നമുണ്ട് എന്നും അത് പരിഹരിച്ചാല്‍ ഞങ്ങള്‍ക്ക് സിനിമയുമായി ഒരു പ്രശ്‌നവുമില്ല എന്നും പ്രസ്താവനയില്‍ പറയുന്നു. ആ ഗാനം അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്നും പറഞ്ഞു.

സിനിമയില്‍ പത്ത് കട്ടുകള്‍ വരുത്തിയതിന് ശേഷമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ‘പത്താന്’ യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പ്രധാന നടി ദീപിക പദുക്കോണിന്റെ ഏതാനും ഷോട്ടുകള്‍ നീക്കം ചെയ്യുകയും സംഭാഷണത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവുരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പാട്ടിലെ വിവാദ ട്രാക്ക് മാറ്റിയിട്ടുണ്ടോ എന്നത് വ്യക്തമല്ല.

More in News

Trending

Recent

To Top